കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാ അപേക്ഷകളും എന്‍ഫോഴ്‌സ്‌മെന്റ് തള്ളി;സാക്കിര്‍ നായിക് ഉടന്‍ അറസ്റ്റില്‍!! സഹോദരിയും കുടുങ്ങും!

പത്ത് ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യലിനായി ഇന്ത്യയില്‍ ഹാജരാവണമെന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ ആവശ്യം

Google Oneindia Malayalam News

മുംബൈ: കള്ളപ്പണം വെളുപ്പിച്ച കേസില്‍ സാക്കിര്‍ നായിക്കിന്റെ അപേക്ഷകളെല്ലാം തള്ളിക്കളഞ്ഞ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പത്ത് ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യലിനായി ഇന്ത്യയില്‍ ഹാജരാവണമെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് നാലാമത് സാക്കിര്‍ നായിക്കിന് അയച്ച സമന്‍സില്‍ ആവശ്യപ്പെടുന്നത്. തനിയ്ക്കുള്ള ചോദ്യാവലി ഇമെയിലില്‍ അയച്ചുനല്‍കണമെന്നാവശ്യപ്പെട്ട് സാക്കിര്‍ നായിക്ക് അഭിഭാഷകന്‍ വഴി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ സമീപിച്ചിരുന്നു. ആവശ്യമായ രേഖകള്‍ അയച്ചുനല്‍കാമെന്നും നായിക് അറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സാക്കിര്‍ നായിക്കിന്റെ ആവശ്യം തള്ളിയ എന്‍ഫോഴ്‌സ്‌മെന്റ് പത്ത് ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യുന്നതിനായി ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

ചോദ്യം ചെയ്യലിന് ആവശ്യമായ ചോദ്യങ്ങള്‍ ഉള്‍പ്പെട്ട ചോദ്യാവലിയും ആവശ്യമായ രേഖകളുടെ പട്ടികയും നല്‍കണമെന്നും മറുപടി ഇമെയിലില്‍ നല്‍കാമെന്നുമാണ് സാക്കിര്‍ നായിക് മുന്നോട്ടുവച്ചിട്ടുള്ളത്. നേരത്തെ വീഡിയോ കോണ്‍ഫറന്‍സില്‍ അന്വേഷണവുമായി സഹകരിക്കാമെന്ന് നായിക്ക് വ്യക്തമാക്കിയതിന് പിന്നാലെ രണ്ടാം തവണയാണ് സാക്കിര്‍ ഇത്തരമൊരു ആവശ്യം മുന്നോട്ടുവയ്ക്കുന്നത്. ചോദ്യം ചെയ്യലിന് നേരിട്ട് ഇന്ത്യയിലെത്തിയാല്‍ അറസ്റ്റ് ചെയ്‌തേക്കുമെന്ന ഭയത്തെത്തുടര്‍ന്നാണ് ഇത്തരമൊരു അടവ് പുറത്തെടുക്കുന്നത്. സാക്കിര്‍ നായിക്കിന്റെ സഹായി ഗസ്ദാര്‍ അറസ്റ്റിലായതിനെ തുടര്‍ന്നാണ് സാക്കിര്‍നായിക്കിനെതിരെ സാമ്പത്തിക കുറ്റകൃത്യത്തില്‍ അന്വേഷണം നടക്കുന്നത്.

zakirnaik

സ്‌കൈപ്പ്, വീഡിയോ കോണ്‍ഫറന്‍സിംഗ് എന്നിങ്ങനെ നായിക് മുന്നോട്ടുവച്ച നിര്‍ദേശങ്ങളെല്ലാം എന്‍ഫോഴ്‌സ്‌മെന്റ് തള്ളിക്കളഞ്ഞു. സാക്കിര്‍ നായിക്കിന് എന്‍ഫോഴ്‌സ്‌മെന്റ് നല്‍കിയ മറുപടിയില്‍ നാലാമത്തെ സമന്‍സ് ആണ് അയക്കുന്നതെന്നും 10 ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യലിനായി ഇന്ത്യയിലെത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സാക്കിര്‍ നായിക് 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിട്ടുള്ളത്. സാക്കിര്‍ നായിക്കിന്റെ ആറ് കമ്പനികളുടെ 90 ശതമാനം ഓഹരികളും സ്വന്തമായിട്ടുള്ള സഹോദരി നൈല നൂറാനിയ്ക്കും എന്‍ഫോഴ്‌സ്‌മെന്റ് സമന്‍സ് അയച്ചിരുന്നു.

English summary
hree summons had been sent to Naik earlier telling him to appear before the Enforcement Directorate, however, the controversial Islamic preacher requested he be interrogated through Skype as he feared he would be arrested if he appeared in person.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X