Get Updates
Get notified of breaking news, exclusive insights, and must-see stories!

നീലാങ്കരൈയില്‍ ഭൂമി, പൂനമല്ലിയില്‍ കല്യാണ മണ്ഡപം, വിജയിന്റെ ഭാര്യ സംഗീതയേയും ചോദ്യം ചെയ്യുന്നു!

Recommended Video

cmsvideo
    Vijay and His Wife Got Questioned By ED | Oneindia Malayalam

    ചെന്നൈ: 24 മണിക്കൂര്‍ പിന്നിട്ടിട്ടും നടന്‍ വിജയിനെ ആദായ നികുതി വകുപ്പ് വെളിച്ചം കാണിച്ചിട്ടില്ല. ചെന്നൈ ഇസിആര്‍ റോഡ് പനയൂരിലുളള നടന്റെ വീടിപ്പോള്‍ രാജ്യത്തിന്റെ തന്നെ ശ്രദ്ധാ കേന്ദ്രമായി മാറിയിരിക്കുകയാണ്. ഇന്നലെ വൈകിട്ടോടെ എത്തിയ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഇപ്പോഴും ചോദ്യം ചെയ്യലും പരിശോധനകളും തുടരുകയാണ്.

    ബിഗിലിന്റെ നിര്‍മ്മാണത്തിന് പണം നല്‍കിയ സിനിമ ഫിനാന്‍ഷ്യര്‍ അന്‍പുചെഴിയനില്‍ നിന്നും കണക്കില്‍ പെടാത്ത 77 കോടി രൂപ പിടിച്ചെടുത്തത് കാര്യങ്ങള്‍ സങ്കീര്‍ണമാക്കിയിരിക്കുകയാണ്. വിജയുടെ ഭാര്യ സംഗീത അടക്കമുളളവര്‍ വീട്ടിലുണ്ട്. സംഗീതയേയും ചോദ്യം ചെയ്യുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വിജയിയുടെ നിക്ഷേപങ്ങളും സ്ഥാവര സ്വത്തുവകകളുമാണ് പരിശോധിക്കുന്നത്.

    കുരുക്ക് മുറുക്കുന്നു

    കുരുക്ക് മുറുക്കുന്നു

    ആദായ നികുതി വകുപ്പ് ചെന്നൈ യൂണിറ്റിലെ ഇന്‍വെസ്റ്റിഗേഷന്‍ വിംഗാണ് വിജയിന് കുരുക്ക് മുറുക്കിയിരിക്കുന്നത്. ബിഗില്‍ സിനിമയുമായി ബന്ധപ്പെട്ടവരുടെ സ്ഥലങ്ങളിലെല്ലാം ആദായ നികുതി വകുപ്പ് പരിശോധന നടത്തി വരികയാണ്. സിനിമയുടെ നിര്‍മ്മാതാക്കളായ എജിഎസ് ഗ്രൂപ്പിന്റെ ഓഫീസുകളില്‍ റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് വിജയിനെ തേടിയും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെത്തിയത്.

    പ്രതിഫലം 30 കോടിയെന്ന്

    പ്രതിഫലം 30 കോടിയെന്ന്

    ബിഗിലിന് വേണ്ടി വിജയ് 30 കോടി രൂപ പ്രതിഫലമായി കൈപ്പറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പ്രതിഫലം സംബന്ധിച്ച് സിനിമയുടെ നിര്‍മാതാക്കളും അന്‍പ് ചെഴിയനും നല്‍കിയ മൊഴികളില്‍ പൊരുത്തക്കേടുണ്ട്. മാത്രമല്ല വിജയ് നല്‍കിയ ആദായ നികുതി രേഖകളും ഈ മൊഴികളുമായി ചേര്‍ന്ന് പോകുന്നതല്ല എന്നാണ് ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നത്.

    ഭാര്യയേയും ചോദ്യം ചെയ്യുന്നു

    ഭാര്യയേയും ചോദ്യം ചെയ്യുന്നു

    വിജയിന്റെ ഭാര്യയായ സംഗീതയേയും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നുണ്ട് എന്നാണ് വിവരം. വിജയിന്റെയും ഭാര്യയുടേയും പേരിലുളള ഭൂമി ഇടപാടുകള്‍, സ്വത്തുക്കള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ പരിശോധിച്ച് കൊണ്ടിരിക്കുന്നത്. ഇതിന്റെ കണക്കുകളും രേഖകളും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിട്ടുണ്ട്.

    സ്വത്തുക്കളെ കുറിച്ച് അന്വേഷണം

    സ്വത്തുക്കളെ കുറിച്ച് അന്വേഷണം

    ചെന്നൈ നീലാങ്കരൈയില്‍ വിജയ് സ്വന്തമായി ഭൂമി വാങ്ങിയിട്ടുണ്ട്. മാത്രമല്ല പൂനമല്ലിയില്‍ വിജയ് കല്യാണ മണ്ഡപവും പണി കഴിപ്പിച്ചിരുന്നു. ഇവയുമായി ബന്ധപ്പെട്ട കണക്കുകളും രേഖകളും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയാണ്. വിജയിന്റെ വീട്ടിലുളളത് എട്ടോളം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

    പ്രതികരിക്കാതെ നടികർ സംഘം

    പ്രതികരിക്കാതെ നടികർ സംഘം

    ചില രേഖകള്‍ വിജയിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട് എന്നും ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ് എന്നുമാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്. ബിജെപി വിരുദ്ധ നിലപാടുകളുടെ പേരില്‍ വിജയിക്ക് എതിരെ രാഷ്ട്രീയ പകപോക്കല്‍ നടത്തുകയാണ് എന്നാണ് ആരാധകര്‍ അടക്കം ആരോപിക്കുന്നത്. അതേസമയം നടികര്‍ സംഘം സംഭവത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+