കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മയക്കുമരുന്ന് ചർച്ച നടക്കുന്ന പല ഗ്രൂപ്പിലും റിയ ചക്രവർത്തി അംഗം: ഇഡിക്ക് നിർണായക തെളിവ്

Google Oneindia Malayalam News

മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് നടന്റെ കാമുകി റിയ ചക്രവർത്തിയുടെ മയക്കുമരുന്ന് സംഘങ്ങളുമായുള്ള ബന്ധം കണ്ടെത്തിയത്. സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തെക്കുറിച്ച് അന്വേഷണത്തെക്കുറിച്ചുള്ള അന്വേഷിക്കുന്നതിനിടെ റിയയുടെ ഫോൺ പരിശോധിച്ചതോടെയാണ് മയക്കുമരുന്ന് ഉപയോഗവും ചർച്ചകളും സംബന്ധിച്ച നിർണ്ണായക വിവരങ്ങൾ കേന്ദ്ര ഏജൻസിക്ക് ലഭിക്കുന്നത് ഉടൻ തന്നെ തെളിവുകൾ ഉൾപ്പെടെ സിബിഐക്കും നാർക്കോട്ടിക്സ് ബ്യൂറോയ്ക്കും എൻഫോഴ്സ്മെന്റ് കൈമാറുകയും ചെയ്തു. തുടർന്ന് റിയ ഉൾപ്പെടെ ആറ് പേർക്കെതിരെ നാർക്കോട്ടിക്സ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.

 മയക്കുമരുന്ന് കടത്ത് ഹോട്ടൽ ബിസിനസ് പൊളിഞ്ഞതോടെ: മൊഴിയിൽ ബിനീഷ് കൊടിയേരിയെക്കുറിച്ചും പരാമർശം? മയക്കുമരുന്ന് കടത്ത് ഹോട്ടൽ ബിസിനസ് പൊളിഞ്ഞതോടെ: മൊഴിയിൽ ബിനീഷ് കൊടിയേരിയെക്കുറിച്ചും പരാമർശം?

ഗ്രൂപ്പുകൾ നിരവധി

ഗ്രൂപ്പുകൾ നിരവധി


മയക്കുമരുന്നുകളെക്കുറിച്ച് ചർച്ച ചെയ്യുന്ന നിരവധി ഗ്രൂപ്പുകളിൽ റിയ ചക്രവർത്തി അംഗമാണെന്നാണ് എൻഫോഴ്സ് ഡയറക്ടറേറ്റ് ചൂണ്ടിക്കാണിക്കുന്നത്. മയക്കുമരുന്ന് കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ദേശീയ തലത്തിലുള്ള സ്നൂക്കറും ബില്യാർഡ് കളിക്കാരനുമായ ഋഷഭ് താക്കറും നാർക്കോട്ടിക് കൺട്രോൾ ബ്യുറോയുടെ നിരീക്ഷണത്തിലാണെന്നും എൻഫോഴ്സ്മെന്റ് ഇതോടെ വ്യക്തമാക്കിയിട്ടുള്ളത്. മുംബൈയിലെ ജുഹുവിൽ താമസിച്ച് വരുന്ന ഋഷഭിനെ എട്ട് മണിക്കൂറോളമാണ് എൻഫോഴ്സ്മെന്റ് ചൊവ്വാഴ്ച ചോദ്യം ചെയ്തത്.

വാട്സ്ആപ്പ് ഗ്രൂപ്പ് നിരീക്ഷണത്തിൽ?

വാട്സ്ആപ്പ് ഗ്രൂപ്പ് നിരീക്ഷണത്തിൽ?


ഉദയ്പൂരിൽ നടന്ന ഒരു വിവാഹ ചടങ്ങിന് പോകുന്നതിനുള്ള യാത്രയുമായി ബന്ധപ്പെട്ട് ആരംഭച്ച വാട്സ്ആപ്പ് ഗ്രൂപ്പ് കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് സംബന്ധിച്ച ഈ ചർച്ചകൾ നടന്നിട്ടുള്ളത്. റിയ ചക്രവർത്തി, ഋഷഭ് താക്കർ, കുനാൽ ജാനി, എന്നിവരും ഗ്രൂപ്പിന്റെ ഭാഗമാണ്. ബാന്ദ്ര കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു ഹോട്ടലിന്റെ തലപ്പത്തിരിക്കുന്നയാളാണ് ജാനി. ബോളിവുഡ് താരം ശിൽപ്പ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയ്ക്കൊപ്പം ഹോട്ടലിന്റെ ഡയറക്ടറായി പ്രവർത്തിച്ച് വരികയാണ് ഇവർ. ഡൂബികൾ വാങ്ങുന്നതുമായും ഉപയോഗിക്കുന്നതുമായും ബന്ധപ്പെട്ട ചാറ്റുകളാണ് എൻഫോഴ്സ്മെന്റ് കണ്ടെത്തിയിട്ടുള്ളതെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്.

സൌഹൃദം മാത്രം

സൌഹൃദം മാത്രം


വാട്സ്ആപ്പ് ചാറ്റുകളുടെ അടിസ്ഥാനത്തിൽ എൻഫോഴ്സ്മെന്റ് തിങ്കളാഴ്ച കുനാൽ ജാനിയോടും ചോദ്യം ചെയ്യലിനായി ഹാജരാവാൻ ആവശ്യപ്പെട്ടിരുന്നു. തനിക്ക് ഇതിൽ പങ്കില്ലെന്ന് അറിയിച്ച ജാനി താൻ വല്ലപ്പോഴും പാർട്ടികളിൽ പങ്കെടുക്കുമ്പോൾ മാത്രമാണ് മയക്കുമരുന്ന് ഉപയോഗിക്കാറുള്ളുവെന്നാണ് എൻഫോഴ്സ്മെന്റിനെ ധരിപ്പിച്ചിട്ടുള്ളത്. റിയ ചക്രവർത്തിയെ തനിക്ക് ഒരു സുഹൃത്ത് എന്ന നിലയിലുള്ള പരിചയം മാത്രമാണുള്ളതെന്നും അവർ വ്യക്തമാക്കിയിരുന്നു.

Recommended Video

cmsvideo
Sushanth Singh Rajput Case: NCB records first arrest
മയക്കുമരുന്ന് നൽകിയില്ല

മയക്കുമരുന്ന് നൽകിയില്ല



സുഹൃത്തുക്കൾ വഴിയാണ് റിയ ചക്രവർത്തിയെ പരിചയമെന്ന് അറിയിച്ച താക്കർ ഒരിക്കൽപ്പോലും റിയയ്ക്ക് മയക്കുമരുന്ന് വിതരണം ചെയ്തിട്ടില്ലെന്നാണ് എൻഫോഴ്സ്മെന്റിനോട് പറഞ്ഞിട്ടുള്ളത്. വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി റിയ ഉൾപ്പെടെയുള്ളവർ പോയ വിവാഹത്തിൽ താൻ പങ്കെടുത്തിട്ടില്ലെന്നും താക്കർ വ്യക്തമാക്കി. എന്നാൽ താക്കറിനെ ചോദ്യം ചെയ്യലിനായി വീണ്ടും വിളിപ്പിക്കുമെന്നാണ് സൂചന. എൻഫോഴ്സ്മെന്റ് പരിശോധിക്കാനായി പിടിച്ചെടുത്ത റിയയുടെ ഫോണിൽ നിന്നാണ് മയക്കുമരുന്ന് ഉപയോഗം സംബന്ധിച്ച സൂചനകൾ ഏജൻസിക്ക് ലഭിക്കുന്നത്. ഇതോടെ ഈ വിവരങ്ങൾ നേരിട്ട് നാർക്കോട്ടിക്സിന് കൈമാറുകയായിരുന്നു.

 സ്ക്രീൻഷോട്ട് പുറത്ത്

സ്ക്രീൻഷോട്ട് പുറത്ത്

സുശാന്തിന്റെ വീട്ടിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നുള്ള ചാറ്റിലെ സ്ക്രീൻഷോട്ടുകളാണ് പിന്നെ പ്രചരിക്കുന്നത് . സാമുവൽ മിറാൻഡ, റിയ, സഹോദരൻ ഷോവിക്, ശ്രുതി മോദി, മറ്റ് ജീവനക്കാർ സുശാന്ത് എന്നിവരാണ് ഈ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഉൾപ്പെട്ടിരുന്നത്. കേസുമായി ബന്ധപ്പെട്ട് ലഭിച്ച വിവരങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുമായി പങ്കുവെക്കുമെന്നാണ് കേന്ദ്ര ഏജൻസി വ്യക്തമാക്കിയിട്ടുള്ളത്. താക്കർ റിയയുമായി നടത്തിയിട്ടുള്ള സാമ്പത്തിക ഇടപാട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിരീക്ഷണത്തിലാണ്.

 വീണ്ടും വിളിപ്പിക്കും

വീണ്ടും വിളിപ്പിക്കും


സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടോ എന്നത് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരുന്ന എൻഫോഴ്സ്മെന്റ് ഗൌരവ് ആര്യയെ തുടർച്ചയായ രണ്ടാമത്തെ ദിവസവും ചോദ്യം ചെയ്തിരുന്നു. ആര്യ തന്റെ എല്ലാ ബാങ്ക് രേഖകളും സാമ്പത്തിക ഇടപാട് സംബന്ധിച്ച രേഖകളും അന്വേഷണ ഏജൻസിക്ക് മുമ്പാകെ സമർപ്പിച്ചിരുന്നു. റിയയ്ക്ക് ഒരിക്കലും മയക്കുമരുന്ന് നൽകിയിട്ടില്ലെന്ന നിലപാടിലാണ് ഗൌരവും ഉറച്ച് നിൽക്കുന്നത്. വാട്സ്ആപ്പ് ചാറ്റ് വിവാദവുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുമെന്നാണ് വിവരം.

 രണ്ട് പേർ അറസ്റ്റിൽ

രണ്ട് പേർ അറസ്റ്റിൽ

റിയ ചക്രവർത്തിയുടെ സഹോദരൻ ഷോവിക്കിന് അറസ്റ്റിലായ മയക്കുമരുന്ന് ഡീലറുമായി ബന്ധമുണ്ടായിരുന്നതായി എൻസിബി കണ്ടെത്തിയിട്ടുണ്ട്. സെയ്ദ് വിലാത്രയാണ് ഇന്ന് അറസ്റ്റിലായിട്ടുള്ള. ഇയാളിൽ വ്യാപകമായ തോതിൽ വിദേശ കറൻസിയും അധികൃതർ കണ്ടെടുത്തിട്ടുണ്ട്. ഹോട്ടൽ ബിസിനസ് നടത്തിവന്നിരുന്ന താൻ ലോക്ക്ഡൌൺ കാലത്താണ് മയക്കുമരുന്ന് വിതരണത്തിലേക്ക് തിരിഞ്ഞതെന്നാണ് ഇയാൾ മൊഴി വ്യക്തമാക്കിയിട്ടുള്ളത്. 20 കാരനായ വിലാത്രയാണ് ഷോവിക്കിന് കഞ്ചാവ് നൽകിയിരുന്നത്.

English summary
Enforcement Directorate reveals about Rhea Chakraborty's involvement in whatsapp groups disussing about drugs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X