കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എൻഐഎയും കസ്റ്റംസിനെയും വെട്ടിലാക്കി എൻഫോഴ്സ്മെന്റ്: ശിവശങ്കറിന്റെ ലോക്കറിലുണ്ടായിരുന്നത് കോഴപ്പണം

Google Oneindia Malayalam News

തിരുവനന്തപുരം: കസ്റ്റംസിനെയും എൻഐഎയും വെട്ടിലാക്കി എൻഫോഴ്സ്മെന്റിന്റെ പുതിയ കണ്ടെത്തൽ. സ്വപ്ന സുരേഷിന്റെ ലോക്കറിൽ നിന്ന് കണ്ടെടുത്ത ഒരു കൂടി രൂപ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ലഭിച്ച കോഴയാണെന്നാണ് എൻഫോഴ്സ്നെന്റിന്റെ കണ്ടെത്തൽ. സ്വർണ്ണക്കടത്തിലെ ഇടപാടുമായി ബന്ധപ്പെട്ട് ലഭിച്ച പണമാണ് ലോക്കറിൽ നിന്ന് കണ്ടെടുത്തതെന്നായിരുന്നു എൻഐഎയും കസ്റ്റംസും നടത്തിയ അന്വേഷണത്തിൽ
കണ്ടെത്തിയത്.

ബിജെപി നേതാവ് ഉമാ ഭാരതിക്ക് കൊറോണ രോഗം; വന്ദേഭാരതം കുഞ്ചില്‍ ക്വാറന്റൈനില്‍ബിജെപി നേതാവ് ഉമാ ഭാരതിക്ക് കൊറോണ രോഗം; വന്ദേഭാരതം കുഞ്ചില്‍ ക്വാറന്റൈനില്‍

പണത്തിന്റെ ഉറവിടം

പണത്തിന്റെ ഉറവിടം

തിരുവനന്തപുരത്തെ എസ്ബിഐ ബ്രാഞ്ചിലെ സ്വപ്ന സുരേഷിന്റെ ലോക്കറിൽ നിന്ന് 64 ലക്ഷം രൂപയും ഫെഡറൽ ബാങ്കിന്റെ സ്റ്റാച്യൂ ജംങ്ഷനിലെ ലോക്കറിൽ നിന്ന് 46.50 ലക്ഷം രൂപയും അന്വേഷണത്തിനിടെ എൻഐഎ കണ്ടെത്തിയിരുന്നു. രണ്ട് പേരുടെയും ലോക്കറുകളിൽ നിന്ന് കണ്ടെത്തിയ പണം സ്വർണ്ണക്കടത്തിലൂടെ ഉണ്ടാക്കിയതാണെന്ന കണ്ടെത്തലിനെ തുടർന്നാണ് എൻഐഎ അന്വേഷണം നടത്തുന്നത്. ഇത് ശരിവെക്കുന്ന കണ്ടെത്തലാണ് എൻഐഎയുടേത്. സ്വർണ്ണക്കടത്തിൽ അറസ്റ്റിലായ കെടി റമീസ് തന്നെയാണ് സ്വർണ്ണക്കടത്തിന്റെ സൂത്രധാരനെന്നും രണ്ട് കേന്ദ്ര ഏജൻസികളും കണ്ടെത്തിയിരുന്നു. കേസന്വേഷണം ആരംഭിച്ച ആദ്യഘട്ടത്തിൽ ഇക്കാര്യം എൻഫോഴ്സ്മെന്റും ശരിവെച്ചിരുന്നു. തുടർന്ന് കുറ്റപത്രവും സമർപ്പിച്ചിരുന്നു.

പറഞ്ഞത് കള്ളം

പറഞ്ഞത് കള്ളം

ലൈഫ് മിഷൻ ഇടപാടിലൂടെ ശിവശങ്കറിന് ലഭിച്ചിട്ടുള്ള പണമാണ് സ്വപ്ന സുരേഷ് ലോക്കറിൽ സൂക്ഷിച്ചിട്ടുള്ളതെന്നാണ് എൻഫോഴ്സ്മെന്റിന്റെ കണ്ടെത്തൽ. എന്നാൽ ശിവശങ്കറിനെ രക്ഷിക്കുന്നതിനായി സ്വപ്ന അന്വേഷണ ഉദ്യോഗസ്ഥരോട് കള്ളം പറഞ്ഞെന്നും എൻഫോഴ്സ്മെന്റ് കണ്ടെത്തിയിരുന്നു. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്തിന്റെ സൂത്രധാരൻ ശിവശങ്കറാണെന്നും എൻഫോഴ്സ്മെന്റ് കണ്ടെത്തിയിരുന്നു. ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ എതിർത്ത് ഇഡി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച എതിർസത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

 സ്വർണ്ണക്കടത്ത് കേസ്

സ്വർണ്ണക്കടത്ത് കേസ്

ലോക്കറിൽ നിന്ന് പിടിച്ചെടുത്തിട്ടുള്ള പണം സ്വർണ്ണക്കടത്തിൽ നിന്ന് ലഭിച്ചതാണെന്നാണ് എൻഐഎയും കസ്റ്റംസും ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളത്. ലോക്കറിൽ നിന്ന് കണ്ടെടുത്തിട്ടുള്ള പണം സ്വർണ്ണക്കടത്ത് കേസിലേത് അല്ലെന്ന് തെളിഞ്ഞാൽ ഇരു ഏജൻസികൾക്കും മുന്നോട്ടുള്ള അന്വേഷണം ദുഷ്കരമാകും. അല്ലാത്ത പക്ഷം കസ്റ്റംസിനും എൻഐഎയ്ക്കും ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യേണ്ടതായും വരും. ഇരു ഏജൻസികളിൽ നിന്നുമുള്ള പ്രതികരണം ലഭ്യമായിട്ടില്ല.

ചോദ്യം ചെയ്യാൻ നീക്കം

ചോദ്യം ചെയ്യാൻ നീക്കം

സ്വർണ്ണക്കടത്ത് കേസിന് പുറമേ ലൈഫ് മിഷൻ പദ്ധതിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് വിജിലൻസും എം ശിവശങ്കറിനെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ്. ഈ കേസിൽ അഞ്ചാം പ്രതിയായാണ് ശിവശങ്കറിനെ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതോടെ എറണാകുളം ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് അപേക്ഷ സമർപ്പിക്കുക. സ്വപ്ന സുരേഷ് ഉൾപ്പെടെയുള്ളവരെ നേരത്തെ വിജിലൻസ് ചോദ്യം ചെയ്തിരുന്നു.

ജുഡീഷ്യൽ കസ്റ്റഡിയിൽ

ജുഡീഷ്യൽ കസ്റ്റഡിയിൽ


എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്ത ശിവശങ്കർ നിലവിൽ ജൂഡീഷ്യൽ കസ്റ്റഡിയിലാണുള്ളത്. കസ്റ്റഡിയിൽ വാങ്ങാൻ അനുമതി ലഭിക്കുന്നതോടെ ചൊവ്വാഴ്ച തന്നെ ചോദ്യം ചെയ്യാനാണ് കസ്റ്റംസ് നീക്കം. കേസുമായി ബന്ധപ്പെട്ട് ഇനി ശിവശങ്കറിനെ മാത്രമാണ് ചോദ്യം ചെയ്യാൻ ബാക്കിയുള്ളത്. ഇടപാടുമായി ബന്ധപ്പെട്ട് വലിയ തുക കോഴയായി വാങ്ങിയിട്ടുണ്ടെന്ന് വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.

English summary
Enforcement Directorate reveals details about bank locker of M Sivasankar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X