കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഗസ്റ്റവെസ്റ്റ്‌ലാന്‍ഡ് അഴിമതിയുടെ കുറ്റപത്രം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ തെറ്റില്ലെന്ന്

  • By Desk
Google Oneindia Malayalam News

ദില്ലി: അഗസ്റ്റ വെസ്റ്റ്‌ലാന്റ് അഴിമതിയുടെ അനുബന്ധ കുറ്റപത്രം മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ തെറ്റില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ദില്ലി ഹൈക്കോടതിയിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇത് വ്യക്തമാക്കിയത്. കുറ്റപത്രം പൊതു രേഖയാണെന്നും അതിനാല്‍ മാധ്യമങ്ങള്‍ ഇത് പ്രസിദ്ധീകരിക്കുന്നതില്‍ തെറ്റില്ലെന്നും ഇഡി കോടതിയില്‍ പറഞ്ഞു. കേസിലെ ഇടനിലക്കാരനായ ക്രിസ്റ്റിന്‍ മിഷേല്‍ സമര്‍പ്പിച്ച പരാതിയിലാണ് ഇഡി വിശദീകരണം അറിയിച്ചത്.

'ഒരു അമ്മ എങ്ങനെ ആകരുതെന്ന് പഠിപ്പിച്ചതിന് സ്വന്തം അമ്മയ്ക്ക് നന്ദി'; വൈറലായി നടിയുടെ കുറിപ്പ്'ഒരു അമ്മ എങ്ങനെ ആകരുതെന്ന് പഠിപ്പിച്ചതിന് സ്വന്തം അമ്മയ്ക്ക് നന്ദി'; വൈറലായി നടിയുടെ കുറിപ്പ്


അഗസ്റ്റ വെസ്റ്റ്‌ലാന്റ് അഴിമതിയിലെ കുറ്റപത്രം മാധ്യമങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നായിരുന്നു മിഷേലിന്റെ ആരോപണം. കേസ് വ്യക്തിപരമല്ലെന്നും അതിനാല്‍ ഇത്തരത്തില്‍ മാധ്യമങ്ങള്‍ പോതു ശ്രദ്ധനേടിയ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ തെറ്റില്ലെന്നും പറയുന്നു. എന്നാല്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ അതിന്‍റെ പകര്‍പ്പ് മിഷേലിന് കൈമാറിയില്ലെന്നും പകരം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുകയായിരുന്നു എന്നും മിഷേലിന് വേണ്ടി ഹാജരായ വിഷ്ണു ശങ്കര്‍ പറഞ്ഞു. കുറ്റപത്രം പൊതുരേഖയാണെന്നും പറഞ്ഞു. ഇത് സംബന്ധിച്ച വാദം ഏപ്രില്‍ 20ന് കേള്‍ക്കും.

augustawestland-

സമാനമായി മിഷേലിന് അന്വേഷണ റിപ്പോര്‍ട്ട് കൈമാറണമെന്ന ആവശ്യവും ദില്ലി ഹൈക്കോടതി നിഷേധിച്ചിരുന്നു. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് മുദ്രവച്ച കവറില്‍ നല്‍കിയ അനുബന്ധ കുറ്റപത്രം ചോര്‍ന്നിരുന്നെന്നും ചോര്‍ത്തിയത് ആരാണെന്നും വ്യക്തമായതായി ഇഡി പറഞ്ഞിരുന്നു.

English summary
Enforcement directorate says there is nothing wrong in meida reports Agusta westland chopper charge sheet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X