കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോള്‍സ് റോയ്‌സ് ബെന്‍സ്...നീരവിന്റെ ആഢംബര കാറുകള്‍ കണ്ട് റെയ്ഡിനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് അമ്പരപ്പ്

ഒന്‍പത് ആഢംബര കാറുകളാണ് റെയ്ഡില്‍ പിടിച്ചെടുത്തത്

Google Oneindia Malayalam News

ദില്ലി: സാമ്പത്തിക തട്ടിപ്പ് നടത്തി നാടുവിട്ട നീരവ് മോദിയുടെ കഥകള്‍ അത്ര പെട്ടെന്നൊന്നും അവസാനിക്കുമെന്ന് കരുതുന്നില്ല. നീരവിന്റെ ഒളിത്താവളവുമായി ബന്ധപ്പെട്ട് നിരവധി കഥകളാണ് ഇപ്പോള്‍ തന്നെ പുറത്തുവരുന്നത്. അദ്ദേഹം അമേരിക്കയിലുണ്ടെന്നും ബെല്‍ജിയത്തിലുണ്ടെന്നും വരെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ അവിടെ നില്‍ക്കട്ടെ. നീരവ് മോദിയുടെ സ്ഥാപനങ്ങളിലും വീടുകളിലും ഇപ്പോള്‍ നടക്കുന്ന റെയ്ഡുകളാണ് ചര്‍ച്ചാവിഷയം.

ഓരോ ദിവസവും അദ്ദേഹവുമായി ബന്ധപ്പെട്ട് ഓരോ കാര്യങ്ങള്‍ കണ്ട് റെയ്ഡിനെത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ അന്തംവിട്ട് നില്‍ക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ കമ്പനികളൊന്നില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത വാഹനങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്.

ആഢംബര കാറുകള്‍

ആഢംബര കാറുകള്‍

ഒന്‍പത് ആഢംബര കാറുകളാണ് റെയ്ഡില്‍ പിടിച്ചെടുത്തത്. കാറുകളോടുള്ള നീരവിന്റെ ഭ്രമത്തില്‍ ഉദ്യോഗസ്ഥര്‍ അദ്ഭുതത്തിലാണ്. റോള്‍സ് റോയ്‌സ് ഗോസ്റ്റ്, രണ്ട് മെഴ്‌സിഡസ് ബെന്‍സ് ജിഎല്‍ ക്ലാസ്, പോര്‍ഷെ പനാമെര, ഹൈ എന്‍ഡ് ഹോണ്ട കാറുകള്‍ ടൊയോട്ട ഫോര്‍ച്യൂണര്‍ എന്നിവയാണ് നീരവിന്റ കമ്പനിയുടെ സ്വത്തുക്കളുമായി ബന്ധപ്പെട്ട റെയ്ഡില്‍ പിടിച്ചെടുത്തത്.

സ്വത്തുക്കള്‍ മരവിപ്പിച്ചു

സ്വത്തുക്കള്‍ മരവിപ്പിച്ചു

നീരവിന്റെ മൂച്വല്‍ ഫണ്ടുകളും ഓഹരികളും എന്‍ഫോഴ്‌സ്‌മെന്റ് മരവിപ്പിച്ചിട്ടുണ്ട്. നീരവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന എല്ലാ സ്ഥാപനങ്ങളിലും ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിട്ടുണ്ട്. ഇവര്‍ പല ബിസിനസ് ഗ്രൂപ്പുകളുമായി രഹസ്യ ഇടപാടുണ്ടെന്ന് സൂചന ലഭിച്ചിട്ടുണ്ട്. നാല് സുപ്രധാന ബിസിനസ് കേന്ദ്രങ്ങളിലായിരുന്നു പരിശോധന. മുംബൈ ഓപ്പേറ ഹൗസിലും റെയ്ഡ് നടത്തിയിട്ടുണ്ട്.

കോടികള്‍

കോടികള്‍

94.52 കോടിയാണ് റെയ്ഡില്‍ പിടിച്ചെടുത്ത വസ്തുക്കളുടെ മൂല്യം. ഇത് നീരവിന്റെയും മെഹുല്‍ ചോക്‌സി ഗ്രൂപ്പിന്റെയും സ്വത്തുക്കളുടെ മൂല്യമാണ്. ഇതില്‍ 86.72 കോടി ചോക്‌സിയുടെയും അദ്ദേഹത്തിന്റെ ബിസിനസ് ഗ്രൂപ്പിന്റേതുമാണ്. ഇരുവര്‍ക്കുമെതിരെ വ്യത്യസ്ത കേസുകള്‍ ഫയല്‍ ചെയ്തതുകൊണ്ടാണ് പ്രത്യേകം കണക്കുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് അവതരിപ്പിച്ചത്.

വിദേശ ബന്ധം

വിദേശ ബന്ധം

നീരവ് മോദിക്ക് വിദേശത്താണ് സ്വത്തുക്കള്‍ അധികമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ കരുതുന്നുണ്ട്. ഇതിനെ കുറിച്ചും എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സിബിഐയുടെ സഹായവും അവര്‍ തേടിയിട്ടുണ്ട്. എന്നാല്‍ വിദേശത്തുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ബുദ്ധിമുട്ടും. വിദേശത്ത് അദ്ദേഹത്തിനെതിരെ കേസുകള്‍ ഇല്ലാത്തത് നീരവിന് ഗുണം ചെയ്യും. ഇതിനായി ഇന്റര്‍പോളിന്റെ സഹായവും തേടാന്‍ സാധ്യതയുണ്ട്.

വെട്ടിച്ചത് എത്ര

വെട്ടിച്ചത് എത്ര

നീരവ് ബാങ്കുകളെ പറ്റിച്ച് എത്ര സ്വത്ത് സമ്പാദിച്ചെന്ന് പരിശോധിച്ച് കൊണ്ടിരിക്കുകയാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് പറഞ്ഞിട്ടുണ്ട്. ഇതുവരെ 145 കോടിയാണ് അദ്ദേഹത്തിന്റെ കമ്പനികളില്‍ നിന്ന് പിടിച്ചെടുത്തത്. അതേസമയം ലെറ്റേഴ്‌സ് ഓഫ് അണ്ടര്‍സ്റ്റാന്റിങ്ങ്(എല്‍ഒയു) എങ്ങനെയാണ് ദുരുപയോഗം ചെയ്തതെന്നും പരിശോധിക്കുന്നുണ്ട്. ഇത് പഞ്ചാബ് നാഷണല്‍ ബാങ്ക് അനുവദിക്കാനുണ്ടായ സാഹചര്യവും പരിശോധിക്കും.

നീരവ് മോദി ബെല്‍ജിയത്തിലേക്ക് കടന്നു... അമ്മാവന്‍ ചോക്സി ദുബൈയിലുംനീരവ് മോദി ബെല്‍ജിയത്തിലേക്ക് കടന്നു... അമ്മാവന്‍ ചോക്സി ദുബൈയിലും

ഷുഹൈബിനെ ഇറച്ചി പോലെ കൊത്തിയരിഞ്ഞത് വൃക്ക ദാനം ചെയ്യാനിരിക്കെ! ഇതാണ് ഷുഹൈബ്!ഷുഹൈബിനെ ഇറച്ചി പോലെ കൊത്തിയരിഞ്ഞത് വൃക്ക ദാനം ചെയ്യാനിരിക്കെ! ഇതാണ് ഷുഹൈബ്!

ഖൊരക്പൂര്‍ കലാപത്തില്‍ യോഗിക്കെതിരെ സിബിഐ അന്വേഷണത്തിന് സാധ്യത... അന്വേഷണം പക്ഷപാതപരമായിരുന്നെന്ന്ഖൊരക്പൂര്‍ കലാപത്തില്‍ യോഗിക്കെതിരെ സിബിഐ അന്വേഷണത്തിന് സാധ്യത... അന്വേഷണം പക്ഷപാതപരമായിരുന്നെന്ന്

English summary
enforcement directorate seizes nine luxury cars of nirav modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X