കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ഫോഴ്‌സ്‌മെന്റ് സ്‌പെഷ്യല്‍ ഡയറക്ടര്‍ക്ക് സ്ഥലംമാറ്റം: നീരവ് മോദി കേസിന് പിന്നാലെ!

  • By Desk
Google Oneindia Malayalam News

ദില്ലി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സ്‌പെഷല്‍ ഡയറക്ടര്‍ വിനീത് അഗര്‍വാളിനെ സ്ഥാനത്ത് നിന്നും മാറ്റി കേന്ദ്ര ഗവണ്‍മെന്റ്. വിജയ് മല്യയ്‌ക്കെതിരെയും നീരവ് മോദിക്കെതിരെയും അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ വിനീത് അഗര്‍വാളിനെയാണ് സ്ഥലം മാറ്റിയത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ജോയിന്റ് ഡയറക്ടര്‍ സത്യബ്രത കുമാര്‍ ലണ്ടനില്‍ നീരവ് മോദിക്കെതിരെ അന്വേഷണം നടത്തുന്നതിനിടെയാണ് അഗര്‍വാള്‍ സത്യബ്രത കുമാറിനെ സ്ഥലം മാറ്റിയത്.

കെഎം മാണി ഇല്ലാതെ കോട്ടയത്ത് ആദ്യത്തെ തിരഞ്ഞെടുപ്പ്... കടുത്ത ത്രികോണ മത്സരം... കോട്ടയം പ്രവചനാതീതം!കെഎം മാണി ഇല്ലാതെ കോട്ടയത്ത് ആദ്യത്തെ തിരഞ്ഞെടുപ്പ്... കടുത്ത ത്രികോണ മത്സരം... കോട്ടയം പ്രവചനാതീതം!

ട്രാന്‍സ്ഫര്‍ നടത്തിയതോടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സഞ്ജയ് മിശ്ര സത്യബ്രത കുമാറിന്റെ സ്ഥലം മാറ്റത്തിനെതിരെ രംഗത്തെത്തിയിരുന്നു. അഗര്‍വാള്‍ക്ക് ജോയിന്റ് ഡയറക്ടരെ സ്ഥലം മാറ്റാന്‍ സാധിക്കില്ലെന്നും മിശ്ര പറഞ്ഞു. ഇത്തരം നടപടി സ്വീകരിച്ചതിനാല്‍ ആണ് അഗര്‍വാളിനെതിരെ നടപടി സ്വീകരിക്കാന്‍ തയ്യാറായതെന്നും പറയുന്നു.

niravmodi-15

1994 മഹാരാഷ്ട്ര ഐപിഎസ് ബാച്ച് മഹാരാഷ്ട്ര കേഡര്‍ ഓഫീസറായ അഗര്‍വാള്‍ കേന്ദ്ര ഏജന്‍സിയില്‍ 2017ലാണ് നിയമിതനായത്. എന്നാല്‍ ചൊവ്വാഴ്ച്ചയാണ് അഗര്‍വാളിന്റെ പഴയ കേഡറിലേക്ക് മാറ്റിയത്. മുബൈയിലെ സ്‌പെഷല്‍ ഡയറക്ടറായി ചുമതലയിലിരുന്ന അഗര്‍വാള്‍ മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് ചത്തീസ്ഗഡ് എന്നിവിടങ്ങളില്‍ അന്വേഷണം നടത്തിയിട്ടുണ്ട്. ടു ജി അഴിമതിയിലെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു അഗര്‍വാള്‍.

English summary
Enforcement directorate special director transferred by central government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X