യെസ് ബാങ്ക് സ്ഥാപകന്‍ റാണാ കപൂറിന്റെ 2200 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സമെന്റ് കണ്ടുകെട്ടി
ദില്ലി: യെസ് ബാങ്ക് സ്ഥാപകനും മുന്‍ എംഡിയുമായ റാണ കപൂറിന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്മെന്റ് കണ്ടുകെട്ടി. 2200 കോടിയുടെ സ്വത്തുക്കളാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കല്‍ സംബന്ധിച്ച നിയമപ്രകരമാണ് നടപടി. റാണാകപൂറിന്റേതിന് പുറമെ ഡിഎച്ച്എഫ്എല്‍ പ്രൊമോട്ടര്‍മാരായ കപില്‍, ധീരജ് ധവാന് എന്നിവരുടെ വസ്തുവകകളും ഇഡി കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടുന്നു.
സ്വത്തുക്കള്‍ കണ്ടുകെട്ടിയതിന് പുറമെ കപൂറിന്റെ വിദേശത്തുള്ള ചില വസ്തുവകകളുടെ കൈമാറ്റവും എന്‍ഫോഴ്മെന്റ് തടഞ്ഞിട്ടുണ്ട്. കപൂറും കുടുംബത്തിന് യെസ് ബാങ്കില്‍ നിന്ന് 4300 കോടി രൂപയുടെ അനധികൃത വായ്പ നല്‍കുകയും പിന്നീട് അത് കിട്ടാകടകമായി എഴുതി തള്ളുകയുമായിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ റാണാ കപൂറിനെ എന്‍ഫോഴ്സമെന്റ് അറസ്റ്റ് ചെയ്തിരുന്നു. ഡിഎച്ച്എഫ്എലുമായി ക്രമവിരുദ്ധമായി ഇടപാടുകള്‍ നടത്തിയെന്ന ആരോപണത്തിലായിരുന്നു റാണ കപൂറിനെതിരെ ഇഡി അന്വേഷണം ആരംഭിച്ചത്.

ഡിഎച്ച്എഫ്എലിന് വായ്പ അനുവദിച്ചതിന് പിന്നാലെ റാണ കപൂറിന്റേയും മക്കളുടേയും അക്കൗണ്ടിലേക്ക് കോടികള്‍ എത്തിയെന്നാണ് ആരോപണം. ഇത് ശരിയാണെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അന്വേഷണത്തിലെ കണ്ടെത്തല്‍. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് യെസ് ബാങ്കിന് റിസര്‍വ് ബാങ്ക് ഒരു മാസത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡിനേയും റിസര്‍വ് ബാങ്ക് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്ക് കേന്ദ്രം അനുമതി നിഷേധിച്ചു
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications