കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെസ് ബാങ്ക് സ്ഥാപകന്‍ റാണാ കപൂറിന്‍റെ 2200 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സമെന്‍റ് കണ്ടുകെട്ടി

Google Oneindia Malayalam News

ദില്ലി: യെസ് ബാങ്ക് സ്ഥാപകനും മുന്‍ എംഡിയുമായ റാണ കപൂറിന്‍റെ സ്വത്തുക്കള്‍ എന്‍ഫോഴ്മെന്‍റ് കണ്ടുകെട്ടി. 2200 കോടിയുടെ സ്വത്തുക്കളാണ് എൻഫോഴ്​സ്​മ​െൻറ്​ ഡയറക്​ടറേറ്റ്​ കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കല്‍ സംബന്ധിച്ച നിയമപ്രകരമാണ് നടപടി. റാണാകപൂറിന്‍റേതിന് പുറമെ ഡിഎച്ച്എഫ്എല്‍ പ്രൊമോട്ടര്‍മാരായ കപില്‍, ധീരജ് ധവാന്‍ എന്നിവരുടെ വസ്തുവകകളും ഇഡി കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടുന്നു.

സ്വത്തുക്കള്‍ കണ്ടുകെട്ടിയതിന് പുറമെ കപൂറിന്‍റെ വിദേശത്തുള്ള ചില വസ്തുവകകളുടെ കൈമാറ്റവും എന്‍ഫോഴ്മെന്‍റ് തടഞ്ഞിട്ടുണ്ട്. കപൂറും കുടുംബത്തിന് യെസ് ബാങ്കില്‍ നിന്ന് 4300 കോടി രൂപയുടെ അനധികൃത വായ്പ നല്‍കുകയും പിന്നീട് അത് കിട്ടാകടകമായി എഴുതി തള്ളുകയുമായിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ റാണാ കപൂറിനെ എന്‍ഫോഴ്സമെന്‍റ് അറസ്റ്റ് ചെയ്തിരുന്നു. ഡിഎച്ച്എഫ്എലുമായി ക്രമവിരുദ്ധമായി ഇടപാടുകള്‍ നടത്തിയെന്ന ആരോപണത്തിലായിരുന്നു റാണ കപൂറിനെതിരെ ഇ‍ഡി അന്വേഷണം ആരംഭിച്ചത്.

photo

ഡിഎച്ച്എഫ്എലിന് വായ്പ അനുവദിച്ചതിന് പിന്നാലെ റാണ കപൂറിന്‍റേയും മക്കളുടേയും അക്കൗണ്ടിലേക്ക് കോടികള്‍ എത്തിയെന്നാണ് ആരോപണം. ഇത് ശരിയാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അന്വേഷണത്തിലെ കണ്ടെത്തല്‍. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് യെസ് ബാങ്കിന് റിസര്‍വ് ബാങ്ക് ഒരു മാസത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ബാങ്കിന്‍റെ ഡയറക്ടര്‍ ബോര്‍ഡിനേയും റിസര്‍വ് ബാങ്ക് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്ക് കേന്ദ്രം അനുമതി നിഷേധിച്ചു

സ്വര്‍ണക്കടത്ത് കേസില്‍ അജിത് ഡോവലിറങ്ങും, യുഎഇയില്‍ നിന്ന് വിവരങ്ങള്‍, സ്വപ്‌ന സുരേഷ് മാത്രമല്ല....സ്വര്‍ണക്കടത്ത് കേസില്‍ അജിത് ഡോവലിറങ്ങും, യുഎഇയില്‍ നിന്ന് വിവരങ്ങള്‍, സ്വപ്‌ന സുരേഷ് മാത്രമല്ല....

English summary
Enforcement has confiscated the assets of Yes Bank founder Rana Kapoor worth Rs 2200 crore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X