എന്‍ജിന്‍ തകരാര്‍; സാന്‍ഫ്രാന്‍സിസ്‌കോയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം റഷ്യയില്‍ പറന്നിറങ്ങി
ന്യൂഡല്‍ഹി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് യു എസിലെ സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം റഷ്യയിലേക്ക് തിരിച്ചുവിട്ടു. എന്‍ജിന്‍ സംബന്ധമായ പ്രശ്‌നത്തെ തുടര്‍ന്നാണ് വിമാനം റഷ്യയിലേക്ക് തിരിച്ചുവിട്ടതെന്നാണ് വിവരം. വിമാനം സുരക്ഷിതമായി മഗദാന്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തിട്ടുണ്ട്. 216 യാത്രക്കാരും 16 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

'ഡല്‍ഹിയില്‍ നിന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യയുടെ എ ഐ 173 വിമാനത്തിന്റെ എന്‍ജിനുകളിലൊന്നില്‍ സാങ്കേതിക തകരാറ് സംഭവിച്ചു. 216 യാത്രക്കാരും 16 ജീവനക്കാരുമുള്ള വിമാനം വഴിതിരിച്ചുവിട്ട് റഷ്യയിലെ മഗദാന്‍ വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വിമാനം പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്'- എയര്‍ ഇന്ത്യ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു.












Click it and Unblock the Notifications