കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുൽ ഗാന്ധി സഞ്ചരിച്ച വിമാനത്തിന് യന്ത്രത്തകരാർ; അടിയന്തിരമായി തിരിച്ചിറക്കി, അന്വേഷണത്തിന് ഉത്തരവ്

Google Oneindia Malayalam News

ദില്ലി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സഞ്ചരിച്ച വിമാനം യന്ത്രത്തകരാറിനെ തുടർന്ന് തിരിച്ചിറക്കി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബീഹാറിലെ പാട്നയിലേക്ക് പുറപ്പെട്ട വിമാനമാണ് എഞ്ചിൻ തകരാറിനെ തുടർന്ന് ദില്ലിയിൽ തിരിച്ചിറക്കിയത്. രാഹുൽ ഗാന്ധി തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.

"പാട്നയിലേക്കുള്ള ഞങ്ങളുടെ വിമാനത്തിന്റെ എഞ്ചിൻ തകരാറിലായിരിക്കുന്നു, ദില്ലിയിൽ തിരിച്ചിറങ്ങാൻ ഞങ്ങൾ നിർബന്ധിതരായിരിക്കുന്നു. ബീഹാറിലെ സമസ്തിപൂർ, ഒറീസയിലെ ബലാസോർ, മഹാരാഷ്ട്രയിലെ സംഗംനർ എന്നിവിടങ്ങളിലെ യോഗം വൈകും, ബുദ്ധിമുട്ടുണ്ടായതിൽ ക്ഷമ ചോദിക്കുന്നു''- രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു; കരുത്തേകി എൻഡിഎ നേതൃനിരപ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു; കരുത്തേകി എൻഡിഎ നേതൃനിര

rahul

വിമാനത്തിനകത്തുനിന്നുള്ള ദൃശ്യങ്ങൾ സഹിതമാണ് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഡിജിസിഎ നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഏപ്രിലിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് രാഹുൽ ഗാന്ധി കർണാടകയിലേക്ക് പുറപ്പെട്ട വിമാനത്തിന് ‌ സാങ്കേതിക തകരാർ സഞ്ചരിച്ചിരുന്നു.

പലതവണ കറങ്ങിയ വിമാനം ഇടത്തേയ്ക്ക് ഉലഞ്ഞതായും താഴേയ്ക്ക് ചരിഞ്ഞതായും ഢയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന് കോൺഗ്രസ് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. അട്ടിമറി ആരോപിച്ച് കോൺഗ്രസ് അന്വേഷണത്തിന് ആവശ്യപ്പെടുകയായിരുന്നു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Rahul Gandhi tweets about engine trouble in flight to Patna, DGCA orders probe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X