ജപ്പാനില്‍ എന്‍ജിനീയര്‍; ശമ്പളം 59 ലക്ഷം രൂപ; ജോലി കിട്ടാന്‍ അറിയേണ്ടത് രണ്ടു കാര്യങ്ങളെന്ന് ഇന്ത്യന്‍ ടെക്കി
കഠിനാധ്വാനം ചെയ്യാന്‍ മനസുണ്ടെങ്കില്‍ ഏതു നാട്ടില്‍ ചെന്നാലും വിജയിക്കാന്‍ കഴിയുമെന്ന് തെളിയിച്ചവരാണ് ഇന്ത്യക്കാര്‍. പ്രത്യേകിച്ച് മലയാളികള്‍. ലോകമെമ്പാടും തൊഴില്‍ മേഖലകളില്‍ വെന്നിക്കൊടി പാറിക്കാന്‍ കഴിഞ്ഞിട്ടുള്ളവരാണ് ഇന്ത്യന്‍ പ്രൊഫഷണലുകള്‍. ജപ്പാനില്‍ ജോലിക്കു പോയ ഒരു ഇന്ത്യന്‍ പ്രൊഫഷണല്‍ പങ്കുവയ്ക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ജപ്പാനില്‍ കിട്ടുന്ന ശമ്പളം, തൊഴില്‍ സംസ്കാരം, ജോലിയുടെ സ്വഭാവം എന്നിവയാണ് അദ്ദേഹം പങ്കുവെക്കുന്നത്.
ഇന്ത്യയില്‍ നിന്നുള്ള സോഫ്റ്റ്വെയര് എന്‍ജിനീയറായ സുമിത് ചിഞ്ചന്സുരെയാണ് ജപ്പാനിലെ തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചത്. കുടുംബത്തിനൊപ്പമാണ് സുമിത് ജപ്പാനില്‍ വര്‍ഷങ്ങളായി താമസിക്കുന്നത്. മഹാരാഷ്ട്ര സ്വദേശിയായ സുമിത് ഇന്‍സ്റ്റഗ്രാമിലാണ് തന്റെ പ്രൊഫഷണല്‍ അനുഭവങ്ങള്‍ ഫോളോവേഴ്സുമായി പങ്കിട്ടത്.

നിലവില്‍ ജപ്പാനിലെ ഫിന്‍ടെക് കമ്പനിയില്‍ സൈറ്റ് റിലയബിലിറ്റി എന്‍ജിനീയര്‍ ആയി ജോലി നോക്കുകയാണ് സുമിത്. ജപ്പാനില്‍ എങ്ങനെ ഒരു നല്ല കരിയര്‍ കണ്ടെത്താം എന്നായിരുന്നു പലരും സംശയം ചോദിച്ചത്. ഇതിന് വേണ്ടി രണ്ടു കാര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് അദ്ദേഹം പറയുന്നു. ഒന്ന് ജാപ്പനീസ് ഭാഷ പഠിക്കുക, രണ്ടാമത് മുന്‍കാല ജോലി പരിചയം.
ജാപ്പനീസ് ഭാഷ പഠിക്കുന്നതാണ് നല്ലൊരു കരിയര്‍ കണ്ടെത്താനുള്ള ഏറ്റവും നല്ല മാര്‍ഗം. അതുപോലെ വിദേശ ജോലിക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മാതൃ രാജ്യത്ത് മൂന്നു നാലു വര്‍ഷത്തെ ജോലി പരിചയവും അനിവാര്യമാണ്.
ഇന്ത്യയിലെയും ജപ്പാനിലെയും ജോലി സാഹചര്യങ്ങളില്‍ ഉള്ള വ്യത്യാസവും സുമിത് ചൂണ്ടിക്കാട്ടി. പരമ്പരാഗത ജാപ്പനീസ് കമ്പനികളിലാണ് താന്‍ ആദ്യം കരിയര്‍ തുടങ്ങിയത്. ഇവിടെ താന്‍ മാത്രമാണ് വിദേശത്തു നിന്നും ഉണ്ടായിരുന്നത്. ഇത് അല്പം കഠിനമായ കാലഘട്ടം ആയിരുന്നുവെന്നും അദ്ദേഹം പറയുന്നു. സ്ട്രിക്റ്റായ തൊഴില്‍ അന്തരീക്ഷമാണ് അന്നുണ്ടായിരുന്നത്.
എന്നാല്‍ ഇപ്പോള്‍ പല ജാപ്പനീസ് കമ്പനികളും സ്വതന്ത്രമായ ജോലി സംസ്കാരം അനുവദിക്കുന്നുണ്ട്. ഇത് തൊഴില്‍ അന്തരീക്ഷം കൂടുതല്‍ സുഖകരമാക്കുന്നുവെന്നും സുമിത് ചൂണ്ടിക്കാട്ടുന്നു. തനിക്ക് വാര്‍ഷിക വരുമാനമായി 10 ദശലക്ഷം ജാപ്പനീസ് യെന്‍ ആണെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇന്ത്യന്‍ രൂപയില്‍ ഇത് 59 ലക്ഷം രൂപയോളം വരും.
നിരവധി പേരാണ് വീഡിയോയ്ക്ക് പ്രതികരിക്കുന്നത്. 'അദ്ദേഹം ജപ്പാനിലെ ശരാശരി ശമ്പളത്തിന്റെ മൂന്നിരട്ടിയാണ് സമ്പാദിക്കുന്നത്. 10 ലക്ഷം ജാപ്പനീസ് യെന്‍ എന്നു പറയുന്നത് അവിടുത്തെ വളരെ ഉയര്‍ന്ന ശമ്പളമാണ്. ഇന്ത്യയില്‍ ജോലി ചെയ്യുന്ന ഏതൊരു വ്യക്തിയും ലോകത്തെവിടെയും ജോലിയില്‍ വിജയിക്കാറുണ്ട്' - ഇങ്ങനെയായിരുന്നു ഒരു പ്രതികരണം.
-
എട്ടാം ശമ്പള കമ്മീഷനില്‍ കണ്‍സള്‍ട്ടന്റാകാം; 1.8 ലക്ഷം വരെ ശമ്പളം, നിങ്ങള്‍ യോഗ്യരാണോ? -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ'












Click it and Unblock the Notifications