ഫ് ളിപ്കാര്‍ട്ടില്‍ ഫോണിന് ഓര്‍ഡര്‍നല്‍കി; കിട്ടിയത് മാങ്ങ
ഹൈദരാബാദ്: വിശ്വാസ്യതയുള്ള ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകള്‍ വഴിയും വിശ്വാസത്തോടെ ഒരു സാധനത്തിന് ഓര്‍ഡര്‍ ചെയ്യാന്‍ കഴിയാത്ത സ്ഥിതി ആയിരിക്കുകയാണ്. വന്‍കിട സൈറ്റുകളില്‍ ഓര്‍ഡര്‍ ചെയ്യുന്ന സാധനങ്ങള്‍ക്ക് പകരം ഇഷ്ടികകളും സോപ്പും മറ്റുമാണ് ലഭിക്കുന്നത്. തെലങ്കാന സ്വദേശിയായ എഞ്ചിനീയര്‍ മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്തതിന് പകരം തനിക്ക് ലഭിച്ച മാങ്ങകളുടെ ചിത്രവുമായാണ് കഴിഞ്ഞദിവസം ഫേസ്ബുക്കില്‍ പ്രതികരിച്ചത്.
എഞ്ചിനീയര്‍ ചിലുവേരി ശ്രുചരന്‍ 8,099 രൂപ വിലയുള്ള ഫോണിനാണ് ഫ് ളിപ്കാര്‍ട്ടില്‍ ഓര്‍ഡര്‍ നല്‍കിയത്. എന്നാല്‍ കൊറിയര്‍വഴി ലഭിച്ച സാധനം തുറന്നു നോക്കിയ യുവാവ് അമ്പരന്നു പോയി. പഴകിയ രണ്ടു മാങ്ങകളായിരുന്നു ബോക്‌സിനകത്തുണ്ടായിരുന്നത്. മറ്റാര്‍ക്കെങ്കിലും കൈമാറേണ്ട കവര്‍ ആയിരിക്കുമെന്ന് കരുതി ഓര്‍ഡര്‍ നമ്പര്‍ നോക്കിയെങ്കിലും തന്റെ ഡെലിവറിതന്നെയാണെന്ന് മനസിലായി.

മെയ് 26ന് മെഗാ സെയിലിലാണ് താന്‍ സ്മാര്‍ട്ട്‌ഫോണിന് ഓര്‍ഡര്‍ നല്‍കിയതെന്ന് ചിലുവേരി ശ്രുചരന്‍ പറയുന്നു. കബളിപ്പിക്കപ്പെട്ടയുടന്‍ അയാള്‍ കമ്പനിയുമായി ബന്ധപ്പെട്ടു. ഫോണ്‍ നല്‍കാമെന്ന് കമ്പനി ഉറപ്പു നല്‍കിയിട്ടുണ്ട്. ഭാവിയില്‍ ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കുന്നവര്‍ ജാഗ്രതകാട്ടണമെന്ന് എഞ്ചിനീയര്‍ മുന്നറിയിപ്പു നല്‍കി.
കഴിഞ്ഞവര്‍ഷം മറ്റൊരു ഇ കൊമേഴ്‌സ് വെബ്‌സൈറ്റായ സ്‌നാപ് ഡീലില്‍ സ്മാര്‍ട് ഫോണിന് ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് ലഭിച്ചത് ഇഷ്ടികയും സോപ്പുമായിരുന്നു. സംഭവം വാര്‍ത്തയായതോടെ അയാള്‍ക്ക് സോപ്പു കമ്പനി ഫോണ്‍ നല്‍കി സഹായിച്ചിരുന്നു. വാര്‍ത്തകളില്‍ സ്ഥാനം നേടാതെ തന്നെ ധാരാളംപേര്‍ ഓണ്‍ലൈന്‍ ഷോപ്പിങ്ങ് വഴി കബളിപ്പിക്കപ്പെടുന്നുണ്ട്.












Click it and Unblock the Notifications