കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ജിനീയറിങ് പഠനവും അവതാളത്തില്‍; മുപ്പതോളം കോളേജുകള്‍ പൂട്ടുന്നു?

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ മെഡിക്കല്‍ പഠനത്തിന്റെ ബുദ്ധിമുട്ടുകള്‍ അടുത്തിടെ കണ്ടിരുന്നു. പ്രവേശനം ലഭിക്കാതെ നിരവധി വിദ്യാര്‍ഥികള്‍ക്കാണ് മെഡിക്കല്‍ പഠനമെന്ന സ്വപ്‌നം ഉപേക്ഷിക്കേണ്ടി വന്നത്. ഇപ്പോഴിതാ എന്‍ജിനീയറിങ് പഠനവും ബാലി കേറാ മലയാകുന്നു. സംസ്ഥാനത്ത് മുപ്പതോളം എന്‍ജിനീയറിങ് കോളേജുകള്‍ പൂട്ടാന്‍ ഒരുങ്ങുന്നുവെന്നാണ് വിവരങ്ങളാണ്.

മാതൃഭൂമിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൂന്നിലൊന്നു സീറ്റുകളില്‍ പോലും പ്രവേശനത്തിന് കുട്ടികളെത്താത്ത എന്‍ജിനീയറിങ് കോളേജ് പൂട്ടാനുള്ള ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ തീരുമാനം നടപ്പായാലാണ് കേരളത്തിലെ മുപ്പതോളം എന്‍ജിനീയറിങ് കോളേജുകള്‍ പൂട്ടേണ്ടി വരുന്നത്.

 എഐസിടിഇ തീരുമാനം

എഐസിടിഇ തീരുമാനം

മൂന്നിലൊന്നു സീറ്റുകളില്‍ പോലും പ്രവേശനത്തിന് വിദ്യാര്‍ഥികളെത്താത്ത എന്‍ജിനീയറിങ് കോളേജുകള്‍ പൂട്ടാനുള്ള ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജ്യൂക്കേഷന്‍ തീരുമാനം നടപ്പായാലാണ് മുപ്പതോളം കോളേജുകള്‍ക്ക് താഴ് വീഴുന്നത്.

ലയിപ്പിക്കും

ലയിപ്പിക്കും

പൂട്ടു വീഴുന്ന കോളേജുകളെ അടുത്തുളള കോളേജുകളുമായും ബന്ധിപ്പിക്കും. ഇവിടുത്ത വിദ്യാര്‍ഥികള്‍ക്ക് സമീപത്തെ കോളേജുകളില്‍ പ്രവേശനവും നല്‍കും.

 കടുത്ത പ്രതിസന്ധി

കടുത്ത പ്രതിസന്ധി

സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജുകളില്‍ 5.44 ശതമാനവും എയിഡഡ് എന്‍ജിനീയറിങ് കോളേജുകളില്‍ മൂന്ന് ശതമാനവും സീറ്റുകളില്‍ ആളില്ല. സ്വാശ്രയ കോളേജുകളാകട്ടെ കടുത്ത പ്രതിസന്ധിയിലുമാണ്.

കടുത്ത പ്രതിസന്ധി

കടുത്ത പ്രതിസന്ധി

സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജുകളില്‍ 5.44 ശതമാനവും എയിഡഡ് എന്‍ജിനീയറിങ് കോളേജുകളില്‍ മൂന്ന് ശതമാനവും സീറ്റുകളില്‍ ആളില്ല. സ്വാശ്രയ കോളേജുകളാകട്ടെ കടുത്ത പ്രതിസന്ധിയിലുമാണ്.

നിലവാരം തകര്‍ന്നു

നിലവാരം തകര്‍ന്നു

വിദ്യാഭ്യാസ നിലവാരം തകര്‍ന്ന ഘട്ടത്തിലാണെന്നാണ് ആരോപണം. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ഇടപെടല്‍ ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

 800 ഓളം കോളേജുകള്‍

800 ഓളം കോളേജുകള്‍

നിലവില്‍ രാജ്യത്ത് 10,363 എന്‍ജിനീയറിങ് കോളേജുകളാണ് രാജ്യത്തുള്ളത്. ഇതില്‍ 800ഓളം എന്‍ജിനീയറിങ് കോളേജുകള്‍ അടുത്ത അധ്യയന വര്‍ഷം പൂട്ടുമെന്നാണ് സൂചനകള്‍.

English summary
engineering collages in trouble
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X