കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇളയ ദളപതിയുടെ 'ബിഗില്‍' പ്രസംഗം പാരയായി.... കോളേജിന് നോട്ടീസ്, തുറന്നടിച്ച് കോണ്‍ഗ്രസ്

Google Oneindia Malayalam News

ചെന്നൈ: ഇളയ ദളപതി വിജയ് പുതിയ ചിത്രം ബിഗിലിന്റെ ഓഡിയോ ലോഞ്ചിനിടെ നടത്തിയ രാഷ്ട്രീയ പ്രസംഗത്തില്‍ കോളേജിനെതിരെ സര്‍ക്കാരിന്റെ നടപടി. ഈ പരിപാടി നടത്തിയ കോളേജായത് കൊണ്ടാണ് ഇവര്‍ക്ക് നോട്ടീസ് അയച്ചത്. നേരത്തെ ജനങ്ങള്‍ ഭരിക്കാനറിയുന്നവരെ കൃത്യമായ സ്ഥലത്ത് നിയമിച്ചാല്‍ തീരുന്ന പ്രശ്‌നം മാത്രമാണ് തമിഴ്‌നാട്ടില്‍ ഉള്ളതെന്ന് വിജയ് പറഞ്ഞിരുന്നു. ഇത് ഭരണകക്ഷിയായ എഐഎഡിഎംകെ ബിജെപി സഖ്യത്തിനെതിരെയുള്ള പരോക്ഷ വിമര്‍ശനമായിരുന്നു. ഇത് വലിയ വിവാദമാവുകയും ചെയ്തിരുന്നു.

1

ചെന്നൈയിലെ സായ് റാം എഞ്ചിനീയറിംഗ് കോളേജിനാണ് നോട്ടീസ് അയച്ചത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. അതേസമയം സര്‍ക്കാര്‍ നടപടി വലിയ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെഎസ് അഴഗിരി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ്. എത്രയും പെട്ടെന്ന് നോട്ടീസ് പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

നേരത്തെ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന് അനുമതി നല്‍കിയ സ്റ്റെല്ല മേരി കോളേജിനും ഇത്തരത്തില്‍ സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. ഇതും അഴഗിരി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബിഗിലിന്റെ ഓഡിയോ ലോഞ്ച് എന്നത് ഒരു സിനിമാ മേഖലയുമായി ബന്ധപ്പെട്ട ചടങ്ങാണ്. അത് രാഷ്ട്രീയ പരിപാടിയല്ല. വിജയ് ഒരു നടനാണ്. അല്ലാതെ രാഷ്ട്രീയ പാര്‍ട്ടിയുടെ വക്താവല്ല. സംസ്ഥാനത്തില്‍ വിജയയിക്ക് വലിയ ആരാധക വൃന്ദമുണ്ടെന്നും അഴഗിരി പറഞ്ഞു.

വിജയ് അദ്ദേഹത്തിന്റെ മനസ്സില്‍ തോന്നിയ കാര്യങ്ങളാണ് പറഞ്ഞത്. യുവാക്കള്‍ നേരിടുന്ന പ്രശ്‌നങ്ങളാണ് അദ്ദേഹം പറഞ്ഞത്. അത് സര്‍ക്കാരിനെതിരെയാണെന്ന് അണ്ണാഡിഎംകെ പറയുന്നത്. മന്ത്രി ഡി ജയകുമാറും ഇത് തന്നെയാണ് പറയുന്നതെന്നും അഴഗിരി പറഞ്ഞു. കഴിഞ്ഞ ദിവസം ബിഗിലിന്റെ പോസ്റ്ററിനെതിരെ ജയകുമാര്‍ രംഗത്തെത്തിയിരുന്നു. നല്ല സന്ദേശങ്ങളല്ല വിജയ് തന്റെ ചിത്രത്തിലൂടെ പങ്കുവെക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

കോന്നിയില്‍ ശോഭാ സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയായേക്കും; ബിജെപി പട്ടികയില്‍ അന്തിമ തീരുമാനം ഇന്ന്കോന്നിയില്‍ ശോഭാ സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയായേക്കും; ബിജെപി പട്ടികയില്‍ അന്തിമ തീരുമാനം ഇന്ന്

English summary
engineering college gets notice on vijays speech
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X