ബെംഗളൂരു:കിടിലന്‍ ബൈക്കു സ്വന്തമാക്കാന്‍ സുഹൃത്തിനെ വകവരുത്തിയത് സയനൈഡ് നല്‍കി !!
ബെംഗളൂരു: വില കൂടിയ ബൈക്കു സ്വന്തമാക്കാന്‍ സുഹൃത്തിനെ സയനൈഡ് നല്‍കി കൊലപ്പെടുത്തി. ബെംഗളൂരുവിലാണ് സംഭവം. സോഹന്‍ ഹല്‍ദാര്‍ (35) ആണ് കൊല്ലപ്പെട്ടത്. നഗരത്തിലെ കമ്പനിയില്‍ സോഫ്ട് വെയര്‍ എന്‍ജിനീയറാണ് സോഹന്‍. ദിവസങ്ങള്‍ക്കു മുന്‍പാണ് സോഹന്‍ തന്റെ കെടിഎം ഡ്യുക് ബൈക്ക് വില്‍ക്കാന്‍ ഉദ്ദേശിക്കുന്ന വിവരം ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്യുന്നത്.
ഇതു കണ്ട സോഹന്റെ എഫ് ബി സുഹൃത്തും പ്രതിയുമായ കാര്‍ത്തിക് എം ദൗലത്ത് (30) സോഹനെ വിളിക്കുകയായിരുന്നു. വിലയുറപ്പിക്കാനായി നേരില്‍ കാണാമെന്നറിയിക്കുകയും ചെയ്തു. അടുത്ത ദിവസം സോഹന്റെ അപ്പാര്‍ട്ടുമെന്റിലെത്തിയ കാര്‍ത്തിക് സോഹനെ നിര്‍ബന്ധിച്ച് പൊട്ടാസ്യം സയനൈഡ് കഴിപ്പിക്കുകയും തുടര്‍ന്ന് മരണം ഉറപ്പാക്കാന്‍ ടൗവലുപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

പിന്നീട് ആറു ദിവസങ്ങള്‍ക്കു ശേഷമാണ് അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് സോഹന്റെ അഴുകിയ മൃതശരീരം പോലീസ് കണ്ടെടുക്കുന്നത്. ഹൃദയസ്തംഭനമാണ് മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. പിന്നീട് നടന്ന അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. അപ്പാര്‍ട്ട്‌മെന്റില്‍ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണം കാര്‍ത്തികിലിലെത്തിച്ചത്.
ചോദ്യം ചെയ്യലിനൊടുവില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. തനിക്ക് ഇത്രയും വിലകൂടിയ ബൈക്ക് വാങ്ങാന്‍ കഴിവില്ലാത്തതുകൊണ്ടാണ് സോഹനെ കൊല്ലാന്‍ പദ്ധതിയിട്ടതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. രണ്ടു ലക്ഷം രൂപവരെയാണ് സോഹന്‍ ബൈക്കിനു ആവശ്യപ്പെട്ടിരുന്നതെന്നും കാര്‍ത്തിക് പറയുന്നു.
സോഹന്റെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പണവും എടിഎം കാര്‍ഡുകളും മൊബൈല്‍ ഫോണുകളും മോഷണം പോയിട്ടുണ്ട്. മോഷണക്കേസുകളിലുള്‍പ്പെടെ ഒട്ടേറെ കേസുകളിലെ പ്രതിയാണ് എന്‍ജിനീയറിങ് ബിരുദധാരിയായ കാര്‍ത്തിക്












Click it and Unblock the Notifications