കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്‍കുട്ടികളുടെ ഫേസ്ബുക്ക് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത നഗ്നരാക്കിയ വിദ്യാര്‍ഥി അറസ്റ്റില്‍

  • By Anwar Sadath
Google Oneindia Malayalam News

ഹൈദരാബാദ്: പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ നിന്നും എടുത്തശേഷം മോര്‍ഫ് ചെയ്ത് അശ്ലീലമാക്കി ഭീഷണിപ്പെടുത്തുന്ന എഞ്ചിനീയറിങ് വിദ്യാര്‍ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദിലെ അബ്ദുള്‍ മജീദ് എന്ന വിദ്യാര്‍ഥിയാണ് അറസ്റ്റിലായത്. ഇയാള്‍ മൂന്നാംവര്‍ഷ ബിടെക് വിദ്യാര്‍ഥിയാണെന്ന് പോലീസ് പറഞ്ഞു.

ഇരുനൂറില്‍ അധികം പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ എടുത്തശേഷം മോര്‍ഫ് ചെയ്ത് നഗ്ന ചിത്രമാക്കിയ സംഭവത്തില്‍ വിദ്യാര്‍ഥി കഴിഞ്ഞവര്‍ഷം പോലീസ് പിടിയിലായിരുന്നു. കേസില്‍ ജാമ്യം ലഭിച്ചശേഷമാണ് സമാനമായ കേസില്‍ വീണ്ടും അറസ്റ്റിലായത്. വിദ്യാര്‍ഥിയുടെ രണ്ട് മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തു.

arrest-logo

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്തശേഷം അവര്‍ക്ക് അയച്ചുകൊടുക്കുകയും പിന്നീട് ഭീഷണിപ്പെടുത്തി പണം തട്ടുകയുമായിരുന്നു ഇയാളുടെ രീതി. ഒട്ടേറെ പെണ്‍കുട്ടികള്‍ക്ക് ഇയാളുടെ വലയിലകപ്പെട്ട് പണം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് സൈബര്‍ പോലീസ് പറഞ്ഞു. മാനഹാനി ഭയന്ന് പെണ്‍കുട്ടികള്‍ പോലീസില്‍ പരാതി നല്‍കാന്‍ മടിക്കുകയായിരുന്നു.

ഫേസ്ബുക്കിലൂടെ സൗഹൃദഭാവം കാണിക്കുകയും ചാറ്റ് ചെയ്യുകയും ചെയ്താണ് യുവാവ് അടുപ്പം കൂടുന്നത്. പിന്നീട് പെണ്‍കുട്ടികളുടെ അടുത്ത സുഹൃത്തുക്കള്‍ ആരാണെന്ന് മനസിലാക്കും. നഗ്നചിത്രങ്ങള്‍ ഉണ്ടാക്കിയശേഷം ഈ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം ആവശ്യപ്പെട്ടിരുന്നത്.

English summary
Engineering Student arrested for blackmailing girls in hyderabad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X