വിദ്യാര്‍ഥിനിയെ വെട്ടിയശേഷം അക്രമി വിഷം കഴിച്ചു
ഹൈദരാബാദ് : എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ഥിനിയെ അരിവാള്‍ കൊണ്ട് വെട്ടിയ ശേഷം അക്രമി വിഷം കഴിച്ചുമരിച്ചു. അറോറ എഞ്ചിനീയറിങ് കോളേജില്‍ തിങ്കളാഴ്ചയാണ് സംഭവം.
രാവിലെ ഒമ്പതിന് കോളേജിലെത്തിയ പെണ്‍കുട്ടിയെ പ്രവേശനകവാടത്തിനു സമീപത്തുവച്ച് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂള്‍ ഡിസൈനിലെ വിദ്യാര്‍ഥിയായ പ്രദീപ് അക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ വിഷം കഴിച്ചു.

സംഭവം നടന്നയുടന്‍ ഇരുവരെയും വ്യത്യസ്ഥ ആശുപത്രികളില്‍ പ്രവേശിപ്പിച്ചെങ്കിലും അക്രമി മരണപ്പെടുകയായിരുന്നു. പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്. കഴിഞ്ഞ രണ്ടുവര്‍ഷമായി ഇയാള്‍ പെണ്‍കുട്ടിയുടെ പിറകെ നടന്ന് ശല്യം ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. ഒന്നാംവര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ഥിനിയാണ് അക്രമത്തിനിരയായ പെണ്‍കുട്ടി.












Click it and Unblock the Notifications