Get Updates
Get notified of breaking news, exclusive insights, and must-see stories!

കൈമുറിച്ച് ചിത്രം ഫേസ്ബുക്കില്‍ ഇട്ടു, ടെക്കിയുടെ ആത്മഹത്യാശ്രമം പൊളിഞ്ഞു!

ഗുഡ്ഗാവ്: 42 കാരനായ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുടെ ആത്മഹത്യാശ്രമം ഫേസ്ബുക്ക് പൊളിച്ചു. ഗുഡ്ഗാവിലെ ഒരു പ്രമുഖ ഐ ടി സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന വരുണ്‍ മാലിക് എന്ന യുവാവാണ് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. കൈ ഞരമ്പ് മുറിച്ച് മരിക്കാനായിരുന്നു ഇയാളുടെ ശ്രമം. കൈ മുറിച്ച ശേഷം ഇയാള്‍ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. രാവിലെ പത്ത് മണിയോടെയാണ് വരുണ്‍ മാലിക്കിന്റെ ഫേസ്ബുക്ക് പേജില്‍ ആത്മഹത്യാക്കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. താന്‍ ജീവിതം അവസാനിപ്പിക്കുകയാണ് എന്നാണ് ഇയാള്‍ പോസ്റ്റില്‍ എഴുതിയത്. തന്റെ മരണത്തിന് മറ്റാരും ഉത്തരവാദികളല്ല. പിന്നാലെ ഒരു റെക്കോര്‍ഡഡ് വീഡിയോയും വരുണ്‍ മാലിക്ക് ഫേസ്ബുക്കിലിട്ടു. ചോരയൊലിക്കുന്ന കൈയുടെ ചിത്രങ്ങളാണ് ഇയാള്‍ ഷെയര്‍ ചെയ്തത്.

blood

ഫേസ്ബുക്ക് കണ്ട സുഹൃത്തുക്കളാണ് പോലീസില്‍ വിവരം അറിയിച്ചത്. പിന്നാലെ ഇവരും വരുണ്‍ മാലിക്കിന്റെ വീട്ടിലേക്ക് ഓടി. അപ്പോഴേക്കും വരുണിന്റെ സഹോദരന്‍ ഇയാളെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. വരുണ്‍ മാലിക്കിന്റെ സഹോദരന്‍ ഡോക്ടറാണ്. ഈ സഹോദരനും പിതാവിനും ഒപ്പമാണ് വരുണ്‍ താമസിക്കുന്നത്. അവിവാഹിതനാണ് ഇയാള്‍.

പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് കൂട്ടുകാര്‍ ഫോണ്‍ ചെയ്ത് വിവരം അറിയിക്കുകയായിരുന്നു എന്ന് സെക്ടര്‍ 10 എ പോലീസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ നരേഷ് കുമാര്‍ പറഞ്ഞു. വരുണ്‍ മാലിക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ് പിന്നീട് ഡിലീറ്റ് ചെയ്തു. കഴിഞ്ഞ വര്‍ഷം വരുണിന്റെ അമ്മ മരിച്ചിരുന്നു. ഇതിന്റെ മാനസിക വിഷമത്തിലായിരുന്നത്രെ ഇയാള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+