കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇംഗ്ലീഷ് പഠിപ്പിക്കേണ്ട ആവശ്യമില്ലെന്ന് മോഹന്‍ ഭാഗവത്

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനെതിരെ ആര്‍എസ്എസ് മുതിര്‍ന്ന നേതാവ് മോഹന്‍ ഭാഗവത് രംഗത്ത്. ഇംഗ്ലീഷ് ഭാഷ ഇന്ത്യന്‍ വിദ്യാഭ്യാസത്തിനു ആവശ്യമില്ലെന്നാണ് മോഹന്‍ ഭാഗവത് പറയുന്നത്. രാജ്യസ്‌നേഹവും മനുഷ്യത്വവും പഠിപ്പിക്കാന്‍ കഴിയാത്ത ഇംഗ്ലീഷിന് ഇന്ത്യന്‍ കരിക്കുലത്തില്‍ സ്ഥാനം നല്‍കേണ്ട ആവശ്യമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

ഇംഗ്ലീഷ് വിദ്യാഭ്യാസം കുട്ടികള്‍ക്ക് നല്ലതൊന്നും പഠിപ്പിക്കുന്നില്ലെന്നാണ് മോഹന്‍ ഭാഗവത് പറയുന്നത്. വിദ്യാഭ്യസത്തിന്റെ മഹത്വം കൊണ്ട് രാജ്യത്തിന് പുരോഗതിയില്ലെങ്കില്‍ കഴുതകളെ പോലെ അതിനെ ചുമക്കേണ്ട കാര്യമില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

mohan-bhagwat

രാജ്യ പുരോഗതിക്ക് കോട്ടം തട്ടിക്കുന്ന ഒന്നിനെ ചുമന്നു കൊണ്ട് നടക്കുന്നത് കഴുതകള്‍ ഭാരം ചുമക്കുന്നത് പോലെയാണെന്നും മോഹന്‍ ഭാഗവത് പരിഹസിച്ചു. അന്നത്തെ ആഹാരം നേടാന്‍ വേണ്ടി മാത്രമാണ് ഇംഗ്ലീഷ് വിദ്യാഭ്യാസം പഠിപ്പിക്കുന്നത് എന്നാണ് സ്വാമി വിവേകാനന്ദന്‍ പറഞ്ഞതെന്ന് മോഹന്‍ ഭാഗവത് ഓര്‍മ്മിപ്പിച്ചു.

രാജ്യത്തിന്റെ നന്മയ്ക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം ഒരു ഉപകാരവും ഇല്ലാത്ത ഒന്നാണ്. രാജ്യത്തിന്റെ നന്മയ്ക്ക് ഉപകാരപ്പെടാത്ത വിദ്യാഭ്യാസം പ്രയോജനമില്ലാത്തതാണെന്ന് നേതാവ് വീര്‍ സവര്‍ക്കര്‍ പറഞ്ഞിട്ടുണ്ടെന്നും മോഹന്‍ ഭാഗവത് വ്യക്തമാക്കി.

English summary
Education in English language is inadequate to impart humanitarian and patriotic values says Mohan Bhagwat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X