കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര ജീവനക്കാർ ഇനി കരുത്തുറ്റരാകും, കാര്യക്ഷമത ഉയര്‍ത്താൻ പദ്ധതി; എന്താണ് മിഷന്‍ കര്‍മ്മയോഗി?

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ തന്നെ ഏറ്റവും വലിയ ബ്യൂറോക്രാറ്റിക്ക് പരിഷ്‌കാരത്തിനാണ് കേന്ദ്രമന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയത്. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ജോലിയിലെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി ഇന്റര്‍ഗ്രേറ്റഡ് ഗവണ്‍മെന്റ് ഓണ്‍ലൈന്‍ ട്രെയിനിംഗ് പദ്ധതി- മിഷന്‍ കര്‍മ്മയോഗി പ്ലാറ്റ്‌ഫോം എന്ന പേരില്‍ ആവിഷ്‌കരിച്ച പദ്ധതിക്കാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്.

മിഷന്‍ കര്‍മ്മയോഗി സര്‍ക്കാര്‍ ജീവനക്കാരെ ഭാവിയിലേക്ക് സജ്ജരാക്കാന്‍ ലക്ഷ്യമിട്ട് കൊണ്ടുളള നീക്കമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മിഷന്‍ കര്‍മ്മയോഗിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയ വിവരം കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറാണ് ട്വിറ്ററിലൂടെ അറിയിച്ചത്. എന്താണ് കര്‍മ്മയോഗി പദ്ധതി..? വിശദാംശങ്ങളിലേക്ക്..

 പ്രവര്‍ത്തന മികവ് ഉയര്‍ത്തും

പ്രവര്‍ത്തന മികവ് ഉയര്‍ത്തും

മിഷന്‍ കര്‍മ്മയോഗി എന്ന പുതിയ പ്ലാറ്റ്‌ഫോമിലൂടെ എല്ലാ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും തങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനാകുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറയുന്നു. കേന്ദ്രസര്‍ക്കാര്‍ ജീവനക്കരുടെ ക്രിയാത്മക, പ്രൊഫഷണല്‍, സാങ്കേതിക കഴിവുകള്‍, സുതാര്യത, വിശ്വാസ്യത, പ്രവര്‍ത്തന മികവ് എന്നിവ ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രവര്‍ത്തനം എങ്ങനെ

പ്രവര്‍ത്തനം എങ്ങനെ

ഐജിഒടി കര്‍മ്മയോഗി എന്ന പേരില്‍ പദ്ധതിക്കായി ഒരു ഓണ്‍ലൈന്‍ ട്രെയിനിംഗ് പ്ലാറ്റ്‌ഫോം സജ്ജീകരിക്കുന്നുണ്ട്. ഇതു വഴിയായിരിക്കും പദ്ധതിയുടെ പ്രവര്‍ത്തനം. ഉയര്‍ന്ന നിലവാരമുള്ളതും കാര്യക്ഷമമായ സേവനങ്ങളും ഉറപ്പാക്കാന്‍ ഒരു ജീവനക്കാരന് ഈ പദ്ധതിയിലൂടെ സാധിക്കും.

Recommended Video

cmsvideo
സംഘികള്‍ തള്ള് നിര്‍ത്തി മുങ്ങുന്നു | Oneindia Malayalam
പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍

പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍

ദേശീയ-അന്താരാഷ്ട്ര തലത്തില്‍ ലഭ്യമായ വിദഗ്ദ പരിശീലനം ജീവനക്കാര്‍ക്ക് ലഭ്യമാക്കും. ലക്ഷ്യങ്ങള്‍ നേടാനുള്ള കഴിവും വ്യക്തിഗത മികവും ഉറപ്പാക്കാന്‍ പദ്ധതിക്ക് സാധിക്കും. ജീവനക്കാരുടെ ചുമതലകള്‍ക്ക് ചട്ടക്കൂട് തയ്യാറാക്കി കാര്യക്ഷമത ഉറപ്പാക്കും. രാജ്യത്തിന്റെ തനതായ പരിശീലന രീതി എല്ലാ ജീവനക്കാര്‍ക്കും ഉറപ്പാക്കും.

എച്ച് ആര്‍ കൗണ്‍സില്‍

എച്ച് ആര്‍ കൗണ്‍സില്‍

പ്രധാനമന്ത്രി അധ്യക്ഷനായ എച്ച് ആര്‍ കൗണസിലിന് ആയിരിക്കും ഈ പദ്ധതിയുടെ നിയന്ത്രണം. ഇതില്‍ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍, വിദഗ്ദര്‍, എന്നിവരും ഉള്‍പ്പെടും. ഈ കൗണ്‍ലിലായിരിക്കും ജീവനക്കാരുടെ കാര്യക്ഷമത ഉറപ്പാക്കാന്‍ തയ്യാറാക്കുന്ന പരിപാടികളെ വിലയിരുത്തുകയും അംഗീകരിക്കുകയും ചെയ്യുക. കൂടാതെ പരിശീലന പദ്ധതി രൂപീകരിക്കാനും പരിശീലന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ഒരു പ്രത്യേക കമ്മിഷനെ രൂപീകരിക്കും.

 ചെലവ്

ചെലവ്

46 ലക്ഷം ജീവനക്കാര്‍ക്ക് വേണ്ടി തയ്യാറാക്കിയ മിഷന്‍ കര്‍മ്മയോഗി പദ്ധതിക്കായി 510 കോടിരൂപയാണ് അഞ്ച് വര്‍ഷത്തേക്ക് ചെലവിടുന്നത്. 2020-21 മുതല്‍ 2024-2025 കാലയളവിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗികമായ ചെലവ് വഹിക്കുന്നത് 50 ദശലക്ഷം ഡോളര്‍ വരെ ബഹുരാഷ്ട്ര സഹായത്തോടെയാണ്.

പ്രധാനമന്ത്രിയുടെ ട്വിറ്റർ ഹാക്ക് ചെയ്തു, ദുരിതാശ്വാസനിധിയിലേക്ക് ക്രിപ്‌റ്റോ കറൻസി ആവശ്യപ്പെട്ടുപ്രധാനമന്ത്രിയുടെ ട്വിറ്റർ ഹാക്ക് ചെയ്തു, ദുരിതാശ്വാസനിധിയിലേക്ക് ക്രിപ്‌റ്റോ കറൻസി ആവശ്യപ്പെട്ടു

ബിഹാറില്‍ മാഞ്ജി എന്‍ഡിഎയില്‍ ചേര്‍ന്നു; കോണ്‍ഗ്രസിന് 'സന്തോഷം', ജെഡിയു വെട്ടിലാകുമോ?ബിഹാറില്‍ മാഞ്ജി എന്‍ഡിഎയില്‍ ചേര്‍ന്നു; കോണ്‍ഗ്രസിന് 'സന്തോഷം', ജെഡിയു വെട്ടിലാകുമോ?

'ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ മാപ്പ്', സുപ്രീം കോടതിയുടെ പടിയിറങ്ങി ജസ്റ്റിസ് അരുണ്‍ മിശ്ര'ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ മാപ്പ്', സുപ്രീം കോടതിയുടെ പടിയിറങ്ങി ജസ്റ്റിസ് അരുണ്‍ മിശ്ര

English summary
Enhance the efficiency of Central Government employees, What Is Mission Karmayogi?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X