കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആകാശ് മിസൈലിനു പകരം ഇസ്രയേലി മിസൈല്‍ മതിയെന്ന് സൈന്യം

Google Oneindia Malayalam News

ദില്ലി: തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'ആകാശ്' ഇനി സൈനീക ശേഖരത്തില്‍ വേണ്ടെന്ന് സൈന്യം. ഇസ്രയേലില്‍ നിന്നുള്ള ക്വിക്ക് റിയാക്ഷന്‍ ഭൂതല മിസൈലുകള്‍ മാത്രം മതിയെന്നാണ് സൈന്യത്തിന്റെ നിലപാട്.

14,180 കോടി രൂപയ്ക്കാണ് രണ്ട് ആകാശ് റെജിമെന്റുകള്‍ സൈന്യം സ്വന്തമാക്കിയത്. 100 വീതം മിസൈലുകളാണ് ഇരു റെജിമെന്റിലും ഉണ്ടായിരുന്നത്. പ്രതിരോധ മന്ത്രാലയത്തില്‍ നിന്നുള്ള വിവരങ്ങള്‍ക്ക് അടിസ്ഥാനമാക്കിയാണ് ആകാശ് ഇനി വേണ്ടെന്ന് നിലപാടിലേക്ക് സൈന്യം എത്തിയത്.

Akash

സൈന്യം ഇസ്രായേല്‍, റഷ്യ, സ്വീഡന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മിസൈലുകള്‍ പരീക്ഷിച്ചിരുന്നു. അതില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്നത് ഇസ്രയേലി മിസൈലുകളാമെന്നാണ് സൈന്യത്തിന്റെ കണ്ടെത്തല്‍. അതുകൊണ്ടാണ് സൈന്യത്തില്‍ കൂടുതലായി ഇസ്രയേല്‍ നിര്‍മ്മിത മിസൈന്‍ മതിയെന്ന തീരുമാനത്തിലെത്തിയത്.

സൈന്യത്തിന്റെ ഈ നിലപാട് മേക്ക് ഇന്‍ ഇന്ത്യക്ക് തനത്ത തിരിച്ചടിയാണ്. നാവിക സേനയും ആകാശ് ഉപേക്ഷിക്കുകയാണ്. ഫാന്‍സില്‍ നിന്ന് പുതിയ മിസൈലുകള്‍ എടുക്കാനുള്ള തീരുമാനത്തിലാണവര്‍. സുസ്ഥിരമായ പ്രകടനത്തില്‍ പ്രശ്‌നങ്ങളുണ്ടെന്നാണ് ആകാശിനെതിരെ സൈന്യം ഉന്നയിക്കുന്നത്.

English summary
The Army is likely to go for Israeli quick-reaction surface-to-air missiles (QR-SAMs) to take on enemy fighters, helicopters and drones after firmly rejecting any further induction of the much-touted indigenous Akash missiles.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X