കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂമി പൂജയെ പിന്തുണച്ചതിന് ഭീഷണി; ഹസിന്‍ ജഹാന് സുരക്ഷ ഉറപ്പാക്കണമെന്ന് പൊലീസിനോട് കോടതി

Google Oneindia Malayalam News

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഹസിന്‍ ജഹാന് പൊലീസ് സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ദേശിച്ച് കൊല്‍ക്കത്ത ഹൈക്കോടതി. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റുകളുമായി ബന്ധപ്പെട്ട് ചിലര്‍ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ഹസിന്‍ ജഹാന്‍ കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്ന് അവര്‍ക്ക് പൊലീസ് സുരക്ഷ ഉറപ്പുവരത്താന്‍ കോടതി കൊല്‍ക്കത്ത സിറ്റി പൊലീസ് കമ്മീഷ്ണറോട് നിര്‍ദേശിക്കുകയായിരുന്നു. മുഹമ്മദ് ഷമിയുമായി അകന്ന് കഴിയുന്ന ഹസിന്‍ നേരത്തെ താരത്തിനെതിരെ ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു.

അയോധ്യയിൽ രാമക്ഷേത്രത്തിന്റെ ഭൂമി പൂജയ്ക്ക് ആശംസ അറിയിച്ചതിനു പിന്നാലെയാണ് ചിലര്‍ ഹസിന്‍ ജഹാനെ ചിലര്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും ഇതില്‍ അവര്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഹസിന്‍റെ അഭിഭാഷകന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് എഫ്ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സൈബർ കുറ്റകൃത്യങ്ങളിലാണ് അന്വേഷണം നടക്കുന്നത്. കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കേസ് നാലാഴ്ചക്ക് ശേഷം കോടതി വീണ്ടും കേള്‍ക്കും.

 wsd

ഹസിന്‍ ജഹാന്‍റെ പരാതിയില്‍ പൊലീസ് ഇതുവരെ സ്വീകരിച്ച നടപടികള്‍ ചൊവ്വാഴ്ച കോടതിക്ക് മുമ്പാകെ വ്യക്തമാക്കണമെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് ദീപാന്‍സ് ബസക് ഉത്തരവിട്ടിട്ടുണ്ട്. അതിനിടയില്‍ പരാതിക്കാരിയുടെ ജീവനും സ്വത്തിനും പൊലീസ് സുരക്ഷ ഉറപ്പാക്കണമെന്നുമാണ് കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നത്.

കൊവിഡ് ലോക്ക്ഡൗണ്‍; അന്താരാഷ്ട്ര വിമാനങ്ങളുടെ വിലക്ക് ഒക്ടോബര്‍ 31 വരെ തുടരുംകൊവിഡ് ലോക്ക്ഡൗണ്‍; അന്താരാഷ്ട്ര വിമാനങ്ങളുടെ വിലക്ക് ഒക്ടോബര്‍ 31 വരെ തുടരും

English summary
Ensure Hasin Jahan's Safety; Calcutta High Court directed to police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X