കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതാവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്തണം: രാജ്യസഭാംഗങ്ങളുടെ അഭാവത്തില്‍ താക്കീതുമായി അമിത് ഷാ

പിന്നാക്ക വിഭാഗ കമ്മീഷനുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി പരിഗണിച്ച തിങ്കളാഴ്ച എംപിമാര്‍ ഹാജരാകാതിരുന്നതാണ് അമിത് ഷായെ പ്രകോപിപ്പിച്ചത്

Google Oneindia Malayalam News

ദില്ലി: രാജ്യസഭയില്‍ ഹാജരാകാതെ മുങ്ങിനടന്ന ബിഎംപി എംപിമാര്‍ക്ക് താക്കീതുമായി പാര്‍ട്ടി ദേശീയാധ്യക്ഷന്‍ അമിത് ഷാ. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിക്കൊണ്ട് പ്രതിപക്ഷത്തിന്‍റെ പ്രതിഷേധത്തിലാക്കിയ സാഹചര്യത്തില്‍ ഹാജരാകാതിരുന്ന എംപിമാരോട് ഈ പ്രവണത ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്താനും അമിത് ഷാ ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രിമാര്‍, എംപിമാര്‍ എന്നിവരുള്‍പ്പെടെ മുപ്പതോളം എംപിമാരാണ് തിങ്കളാഴ്ച സഭയില്‍ ഹാജരാവാതെ വിട്ടുനിന്നത്. അമിത് ഷായ്ക്ക് പുറമേ പ്രധാനമന്ത്രി നരേന്ദ്രമോദിയും എംപിമാരുടെ നടപടിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.

പിന്നാക്ക വിഭാഗ കമ്മീഷനുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി പരിഗണിച്ച തിങ്കളാഴ്ച ബിജെപി എംപിമാര്‍ വിട്ടുനിന്നതോടെ കോണ്‍ഗ്രസ് കൊണ്ടുവന്ന ഭേദഗതികളോടെ പാസായിരുന്നു. ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന് ഭരണഘടനാ പദവി നല്‍കുന്നത് സംബന്ധിച്ചുള്ളതായിരുന്നു രാജ്യസഭയില്‍ പാസാക്കിയ ബില്‍. ബില്‍ പരിഗണിച്ചതോടെ പ്രതിപക്ഷം ഭേദഗതികള്‍ ഉന്നയിച്ച് രംഗത്തെത്തിയതോടെ വോട്ടെടുപ്പ് നടത്തുകയും ഭരണപക്ഷത്തേക്കാള്‍ അംഗങ്ങള്‍ പ്രതിപക്ഷത്തുണ്ടായിരുന്നതിനാല്‍ ബില്‍ പാസാവുകയായിരുന്നു. ഇതാണ് അമിത് ഷായെ പ്രകോപിപ്പിച്ചത്.

amitshah1

പിന്നാക്ക വിഭാഗങ്ങള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനും നടപടി സ്വീകരിക്കുന്നതിനും ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന് കോടതിയ്ക്ക് തുല്യമായ പദവി നല്‍കാനാണ് ബില്ലില്‍ ആവശ്യപ്പെടുന്നത്. വോട്ടെടുപ്പില്‍ പ്രതിപക്ഷം 74 വോട്ടുകള്‍ നേടിയപ്പോള്‍ എന്‍ഡിഎയ്ക്ക് 52 വോട്ടുകള്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്. പാസായ ബില്‍ വീണ്ടും ലോക്സഭയുടെ പരിഗണനയ്ക്കായി അയയ്ക്കും.

English summary
Bhartiya Janata Party chief Amit Shah on Tuesday took a serious view of absence of party MPs from Rajya Sabha, after the government was left red-faced as it failed to pass key bill granting constitutional status to the OBC Commission.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X