കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ മാധ്യമപ്രര്‍ത്തകര്‍ക്ക് ഭയരഹിതമായ പ്രവര്‍ത്തന സാഹചര്യം ഉറപ്പാക്കണം; മോദിക്ക് കത്ത്

Google Oneindia Malayalam News

ദില്ലി: ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് അക്രമരഹിതവും പ്രതികാരഭയവുമില്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന ഉറപ്പാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് അന്താരാഷ്ട്ര പ്രസ് അസോസിയേഷനുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഓസ്ട്രിയ ആസ്ഥാനമായ ഇന്റർനാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ടും (ഐപിഐ) ബെൽജിയം ആസ്ഥാനമായുള്ള ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ജേണലിസ്റ്റ്സും (ഐഎഫ്ജെ) മാണ് പ്രധാനമന്ത്രിക്ക് സംയുക്തമായി കത്തയച്ചത്.

നിര്‍ണ്ണായക എല്‍ഡിഎഫ് യോഗം ഇന്ന്; കേരള കോണ്‍ഗ്രസിന്‍റെ മുന്നണി പ്രവേശനം ചര്‍ച്ചയാകുംനിര്‍ണ്ണായക എല്‍ഡിഎഫ് യോഗം ഇന്ന്; കേരള കോണ്‍ഗ്രസിന്‍റെ മുന്നണി പ്രവേശനം ചര്‍ച്ചയാകും

'മാധ്യമപ്രവർത്തകർക്കെതിരായി സ്വീകരിച്ച എല്ലാ കേസുകളും ഒഴിവാക്കാൻ സംസ്ഥാന സർക്കാരുകളോട് നിർദ്ദേശിക്കണം. അവരുടെ ജോലികളുടെ ഭാഗമായി പ്രവര്‍ത്തിക്കന്നുന്നതിനിടെ രാജ്യദ്രോഹ നിയമങ്ങൾ വരെ മാധ്യമപ്രവര്‍ത്തകരുടെ മേല്‍ ചുമത്തിയിട്ടുണ്ട്'-കത്തില്‍ പറയുന്നു. കൊവി‍ഡ് വ്യാപനത്തിന് ശേഷം മാധ്യമപ്രവർത്തകർക്കെതിരായ കേസുകളുടെ എണ്ണം വളരെയധികം വർദ്ധിച്ചു. ആരോഗ്യ പ്രതിസന്ധി പരിഹരിക്കുന്നതില്‍ സര്‍ക്കാറിനെതിരായ പോരായ്മ തുറന്നുകാട്ടുന്നവരെ നിശബ്ദരാക്കാനുള്ള ഒരു മാര്‍ഗ്ഗമായി കേസുകളെ ഉപയോഗിക്കുന്നു. വിജയകരമായ പൊതുജനാരോഗ്യ പ്രതികരണത്തിന് സ്വതന്ത്ര മാധ്യമം പ്രവര്‍ത്തനം അത്യാവശ്യമാണെന്നും കത്തില്‍ പറയുന്നു.

 narendra-modi17

"സ്വതന്ത്രവും വിമർശനാത്മകവുമായ മാധ്യമപ്രവർത്തകരെ ഉപദ്രവിക്കാൻ രാജ്യദ്രോഹ നിയമങ്ങൾ ഉപയോഗിക്കുന്നത് രാജ്യത്തിന്റെ അന്താരാഷ്ട്ര പ്രതിബദ്ധതകളുടെ കടുത്ത ലംഘനം മാത്രമല്ല, ഏത് വിമർശനത്തെയും നിശബ്ദമാക്കാനുള്ള സർക്കാരിന്റെ ശ്രമം കൂടിയാണ്. പത്രപ്രവർത്തനത്തെ രാജ്യദ്രോഹത്തിനോ സുരക്ഷയെ ദുർബലപ്പെടുത്തുന്നതിനോ തുല്യമാക്കാനാവില്ല. "- കത്തില്‍ പറയുന്നു

ഇതൊരു റിയാലിറ്റി ഷോ അല്ല; ബൈഡന് വേണ്ടി പ്രചാരണം നടത്തവെ ട്രംപിനെ വിമര്‍ശിച്ച് ബാറക് ഒബാമഇതൊരു റിയാലിറ്റി ഷോ അല്ല; ബൈഡന് വേണ്ടി പ്രചാരണം നടത്തവെ ട്രംപിനെ വിമര്‍ശിച്ച് ബാറക് ഒബാമ

ലോക്ക്ഡൗൺ ആദ്യമായി നടപ്പാക്കിയ മാർച്ച് 25 നും മാർച്ച് 31 നും ഇടയിൽ രോഗവ്യാപനം മൂടിവെക്കാന്‍ 55 മാധ്യമപ്രവർത്തകരെ ലക്ഷ്യമിട്ടിരുന്നുവെന്ന് മെയ് 31 ന് പുറത്തു വന്ന റൈറ്റ്സ് ആൻഡ് റിസ്ക് അനാലിസിസ് ഗ്രൂപ്പിന്റെ (ആർ‌ആർ‌ജി) റിപ്പോർട്ട് വ്യക്തമാക്കുന്നു. അതിനിടെ, ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ എഡിറ്റർസ് ഗിൽഡ് ഓഫ് ഇന്ത്യ ദില്ലി പോലീസിനെതിരേയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചു. കാരവൻ മാസികയിലെ പത്രപ്രവർത്തകനായ അഹാൻ പെങ്കർ റിനെ ആക്രമിച്ചതിന്‍റെ പശ്ചാത്തലത്തിലായിരുന്നു വിമര്‍ശനം.

പെണ്‍കുട്ടികളുടെ പുതിയ വിവാഹ പ്രായം; നവംബര്‍ 4 മുതല്‍ പ്രാബല്യത്തിലെന്ന് പ്രചാരണം, യാഥാര്‍ഥ്യം ഇതാണ്പെണ്‍കുട്ടികളുടെ പുതിയ വിവാഹ പ്രായം; നവംബര്‍ 4 മുതല്‍ പ്രാബല്യത്തിലെന്ന് പ്രചാരണം, യാഥാര്‍ഥ്യം ഇതാണ്

Recommended Video

cmsvideo
BJP turned off dislike button in modi's video

ഐപിഎല്‍ 2020: സിറാജിന്റെ തീപ്പൊരിയില്‍ തകര്‍ന്ന് കൊല്‍ക്കത്ത, ബാംഗ്ലൂരിന് ജയം, രണ്ടാം സ്ഥാനത്ത് ! !ഐപിഎല്‍ 2020: സിറാജിന്റെ തീപ്പൊരിയില്‍ തകര്‍ന്ന് കൊല്‍ക്കത്ത, ബാംഗ്ലൂരിന് ജയം, രണ്ടാം സ്ഥാനത്ത് ! !

English summary
Ensure safe and fearless work environment for journalists: global press associations written to modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X