കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയിലെ മലയാളി നേഴ്‌സുമാരുടെ സുരക്ഷ ഉറപ്പാക്കണം; അരവിന്ദ് കെജ്‌രിവാളിന് മുഖ്യമന്ത്രിയുടെ കത്ത്

Google Oneindia Malayalam News

തിരുവനന്തപുരം: രാജ്യത്താകമാനം കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിക്കുകയാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് 4421 പേര്‍ക്കാണ് ഇതുവരേയും കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. 114 പേര്‍ കൊറോണ ബാധിച്ച് മരണപ്പെടുകയും ചെയ്തു. ദില്ലി നിസാമുദീനിലെ മര്‍ക്കസില്‍ തബ്ലീഗ് ജമാ അത്തെ മതസമ്മേളനത്തില്‍ പങ്കെടുത്തവരില്‍ രോഗം സ്ഥിരീകരിച്ചതോടെയാണം രാജ്യത്ത് കൂടുതല്‍ പേരിലേക്ക് രോഗം വ്യപിച്ചത്.

ദില്ലി ക്യാന്‍സര്‍ സെന്ററിലെ 2 ഡോക്ടര്‍മാര്‍ക്കടക്കം 16 നേഴ്‌സുമാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് ആശങ്കപ്പെടുക്കുന്ന കാര്യമാണ്. പിന്നാലെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കത്തെഴുതിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. നേരത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കും പിണറായി വിജയന്‍ കത്തെഴുതിയിരുന്നു. കത്തിന്റെ വിശദാംശങ്ങളിലേക്ക്;

സുരക്ഷ

സുരക്ഷ

ദില്ലിയിലെ ആരോഗ്യരംഗത്ത് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന മലയാളി നേഴ്‌സുമാര്‍ക്ക് സുരക്ഷാ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അരവിന്ദ് കെജ്രിവാളിന് കത്തയച്ചിരിക്കുന്നത്. ഡോക്ടര്‍മാരുടേയും നേഴ്‌സുമാരുടേയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടേയും സുരക്ഷ ഉറപ്പാക്കുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ അത്യധികം പ്രധാന്യത്തോടെ ചര്‍ച്ച ചെയ്തതാണെന്നും അവര്‍ക്ക് പിപിഇ കിറ്റുകള്‍ വിതരണം ചെയ്യണമെന്ന് ഉറപ്പ് വരുത്തിയതുമാണ്. എന്നാല്‍ ദില്ലിയിലുള്ള നേഴ്‌സുമാര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു. അവരും അവരുടെ കുടുംബവും ഞങ്ങളെ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും കത്തില്‍ പരാമര്‍ശിക്കുന്നു.

ആവശ്യമായ നടപടികള്‍

ആവശ്യമായ നടപടികള്‍

ദില്ലിയില്‍ കൊറോണയെ പ്രതിരോധിക്കുന്നതിനാവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നില്ലയെന്നതാണ് പലരും അറിയിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 'രാജ്യത്തിനകത്തും പുറത്തും ജോലി ചെയ്യുന്ന നേഴ്‌സുമാരില്‍ ഭൂരിഭാഗവും കേരളത്തില്‍ നിന്നുള്ളവരാണ് എന്ന് ഞാന്‍ താങ്കളെ ഓര്‍മ്മിപ്പിക്കുകയാണ്. ഈ പ്രതിസന്ധി ഘട്ടത്തില്‍ നമ്മള്‍ അവര്‍ക്കൊപ്പം നില്‍ക്കേണ്ടതായുണ്ട്. അവര്‍ക്ക് ആത്മവിശ്വാസം കൊടുക്കണം.' മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പിപിഇ കിറ്റ്

പിപിഇ കിറ്റ്

ആരോഗ്യ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത് അവര്‍ക്കാവശ്യമായ പിപിഇ കിറ്റുകള്‍ വിതരണം ചെയ്യണമെന്നാണ്. ഒപ്പം രോഗം സ്ഥിരീകരിച്ചവര്‍ക്കും രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവര്‍ക്കും പ്രത്യേകം താമസസൗകര്യങ്ങളും ഒരുക്കണം. ദില്ലിയില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തില്‍ നിന്നുള്ള നേഴ്‌സുമാര്‍ക്ക് എല്ലാ സുരക്ഷയും ഒരുക്കാന്‍ ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുകയാണെന്ന് മുഖ്യമന്ത്രി കത്തിലൂടെ അറിയിച്ചു. ദില്ലിയില്‍ ഏറ്റവും ഒടുവില്‍ കൊറോണ സ്ഥിരീകരിച്ചത് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അഞ്ച് മലയാളി നേഴ്‌സുമാര്‍ക്കാണ്. സുരക്ഷ ഉപകരണങ്ങളില്ലാതെയാണ് ഇവര്‍ ജോലി ചെയ്യേണ്ടി വരുന്നുവെന്ന വ്യാപക പരാതിയാണ് ഉയരുന്നത്.

Recommended Video

cmsvideo
ലോക്ക് ഡൗണ്‍ കാലയളവ് നീട്ടുന്നു? സത്യം ഇതാണ് | Oneindia Malayalam
മഹാരാഷ്ട്ര

മഹാരാഷ്ട്ര

സമാന സാഹചര്യത്തിലാണ് മുഖ്യമന്ത്രി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ്താക്കറേക്കും കത്തയച്ചത്. മഹാരാഷ്ട്രയിലെ മലയാളി നേഴ്‌സുമാരുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ടാണ് കത്ത്. മുംബൈയില്‍ മാക്രം 46 മലയാളി നേഴ്‌സുമാര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 150 ലേറെ നേഴ്‌സുമാര്‍ നിരീക്ഷണത്തില്‍ കഴിയുന്നുമുണ്ട്.രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്.

English summary
Ensure Safety Of Malayali Nurses Pinarayi Vijayan Letter To Delhi Chief Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X