കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിർത്തി അശാന്തം; കശ്മീരിൽ വ്യാപക സംഘർഷം, കശ്മീരികളുടെ സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം

Google Oneindia Malayalam News

Recommended Video

cmsvideo
കശ്മീർ സ്വദേശികൾക്ക് നേരെ ആക്രമണം | Oneindia Malayalam

ശ്രീനഗർ: പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കശ്മീർ താഴ്വരയിൽ വീണ്ടും അശാന്തി പുകയുന്നു. ആക്രണത്തിന്റെ നടുക്കം ഇതുവരെ വിട്ടുമാറിയിട്ടില്ല. ഹർത്താൽ സമാനമായ അന്തരീക്ഷമാണ് ജമ്മു നഗരത്തിൽ. കടകൾ അടഞ്ഞു കിടക്കുന്നു. വാഹനങ്ങളൊന്നും നിരത്തുകളിൽ ഇറങ്ങുന്നില്ല.

അതേസമയം രാജ്യത്തിന്റെ വിവിധയിടങ്ങളിൽ ജമ്മുകശ്മീർ സ്വദേശികളുടെ ഉറപ്പ് വരുത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി.
പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിലുള്ള കശ്മീർ സ്വദേശികൾക്ക് നേരെ അക്രമമണം ഉണ്ടായിയെന്ന റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് ഇത്.

കശ്മീർ സ്വദേശികൾക്ക് നേരെ ആക്രമണം

കശ്മീർ സ്വദേശികൾക്ക് നേരെ ആക്രമണം

ഹരിയാനയിലും ഡെറാഡൂണിലും കശ്മീരിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് നേരെ വ്യാപക ആക്രമണം ഉണ്ടായതായാണ് കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ വന്നത്. ഇവർ താമസിച്ചിരുന്ന വീടുകളിൽ കയറി സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തിരുന്നു. ഡെറാഡൂണില്‍ വിഎച്ച്പി-ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ ചേര്‍ന്ന് 12 ഓളം വിദ്യാര്‍ത്ഥികളെ ആക്രമിച്ചു.

ആഴ്‍ക്കൂട്ട ആക്രമണം

ആഴ്‍ക്കൂട്ട ആക്രമണം

പാട്നയിൽ കശ്മീരി വ്യാപാരികൾക്ക് നേരെ ആൾക്കൂട്ട ആക്രമണം ഉണ്ടായി. വടികളുമായി കടയ്ക്ക് ചുറ്റും കൂടിയ ആക്രമികൾ തന്നെ തല്ലിച്ചതയ്ക്കുകയും വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തുവെന്ന് പാട്നയിൽ വ്യാപാരം നടത്തുന്ന കശ്മീർ സ്വദേശി ബാഷിർ അഹമ്മദ് പറയുന്നു.

ഭീകരാക്രമണം അറിഞ്ഞിരുന്നില്ല

ഭീകരാക്രമണം അറിഞ്ഞിരുന്നില്ല

35 വർഷമായി പാട്നയിൽ വ്യാപാരം നടത്തുന്നയാളാണ് ബാഷിർ മുഹമ്മദ്. ഇങ്ങനെയൊരു അനുഭവം ഇതാദ്യമായാണ്. വർഷത്തിൽ 6 മാസവും പാട്നയിലാണ് താമസം. കശ്മീരിനേക്കാൾ പ്രിയപ്പെട്ട ഇടമാണ് പാട്ന. കച്ചവടത്തിരക്കിലായതിനാൽ ഭീകരാക്രമണത്തെക്കുറിച്ചുള്ള വാർത്തകൾ അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കശ്മീരിൽ അക്രമം

കശ്മീരിൽ അക്രമം

അതേസമയം പാകിസ്താന് ശക്തമായി തിരിച്ചടി നൽകണമെന്നാവശ്യപ്പെട്ട് കശ്മീരിൽ നടക്കുന്ന പ്രതിഷേധങ്ങൾ കൂടുതൽ പ്രക്ഷുബ്ധമാവുകയാണ്. നഗരത്തിൽ കർഫ്യൂ നിലനിൽക്കുകയാണെങ്കിലും സംഘർഷത്തിന് അയവില്ല. നിരവധി വാഹനങ്ങൾ അഗ്നിക്കിരയാക്കി. ജനജീവിതം സാധാരണ ഗതിയിലായിട്ടില്ല.

സുരക്ഷ ഒരുക്കണം

കശ്മീർ സ്വദേശികൾക്ക് സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ട് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുള്ളയും മെഹ്ബൂബ മുഫ്തിയും കേന്ദ്രത്തെ സമീപിച്ചിരുന്നു. എന്തെങ്കിലും തരത്തിലുള്ള പീഡനങ്ങൾ നേരിടുന്നവർ സഹായത്തിനായി ബന്ധപ്പെടണമെന്ന് സിആർപിഎഫ് അറിയിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേക ഹെൽപ്പ് ലൈൻ നമ്പറും സജ്ജീകരിച്ചിട്ടുണ്ട്.

തിരിച്ചടിച്ച് ഇന്ത്യ

തിരിച്ചടിച്ച് ഇന്ത്യ

അതേസമയം അന്താരാഷ്ട്രതലത്തിൽ പാകിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങൾ ഇന്ത്യ തുടങ്ങിക്കഴിഞ്ഞു. വ്യാപാര ബന്ധത്തിൽ ഇളവുകൾ അനുവദിച്ച് ഇന്ത്യ പാകിസ്ഥാന് നൽകിയ സൗഹൃദ രാഷ്ട്ര പദവി പിൻവലിച്ചിരുന്നു. ഇതിന് പിന്നാലെ പാകിസ്ഥാനിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ 200 ശതമാനമാക്കി ഉയർത്തി തിരിച്ചടിയുണ്ടാകുമെന്ന ശക്തമായ സന്ദേശമാണ് ഇന്ത്യ നൽകുന്നത്.

പുൽവാമ ഭീകരാക്രമണത്തിൽ പാക് പങ്കിന് കൂടുതൽ തെളിവുകൾ; ആസൂത്രണം നടന്നത് പാക് സൈനിക ആശുപത്രിയിൽ‌പുൽവാമ ഭീകരാക്രമണത്തിൽ പാക് പങ്കിന് കൂടുതൽ തെളിവുകൾ; ആസൂത്രണം നടന്നത് പാക് സൈനിക ആശുപത്രിയിൽ‌

English summary
reports of people from kashmir is targetted in other parts of the country , central government issued advisory to the states to ensure their safety
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X