കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യന്തിരന്‍ കേസ്: തനിക്കെതിരെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിട്ടില്ല, വ്യാജമാണെന്ന് ശങ്കർ

Google Oneindia Malayalam News

ചെന്നൈ: യന്തിരന്‍ കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചെന്ന വാര്‍ത്ത നിഷേധിച്ച് സംവിധായകന്‍ ശങ്കര്‍. തന്റെ അഭിഭാഷകന്‍ കോടതിയെ സമീപിച്ചപ്പോള്‍ ഇത്തരത്തിലുള്ള അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചില്ലെന്ന് മനസിലാക്കാന്‍ കഴിഞ്ഞെന്നും ശങ്കര്‍ പറഞ്ഞു. വാര്‍ത്ത കേട്ടപ്പോള്‍ ഞെട്ടിപ്പോയെന്നും അദ്ദേഹം വ്യക്തമാക്കി.

സംവിധായകന്‍ ശങ്കറിനെതിരെ ചെന്നൈ എഗ്മോര്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചെന്നായിരുന്നു നേരത്തെ പുറത്തുവന്ന വാർത്ത . രജനീകാന്ത് നായകനായി അഭിനയിച്ച യന്തിരന്‍ എന്ന ചിത്രം മോഷ്ടിച്ചതാണെന്ന കേസില്‍ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് കോടതിയുടെ നടപടിയെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എഴുത്തുകാരന്‍ അരൂര്‍ തമിഴ്‌നാടന്‍ നല്‍കിയ കേസിലാണ് കോടതിയുടെ നടപടിയെന്നാണ് റിപ്പോർട്ട്. തന്റെ കഥയായ ജിഗൂബയാണ് ശങ്കര്‍ യന്തിരന്‍ എന്ന സിനിമയില്‍ ഉപയോഗിച്ചതെന്ന് അരൂര്‍ തമിഴ്‌നാടന്‍ നല്‍കിയ കേസില്‍ പറയുന്നു.

shankar

1996ലാണ് അരൂര്‍ തമിഴ്‌നാടന്‍ ജിഗൂബ എന്ന കഥ പ്രസിദ്ധീകരിക്കുന്നത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇതുമായി ബന്ധപ്പെട്ട കേസ് നടക്കുകയായിരുന്നു.

അരൂര്‍ തമിഴ്നാടന്‍ തന്റെ കഥ ജിഗുബ 1996 ല്‍ ഒരു തമിഴ് മാസികയില്‍ പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് 2007ല്‍ ധിക് ധിക് ദീപിക ധീപിക എന്ന നോവലായി വീണ്ടും പ്രസിദ്ധീകരിച്ചു. തന്റെ കഥ ശങ്കര്‍ പകര്‍ത്തിയതിലൂടെ 1957 ലെ പകര്‍പ്പവകാശ നിയമത്തിന്റെ ലംഘനമാണ് നടത്തിയതെന്ന് എഴുത്തുകാരന്‍ അവകാശപ്പെട്ടു. തന്റെ ആശയത്തില്‍ നിന്ന് എന്തിരന്‍ ടീം വലിയ സാമ്പത്തിക നേട്ടം നേടിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

വേമ്പനാട്ട് കായലിനായി മാറ്റിവെച്ച ജീവിതം; മൻ കി ബാത്തിൽ രാജപ്പനെ പ്രശംസിച്ച് പ്രധാനമന്ത്രി വേമ്പനാട്ട് കായലിനായി മാറ്റിവെച്ച ജീവിതം; മൻ കി ബാത്തിൽ രാജപ്പനെ പ്രശംസിച്ച് പ്രധാനമന്ത്രി

അതേസമയം, ചിത്രത്തിന്റെ രണ്ടാം ഭാഗം 2018ല്‍ നിര്‍മ്മിച്ചിരുന്നു. ബഹുഭാഷകളിലായി ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ എത്തിയ യന്തിരന്‍ വന്‍ സാമ്പത്തിക വിജയമാണ് നേടിയത്.

ബിജെപി കോട്ട പൊളിക്കാന്‍ ഉമ്മന്‍ചാണ്ടി പുതുപ്പള്ളി വിട്ട് നേമത്ത് എത്തുമോ? രമേശ് ചെന്നിത്തല പറയുന്നത് ഇങ്ങനെബിജെപി കോട്ട പൊളിക്കാന്‍ ഉമ്മന്‍ചാണ്ടി പുതുപ്പള്ളി വിട്ട് നേമത്ത് എത്തുമോ? രമേശ് ചെന്നിത്തല പറയുന്നത് ഇങ്ങനെ

കോൺഗ്രസിന്റെ കാര്യം പ്രേമചന്ദ്രൻ തീരുമാനിക്കും? 'ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും തിരുവനന്തപുരത്ത്' ആരുടെ ഐഡിയ?കോൺഗ്രസിന്റെ കാര്യം പ്രേമചന്ദ്രൻ തീരുമാനിക്കും? 'ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും തിരുവനന്തപുരത്ത്' ആരുടെ ഐഡിയ?

കല്‍പ്പറ്റ മുസ്ലിം ലീഗിനില്ല; കോണ്‍ഗ്രസ് തന്നെ എന്ന് മുല്ലപ്പള്ളി, പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ റെഡി, 100 സീറ്റ്കല്‍പ്പറ്റ മുസ്ലിം ലീഗിനില്ല; കോണ്‍ഗ്രസ് തന്നെ എന്ന് മുല്ലപ്പള്ളി, പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ റെഡി, 100 സീറ്റ്

English summary
Enthiran plagiarism case: Court issues non-bailable warrant against director Shankar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X