കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെങ്കയ്യ നായ്ഡുവിനു പിന്നാലെ രാജ്നാഥ് സിങ്ങും!!! ഭക്ഷണകാര്യത്തിൽ നിയന്ത്രണമില്ല!! അപ്പോൾ ബീഫോ!!!

ജനങ്ങളുടെ അവകാശത്തിൻ മേൽ ബിജെപി സർക്കാർ ഒരു തരത്തിലുള്ള നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ല

  • By Ankitha
Google Oneindia Malayalam News

ഐസ്വാൾ: കേന്ദ്ര മന്ത്രി വെങ്കയ്യ നായ്ഡുവിനു പിന്നാലെ അറവ് നിരോധനത്തിൽ സമാന പ്രസ്താവനയുമായി ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങ്. ഭക്ഷണം തിരഞ്ഞെടുക്കാനുളള ജനങ്ങളുടെ അവകാശത്തിൻ മേൽ ബിജെപി സർക്കാർ ഒരു തരത്തിലുള്ള നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്നാണ് രാജ്നാഥ് സിങ്ങ് പറയുന്നത്.മന്ത്രിമാരുടെ ഇത്തരം പ്രസ്തവനകൾ കോൾക്കുമ്പോൾ സാധാരണക്കാരുടെ ഇടയിൽ ഉയർന്നു വരുന്ന ഒരു ചോദ്യമാണ് അപ്പോൾ ബീഫ് പോലുള്ള മാംസാഹാരങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിൽ കുഴപ്പമില്ലേ ? പിന്നെ എന്തിന്റെ പേരിലാണ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ മൃഗങ്ങളെ കശാപ്പു ചെയ്യുന്നതിന്റെ പേരിൽ ഗോരക്ഷപ്രവർത്തകർ അക്രം അഴിച്ചുവിടുന്നത്.

rajnath singh

ബീഫ് നിരോധവവും സർക്കാർ ഭക്ഷണകാര്യങ്ങൾ ജനങ്ങളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നുവെന്നുള്ള ആരോപണം കത്തികയറുമ്പോഴാണ് രാജ്നാഥ് സിങ്ങിന്റെ പ്രതികരണം. ഇന്ത്യൻ-മ്യാൻമാർ അതിർത്തിയിയെ സുരക്ഷ അവലോഖനത്തിനായി മിസസോറാമിലെത്തിയപ്പോഴായിരുന്നു രാജ്നാഥ് സിങ്ങിന്റെ പ്രതികരണം.കൂടാതെ സുരക്ഷാ അവലേഖനവുമായി ബന്ധപ്പെട്ട് വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തി.

വോട്ട് ചെയ്യാൻ മാത്രം മതിയോ ജനങ്ങൾ!!! കർഷകരുടെ ജീവനു എന്തു വില!! കണ്ണു തുറക്കാത്ത ഭരാണാധികാരികൾ!!വോട്ട് ചെയ്യാൻ മാത്രം മതിയോ ജനങ്ങൾ!!! കർഷകരുടെ ജീവനു എന്തു വില!! കണ്ണു തുറക്കാത്ത ഭരാണാധികാരികൾ!!

മമ്മൂട്ടിയേയും ദുല്‍ഖറിനെയും പിന്നിലാക്കി മോഹന്‍ലാല്‍ മുന്നില്‍, ട്വിറ്ററിലും ഏട്ടന്‍ തന്നെ താരം !!

സർക്കാരിന്റെ അറവ് നിരോധനത്തിനെതിരെ വടക്കു -കിഴക്കൻ സംസ്ഥാനങ്ങളിൽ വ്യാപക പ്രതിഷേധം നടന്നു വരുന്നതിനിടെയാണ് രാജ്നാഥ് സിങ്ങിന്റെ സന്ദർശനവും ഇത്തരമൊരു പ്രസ്താവനയെന്നതും ഏറെ ശ്രദ്ധേയമായ കാര്യമാണ്.കേന്ദ്രത്തിന്റെ ഉത്തരവിൽ പ്രതിഷേധിച്ച് മേഘാലയയിൽ രണ്ടു ബിജെപി നേതക്കാൾ പാർട്ടി വിട്ടിരുന്നു.കൂടാതെ ഇവർ മിസോറാമിൽ ബീഫ് ഫെസ്റ്റ് സംഘടിപ്പിക്കുകയും ചെയ്തു.

English summary
Union Home Minister Rajnath Singh on Monday said the Centre will not impose any restrictions on people's choice of food. The same assurance had been given earlier by Union Minister Venkaiah Naidu following the criticism by several states that the Centre, through its new rules on cattle trade, was interfering in the people's choice of food, which is a fundamental right.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X