കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപ് എത്തുന്നതിന് മുമ്പേ പ്രവേശന കവാടം നിലംപൊത്തി: മൊട്ടേര സ്റ്റേഡിയത്തിൽ നിർമാണം തുടരുന്നു...

Google Oneindia Malayalam News

അഹമ്മദാബാദ്: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരിപാടിക്കായി തയ്യാറാക്കിയ മൊട്ടേര സ്റ്റേഡിയത്തിന്റെ പ്രവേശന കവാടം തകർന്നുവീണു. ട്രംപിനെ സ്വാഗതം ചെയ്യുന്നതിനായി തയ്യാറാക്കിയ കവാടം ശക്തമായ കാറ്റിനെത്തുടർന്ന് തകർന്നുവീഴുകയായിരുന്നു. ഞായാഴ്ച രാവിലെയാണ് സംഭവം. ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിന് മണിക്കൂറുകൾ മാത്രം അവശേഷിക്കുമ്പോഴാണ് പ്രവേശന കവാടം തകർന്നുവീണത്.

കെജ്രിവാളിന്റെ അടുത്ത ഉന്നം യുപി, യോഗിയെ അട്ടിമറിക്കാൻ മാസ്റ്റർ പ്ലാൻ, ചുമതല 15 എംഎൽഎമാർക്ക്!കെജ്രിവാളിന്റെ അടുത്ത ഉന്നം യുപി, യോഗിയെ അട്ടിമറിക്കാൻ മാസ്റ്റർ പ്ലാൻ, ചുമതല 15 എംഎൽഎമാർക്ക്!

സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ ഒരാളാണ് ഇവ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും മാധ്യമങ്ങൾക്ക് നൽകുകയും ചെയ്തത്. ഇരുമ്പ് കമ്പികളിൽ ഫ്ലക്സ് ബോർഡുകൾ പതിപ്പിച്ചുകൊണ്ടാണ് പ്രവേശന കവാടം തയ്യാറാക്കിയിരുന്നത്. പ്രധാന പ്രവേശന കവാടത്തിന് പിന്നാലെ മറ്റൊരു കവാടം കൂടി നിലംപൊത്തിയെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഇതോടെ പ്രവേശന കവാടം പുനസ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി അധികൃതരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

pti2-19-2020-0001

രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ചയാണ് ഇന്ത്യയിലെത്തുന്നത്. അഹമ്മദാബാദിൽ പുതിയതായി നിർമിച്ച മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ട്രംപ് പങ്കെടുക്കുന്ന നമസ്തേ ട്രംപ് പരിപാടിയും അരങ്ങേറുന്നത്. ട്രംപിന്റെ ഇന്ത്യാ സന്ദർശത്തിനോടനുബന്ധിച്ച് ഗുജറാത്തിൽ ചേരി പ്രദേശം മതിൽ കെട്ടി മറച്ച ഗുജറാത്ത് സർക്കാരിനെ നടപടിയും നേരത്തെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

English summary
Entry gate of Motera stadium collapsed before Trumps India visit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X