കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗംഗ നദി ശുചീകരിക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരത്തിലായിരുന്ന ജിഡി അഗർവാൾ അന്തരിച്ചു

Google Oneindia Malayalam News

ഹരിദ്വാർ: ഗംഗ നദി ശുദ്ധിയാക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരത്തിലായിരുന്ന ആക്ടിവിസ്റ്റ് ജിഡി അഗർവാൾ അന്തരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. 87 വയസ്സായിരുന്നു. ജൂൺ 22 നാണ് ഗംഗാ നദി ശുദ്ധിയാക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് അഗർവാൾ നിരാഹാര സമരം തുടങ്ങുന്നത്.

<strong>ഏകസിവിൽ കോഡിനായി ക്ഷേത്രതാൽപ്പര്യങ്ങൾ ബലികഴിക്കാൻ അനുവദിക്കില്ല: രാഹുൽ ഈശ്വർ</strong>ഏകസിവിൽ കോഡിനായി ക്ഷേത്രതാൽപ്പര്യങ്ങൾ ബലികഴിക്കാൻ അനുവദിക്കില്ല: രാഹുൽ ഈശ്വർ

109 ദിവസത്തെ നിരാഹാരത്തിന് ശേഷം സ്വാമി ഗ്യാൻ സ്വരൂപ് സാനന്ദ് എന്ന ജിഡി അഗർവാളിനെ പോലീസാണ് ഹരിദ്വാറിൽ നിന്നും ഋഷികേശിലെ എയിംസിൽ പ്രവേശിപ്പിക്കുന്നത്. ഗംഗാ നദിക്കുവേണ്ടി ഇതിനുമുമ്പും നിരവധി സമരങ്ങള്‍ ചെയ്തിട്ടിണ്ട്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഉത്തരാഖണ്ഡ് പോലീസ് ബലം പ്രോയോഗിച്ച് കഴിഞ്ഞ ദിവസം അദ്ദേഹത്തെ പ്രവേശിപ്പിക്കുകയായിരുന്നു.

GD Agarwal

അവിടെവെച്ചാണ് അന്ത്യം. നിരാഹാരസമര കാലത്ത് വെള്ളത്തിൽ തേൻ ചേർത്തത് മാത്രം സേവിച്ചാണ് അഗർവാൾ ജീവിച്ചിരുന്നത്. തന്റെ ആവശ്യത്തിന് മേലുള്ള അവസാനവട്ട ചർച്ചയും പരാജയപ്പെട്ടതോടെ അദ്ദേഹം വെള്ളവും ഉപേക്ഷിച്ചിരുന്നു. ഗംഗ നദി സംരക്ഷണത്തിനും ഗംഗോത്രിക്കും ഉത്തരകാശിക്കും ഇടിയിലൂടെയും ഗംഗാ നദി തടസ്സമില്ലാതെ ഒഴുക്കുന്നതിനുമായി നിയമം വേണമെന്നാവശ്യപ്പെട്ടായിരുന്നു അഗർവാളിന്റെ സമരം. ഗംഗാ നദിയിലെ ഖനന - ജല വൈദ്യുത പദ്ധതികള്‍ നിരോധിണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഗംഗാ നദിക്കുവേണ്ടി ഇതിനുമുമ്പും നിരവധി സമരങ്ങള്‍ ചെയ്തിട്ടിണ്ട്.

English summary
Environmentalist GD Agarwal, on fast since June 22, dies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X