കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

16 രാഷ്ട്രങ്ങളിലെ പ്രതിനിധികൾ ഇന്ന് കശ്മീരിലേക്ക്... ബഹിഷ്ക്കരിച്ച് യൂറോപ്യൻ യൂണിയൻ!

Google Oneindia Malayalam News

ദില്ലി: യുഎസ് ഉൾപ്പെടെ 17 വിദേശ രാജ്യങ്ങളിലെ നയതന്ത്രപ്രതിനിധികള്‍ ദ്വിദിന സന്ദര്‍ശനത്തിനായി വ്യാഴാഴ്ച ജമ്മു കശ്മീരിൽ എത്തും. കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്മീരിലെ ലഫ്റ്റണന്റ് ഗവര്‍ണര്‍ ജിസി മുര്‍മുമായി പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തും. ശ്രീനഗര്‍ ജില്ലയുടെ അതിര്‍ത്തി പ്രദേശമായ ബദാമി ബാഗിൽ വിദേശ രാജ്യങ്ങളിലെ പ്രതിനിധികള്‍ക്ക് കരസേന സുരക്ഷാ സാഹചര്യങ്ങള്‍ വിശദീകരിക്കും. സാമൂഹ്യ പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരുമായി സംഘം കൂടിക്കാഴ്ച നടത്തുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങൾ വ്യക്തമാക്കി.

യുഎസ്, വിയറ്റ്നാം, ദക്ഷിണ കൊറിയ, ഉസ്ബക്കിസ്ഥാൻ, ഗയാന, ബ്രസിൽ, നൈജീരിയ, നൈഗര്‍, അര്‍ജന്റീന, ഫിലിപ്പീൻസ്, നോര്‍വേസ മൊറോക്കോ, മാലീദ്വീപ്, ഫിജി, ടോഗോ, ബംഗ്ലാദേശ്, പെറു എന്നീ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളാണ് ജമ്മു കശ്മീര്‍ സന്ദര്‍ശിക്കുക. അതേസമയം യൂറോപ്യൻ യൂണിയൻ സന്ദര്‍ശനം ബഹിഷ്കരിക്കുമെന്ന് കഴിഞ്ഞ ദിവസം തന്നെ വ്യക്തമക്കിയിരുന്നു.

കേന്ദ്ര സർക്കാരിന്റെ മാർഗ നിർദേശം

കേന്ദ്ര സർക്കാരിന്റെ മാർഗ നിർദേശം


കേന്ദ്ര സർക്കാറാണ് ജമ്മു കശ്മീർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്താൻ വ്യാഴാഴ്ച വിദേശ പ്രതിനിധി സംഘത്തെ അയക്കുന്നത്. കേന്ദ്ര സർക്കാറിന്റെ മാർഗനിർദേശപ്രകാരമുള്ള സന്ദർശനത്തിൽ താൽപര്യമില്ലെന്ന് യൂറോപ്പിലെ നയതന്ത്ര പ്രതിനിധികൾ വ്യക്തമാക്കുകയായിരുന്നു. ഒക്ടോബർ മൂന്നിന് യൂറോപ്യൻ യൂനിയനിൽ നിന്നുള്ള എം.പിമാരുടെ സംഘം കശ്മീർ സന്ദർശിച്ചിരുന്നു.

വലതുപക്ഷ ആഭിമുഖ്യമുള്ള ജനപ്രതിനിധികൾ

വലതുപക്ഷ ആഭിമുഖ്യമുള്ള ജനപ്രതിനിധികൾ

വലതുപക്ഷ ആഭിമുഖ്യമുള്ള ജനപ്രതിനിധികളെ കേന്ദ്രസർക്കാർ തങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കാനായി എത്തിക്കുകയായിരുന്നെന്ന് വിമർശനം ഉയർന്നിരുന്നു. ഇതിന്റെ തുടർച്ചയാണ് വ്യാഴാഴ്ചത്തെ സന്ദർശനം. ലാറ്റിനമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലെയും യൂറോപ്പിലെയും ജനപ്രതിനിധികളെയാണ് വ്യാഴാഴ്ചത്തെ സന്ദർശനത്തിന് കേന്ദ്രസർക്കാർ ക്ഷണിച്ചിരുന്നത്.

കർശന നിയന്ത്രണങ്ങൾ

കർശന നിയന്ത്രണങ്ങൾ

ആഗസ്റ്റ് അഞ്ചിന് ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകിയ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ കർശന നിയന്ത്രണങ്ങളായിരുന്നു കേന്ദ്രം കശ്മീരിൽ ഏർപ്പെടുത്തിയിരുന്നത്. കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും കശ്മീരിൽ അരങ്ങേറി. വിമർശനങ്ങളെ മറികടക്കാനും കശ്മീർ സാധാരണ നിലയിലേക്ക് മടങ്ങിയെനന് കാണിക്കാനുമായാണ് കേന്ദ്ര സർക്കാർ വിദേശ പ്രതിനിധികളെ കശ്മീർ സന്ദർശനത്തിന് ക്ഷണിക്കുന്നത്.

അന്തർ ദേശീയ സമൂഹത്തിന്റെ അതൃപ്തി

അന്തർ ദേശീയ സമൂഹത്തിന്റെ അതൃപ്തി

യൂറോപ്യന്‍ യൂണിയന്‍, ആസിയാന്‍ രാജ്യങ്ങള്‍, തെക്കേ അമേരിക്ക എന്നിവിടങ്ങളിലുള്ള മുതിര്‍ന്ന നയതന്ത്ര പ്രതിനിധികളെ കശ്മീരിലെത്തിക്കുന്നതുവഴി ഇന്ത്യക്കെതിരേയുള്ള അന്തര്‍ദേശിയ സമൂഹത്തിന്റെ അതൃപ്തി പരിഹരിക്കാനാവുമെന്നാണ് സര്‍ക്കാര്‍ കണക്കു കൂട്ടിയിരുന്നത്. ഇത്തരമൊരു ആവശ്യം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. അതുകൂടി കണക്കിലെടുത്താണ് പുതിയ നീക്കം. യൂറോപ്യന്‍ യൂണിയന്‍, ആസിയാന്‍ രാജ്യങ്ങള്‍, പടിഞ്ഞാറന്‍ ഏഷ്യ തുടങ്ങിയ രാജ്യങ്ങളിലെ മുതിര്‍ന്ന നയതന്ത്ര പ്രതിനിധികളെ കശ്മീരിലെത്തിക്കാനായിരുന്നു ഉദ്ദേശ്യം.

English summary
Envoys from 16 nations to visit Kashmir today to assess ground situation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X