കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിസന്ധി; ഇത്തവണ പിഎഫ് വരിക്കാര്‍ക്ക് പലിശ രണ്ട് ഘട്ടമായി, പലിശ 8.5 ശതമാനം തന്നെ

Google Oneindia Malayalam News

ദില്ലി: കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇപിഎഫ് വരിക്കാരുടെ പലിശ വിതരണം ചെയ്യുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്ര തൊഴില്‍ മന്ത്രായം. ഇത്തവണ വരിക്കാര്‍ക്ക് പലിശ രണ്ട് ഘട്ടമായിട്ടാവും വിതരണം ചെയ്യുക. സാമ്പത്തിക പ്രതിസന്ധിയെ തുടര്ന‍്ന് നിക്ഷേപങ്ങളില്‍ നിന്ന് പ്രതീക്ഷിച്ച വരുമാനം ലഭിക്കാതയോതോടെയാണ് പലിശ രണ്ട് ഘട്ടമായി വിതരണം ചെയ്യാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റ് തീരുമാനിച്ചത്.

8.15 ശതമാനം പലിശയാണ് ആദ്യഘട്ടത്തില്‍ നില്‍കുക. ഇത് ഉടന്‍ തന്നെ വരിക്കാരുടെ അക്കൗണ്ടില്‍ ലഭ്യമാക്കുമെന്ന് ഇപിഎഫ്ഒ അധികൃതര്‍ വ്യക്തമാക്കി. രണ്ടാം ഘട്ടത്തില്‍ 0.35 ശതമാനമാണ് വിതരണം ചെയ്യുക. ഡിസംബറിലാവും രണ്ടാം ഘട്ട വിതരണം. പ്രതിസന്ധികള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും 8.50 ശതമാനത്തില്‍ നിന്ന് പലിശ കുറയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഓഹരി നിക്ഷേപം നഷ്ടത്തിലായതും കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് മറ്റ് നിക്ഷേപങ്ങളിലെ ലാഭത്തില്‍ ഇടിവ് വന്നതുമാണ് പലിശ ഘട്ടമായി നല്‍കാനുള്ള പ്രധാന കാരണം.

epfo

പ്രതിസന്ധികളില്‍ നിന്ന് കരകയറാന്‍ ഇത്തവണ പലിശ 8.50 ശതമാനത്തില്‍ നിന്ന് കുറയ്ക്കണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ മുന്‍ നിരക്കില്‍ തന്നെ പലിശ നിലനിര്‍ത്താന്‍ ഇപിഎഫ്ഒ തീരുമാനിക്കുകയായിരുന്നു. ഓഹരി വിപണിയില്‍ കടുത്ത നഷ്ടമാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം 14.7 ശതമാനമായിരുന്നു ഓഹരി വിപണിയില്‍ നിന്നും ലാഭം ഉണ്ടാക്കിയത്. എന്നാല്‍ ഇത്തവണത്തെ നഷ്ടം 8.3 ശതമാനമാണ് നഷ്ടമുണ്ടായത്.

മുസ്ലിംങ്ങളുടെ വോട്ടും ബിജെപി ലക്ഷ്യം വെക്കണം; ബംഗാള്‍ പിടിക്കാന്‍ തന്ത്രം മാറ്റണമെന്ന് നേതാവ്മുസ്ലിംങ്ങളുടെ വോട്ടും ബിജെപി ലക്ഷ്യം വെക്കണം; ബംഗാള്‍ പിടിക്കാന്‍ തന്ത്രം മാറ്റണമെന്ന് നേതാവ്

English summary
EPF retains 8.5 per cent interest, but payable in two tranches
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X