കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എതിര്‍‍പ്പിന് മുന്നില്‍ പിടിച്ച് നില്‍‍ക്കാനായില്ല, പിഎഫ് നികുതി പിന്‍വലിച്ച് മോദിയും ജെയ്റ്റിലിയും

Google Oneindia Malayalam News

ദില്ലി: എംപ്‌ളോയീസ് പ്രോവിഡന്റ് ഫണ്ട് (ഇപിഎഫ്) നിക്ഷേപത്തിന് നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനം കേന്ദ്രം പിന്‍വലിച്ചു. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് ഇക്കാര്യം അറിയിച്ചത്. പിഎഫില്‍ നിക്ഷേപിച്ചിട്ടുള്ള തുകയുടെ 60 ശതമാനത്തിന് ഏപ്രില്‍ ഒന്നിന് ശേഷം നികുതി നല്‍കേണ്ടി വരുമെന്ന ബജറ്റ് പ്രഖ്യാപനമാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്.

പിഎഫിന് നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനം ഏറെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം പിന്‍വലിച്ചത്. കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശത്തെ ആര്‍എസ്എസ് ഉള്‍പ്പടെയുള്ള സംഘടനകള്‍ എതിര്‍ത്തിരുന്നു. വിവാദ നിര്‍ദ്ദേശം പിന്‍വലിയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ നിര്‍ദ്ദേശം നല്‍കുകയായിരുന്നെന്നാണ് വിവരം.

Arun Jaitely

ദേശീയ പെന്‍ഷന്‍ പദ്ധതി നികുതി ഇളവ് തുടരുമെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ബജറ്റിലെ ഈ പ്രഖ്യാപനം വിവാദമായതിനെത്തുടര്‍ന്ന് റവന്യൂ സെക്രട്ടറി നല്‍കിയ വിശദീകരണമാണ് കാര്യങ്ങളെ കൂടുതല്‍ കുഴപ്പത്തിലാത്തിയത്. പിന്‍വലിയ്ക്കുന്ന തുകയ്ക്കല്ല അതിന്റെ പലിശയ്ക്ക് മാത്രമേ നികുതി ചുമത്തു എന്നായിരുന്നു വിശദീകരണം.

English summary
EPF tax proposal withdrawn, Jaitley says will review
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X