പെന്ഷന് കൂട്ടിയേക്കും; പണം പിന്‍വലിക്കല്‍ എളുപ്പം, ഇപിഎഫ്ഒ നിര്‍ണായക യോഗത്തില്‍ ചര്‍ച്ച
ലക്ഷക്കണക്കിന് പേര് അംഗങ്ങളായ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങള്‍ ഉടന്‍. ഇപിഎഫ്ഒയുടെ ഉന്നത നയരൂപീകരണ സമിതിയായ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് (സിബിടി) യോഗം ബെംഗളൂരുവില്‍ നടക്കുന്നു. മിനിമം പെന്ഷന് തുക കൂട്ടുമെന്നാണ് വിവരം. കൂടാതെ പണം പിന്‍വലിക്കല്‍ എളുപ്പമാക്കുന്ന തീരുമാനങ്ങളുണ്ടായേക്കും.
ശമ്പളം വാങ്ങുന്നവര്‍ക്ക് വലിയ പ്രതീക്ഷയാണ് ഇപിഎഫ്ഒ. അംഗങ്ങളുടെ വിഹിതത്തോടൊപ്പം തൊഴില്‍ ഉടമയുടെ വിഹിതവും ചേര്‍ത്താണ് പിഎഫില്‍ നിക്ഷേപിക്കുക. വിരമിക്കുന്ന വേളയില്‍ ഈ തുക ജീവനക്കാര്‍ക്ക് വലിയ ആശ്വാസമാണ്. സര്‍വീസ് കാലത്തു തന്നെ പണം ആവശ്യമായി വരികയാണെങ്കില്‍ പിന്‍വലിക്കാനുള്ള സൗകര്യവും ഇപിഎഫ്ഒ ഒരുക്കിയിട്ടുണ്ട്. യോഗത്തില്‍ പ്രതീക്ഷിക്കുന്ന തീരുമാനങ്ങള്‍ അറിയാം...

ജനങ്ങളുടെ കൈവശം കൂടുതല്‍ പണം എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ പലിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ആദായ നികുതി പരിധി ഉയര്‍ത്തിയതും ജിഎസ്ടി ഇളവ് നല്‍കിയതുമെല്ലാം ഇതിന്റെ ഭാഗമാണ്. ജനങ്ങളുടെ വാങ്ങല്‍ ശേഷി വര്‍ധിപ്പിച്ച് വിപണി കൂടുതല്‍ സജീവമാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.
പെന്ഷന് തുക ഉയര്‍ത്തണം
നിലവില്‍ ഇപിഎഫ്ഒ അംഗങ്ങളുടെ മിനിമം പെന്ഷന് 1000 രൂപയാണ്. 2014ലാണ് ഈ നിരക്കിലേക്ക് പെന്ഷന് ഉയര്‍ത്തിയത്. കാലത്തിന് അനുസരിച്ച് തുക വര്‍ധിപ്പിക്കണം എന്ന് ജീവനക്കാരുടെ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. അവശ്യ വസ്തുക്കളുടെ വില വര്‍ധിച്ച ഇക്കാലത്ത് പെന്ഷന് തുക തീരെ കുറവാണ് എന്ന് ഇവര്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ നടക്കുന്ന യോഗത്തില്‍ പെന്ഷന് തുക വര്‍ധിപ്പിച്ചേക്കും. ക്ഷേമ പെന്‍ഷനുകള്‍ പോലും ഉയര്‍ത്തുന്ന ഘട്ടത്തില്‍ ഇപിഎഫ്ഒ പെന്ഷന് 1000 രൂപയില്‍ നിലനിര്‍ത്തുന്നത് ഉചിതമല്ല എന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. ഏറ്റവും ഒടുവില്‍ സിബിടി യോഗം ചേര്‍ന്നത് കഴിഞ്ഞ ഫെബ്രുവരിയിലാണ്. മാസങ്ങള്‍ക്ക് ശേഷം നടക്കുന്ന യോഗമായതിനാല്‍ സുപ്രധാന തീരുമാനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്.
പണം പിന്‍വലിക്കല്‍
ഇപിഎഫ്ഒയുടെ പ്രവര്‍ത്തനം ആധുനിക വല്ക്കരിക്കാന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പണം പിന്‍വലിക്കല്‍, ട്രാന്‍സ്ഫര്‍ ഉള്‍പ്പെടെയുള്ള ഇടപാടുകള്‍ ഓണ്‍ലൈനാക്കി മാറ്റിയിട്ടുണ്ട്. ഇതിന് പിന്നിലെ നൂലാമാലകള്‍ ഒഴിവാക്കി ഇടപാടുകള്‍ ലളിതമാക്കുന്ന പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നു. ഇന്‍ഫോസിസ്, വിപ്രോ, ടിസിഎസ് തുടങ്ങിയ പ്രമുഖ ഐടി കമ്പനികളെ ഇതിന് വേണ്ടി ഷോട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്.
ഇപിഎഫ്ഒടുയെ നിക്ഷേപ നയങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തുമെന്നും സൂചനയുണ്ട്. സര്‍വീസില്‍ നിന്ന് വിരമിക്കുന്നവര്‍ മാത്രമല്ല, നിലവിലെ ജോലിക്കാരും ഇപിഎഫ്ഒ യോഗത്തിലെ തീരുമാനങ്ങള്‍ കാത്തിരിക്കുകയാണ്. പെന്ഷന് തുക ഉയര്‍ത്തിയാല്‍ വലിയ നേട്ടമാകും. വരുമാന മാര്‍ഗങ്ങള്‍ വിപുലീകരിക്കുന്ന തീരുമാനങ്ങളും ഇപിഎഫ്ഒ എടുത്തേക്കും. തൊഴിലാളികളില്‍ നിന്ന് പ്രതിമാസം പിടിക്കുന്ന തുക പുതിയ വരുമാന മാര്‍ഗമാക്കുന്നതും ഗുണം ചെയ്തേക്കും.
-
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല












Click it and Unblock the Notifications