പെന്‍ഷന്‍ ഉയരും; ഇപിഎഫ്ഒ ശമ്പള പരിധി ഉയര്‍ത്തി, ജീവനക്കാര്‍ക്ക് നേട്ടം എങ്ങനെ, അറിയാം

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) കവറേജ് ലഭിക്കുന്ന ശമ്പള പരിധി കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തി. 15000 രൂപയില്‍ നിന്ന് 25000 രൂപയാക്കിയാണ് ഉയര്‍ത്തിയത്. തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദേശം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകരിച്ചു. 51 ലക്ഷം തൊഴിലാളികള്‍ക്ക് കൂടി നേട്ടമാകുന്നതാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.

ഇപിഎഫ്ഒ ശമ്പള പരിധി വര്‍ഷങ്ങള്‍ക്ക് മുമ്പ് 6500 രൂപയായിരുന്നു. 2014ലാണ് ഇത് 15000 രൂപയാക്കി ഉയര്‍ത്തിയത്. ഇപ്പോള്‍ 11 വര്‍ഷത്തിന് ശേഷം ശമ്പള പരിധി 25000 രൂപയാക്കി. ജീവനക്കാര്‍ വിരമിച്ചാല്‍ ലഭിക്കുന്ന പെന്‍ഷന്‍ തുക ഉയരാന്‍ പുതിയ തീരുമാനം കാരണമാകും. ഉയര്‍ന്ന ശമ്പളക്കാര്‍ ഇപിഎഫ്ഒ പദ്ധതിക്ക് കീഴിലേക്ക് വരുമ്പോള്‍ ഉയര്‍ന്ന തുകയാകും ഓരോ മാസവും അടയ്‌ക്കേണ്ടി വരിക. സ്വാഭാവികമായും പെന്‍ഷനും വിരമിക്കല്‍ സമയം കൈയ്യില്‍ കിട്ടുന്ന തുകയും വര്‍ധിക്കും.

epfo salary limit raises

ഇതുവരെയുള്ള ഇപിഎഫ്ഒ ശമ്പള പരിധി 15000 രൂപയായിരുന്നു. അതായത്, ഇതിന് മുകളില്‍ ശമ്പളമുള്ളവര്‍ക്ക് ഇപിഎഫ്ഒ കവറേജ് നിര്‍ബന്ധമായിരുന്നില്ല. അതുകൊണ്ടുതന്നെ ഒരുപാട് ജീവനക്കാര്‍ നിര്‍ബന്ധിത ഇപിഎഫ്ഒ കവറേജിന് പുറത്തായിരുന്നു. ഇപ്പോള്‍ ശമ്പള പരിധി 25000 രൂപയാക്കിയതോടെ ഇത്രയും ശമ്പളം ലഭിക്കുന്നവര്‍ നിര്‍ബന്ധമായും ഇപിഎഫ്ഒയുടെ കവറേജിന് കീഴില്‍ വരും.

ജീവനക്കാരന്റെ അടിസ്ഥാന ശമ്പളവും ഡിഎയും ചേര്‍ത്തുള്ള സംഖ്യയുടെ 12 ശതമാനമാണ് ഇപിഎഫ്ഒയില്‍ അടയ്‌ക്കേണ്ടത്. അത്രതന്നെ തുക തൊഴില്‍ ഉടമയും ഇപിഎഫ്ഒയില്‍ അടയ്ക്കണം. എന്നാല്‍ തൊഴില്‍ ഉടമ അടയ്ക്കുന്ന തുകയില്‍ നിന്ന് 8.33 ശതമാനം പെന്‍ഷന്‍ ഫണ്ടിലേക്കാണ് പോകുന്നത്. ബാക്കി തുക തൊഴിലാളിയുടെ പ്രൊവിഡന്റ് ഫണ്ടിലേക്കും.

ഇത്തരത്തില്‍ ഓരോ മാസവും തൊഴിലാളിയില്‍ നിന്നും തൊഴില്‍ ഉടമയില്‍ നിന്നും പിടിക്കുന്ന തുക വിരമിക്കുന്ന വേളയില്‍ തൊഴിലാളിക്ക് ലഭിക്കും. റിട്ടയേഡ് ജീവിതത്തില്‍ ഇതൊരു മുതല്‍കൂട്ടാകും. പെന്‍ഷന്‍ ഫണ്ടിലേക്ക് പോയ തുക ഇപിഎഫ് അനുവദിക്കുന്ന പെന്‍ഷന്‍ കിട്ടാന്‍ സഹായകരമാകും. 10 വര്‍ഷം തുടര്‍ച്ചയായി ഇപിഎഫ് അടയ്ക്കുന്ന വ്യക്തിക്ക് പെന്‍ഷന് അര്‍ഹതയുണ്ടാകും. 58 വയസ് കഴിഞ്ഞാലാണ് പെന്‍ഷന്‍ ലഭിക്കുക.

അതേസമയം, ജോലി നഷ്ടമാകുന്ന സാഹചര്യമുണ്ടായാല്‍ തൊഴിലാളിയുടെ വിഹിതത്തിന്റെ 75 ശതമാനം പിന്‍വലിക്കാന്‍ അവസരമുണ്ട്. മക്കളുടെ പഠനം, രോഗം, വീട് നിര്‍മാണം തുടങ്ങിയ ആവശ്യങ്ങള്‍ക്കും പിഎഫില്‍ നിന്ന് പണം പിന്‍വലിക്കാം. ജോലി നഷ്ടമായി ഒരു വര്‍ഷം കഴിയുന്ന വ്യക്തിക്ക് മുഴുവന്‍ തുകയും പിന്‍വലിക്കാം. എങ്കിലും പെന്‍ഷന്‍ ഫണ്ടിലെ തുക പിന്‍വലിക്കാന്‍ സാധിക്കില്ല. ജോലി സ്ഥലം മാറിയാലും യുഎഎന്‍ നമ്പര്‍ ബന്ധിപ്പിച്ച് പിഎഫ് തുക അടയ്ക്കുന്നത് തുടരാനും അവസരമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma