Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫോൺപേയും ഗൂഗിൾ പേയും വഴി ഇനി പിഎഫ് പണവും എടുക്കാം; പണം കൈയ്യിലെത്താൻ ചെയ്യേണ്ടത് ഇത്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPFO) വരിക്കാർക്ക് തങ്ങളുടെ അടിയന്തര ആവശ്യങ്ങൾക്കായി പിഎഫ് പണം പിൻവലിക്കുന്നത് ഇനി കൂടുതൽ എളുപ്പമാകും. ഗൂഗിൾ പേ, ഫോൺപേ പോലെയുള്ള യുപിഐ (UPI) സംവിധാനങ്ങൾ വഴി പിഎഫ് അക്കൗണ്ടിൽ നിന്നും പണം നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാനുള്ള പുതിയ ഫെസിലിറ്റിയുടെ പരീക്ഷണങ്ങൾ സർക്കാർ വിജയകരമായി പൂർത്തിയാക്കി. കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യയാണ് വരിക്കാർക്ക് വലിയ ആശ്വാസം നൽകുന്ന ഈ പുതിയ ഡിജിറ്റൽ പരിഷ്‌കാരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കനത്ത താമസം നേരിടുന്ന നിലവിലെ ക്ലെയിം സെറ്റിൽമെന്റ് രീതികൾക്ക് പകരമായാണ് ഈ തൽക്ഷണ സംവിധാനം വരുന്നത്.

യുപിഐ വഴി എങ്ങനെ പണം പിൻവലിക്കാം?

പുതിയ സംവിധാനം നിലവിൽ വരുന്നതോടെ വരിക്കാർക്ക് തങ്ങളുടെ ഇപിഎഫ്ഒ പോർട്ടലിലോ നിശ്ചിത പ്ലാറ്റ്‌ഫോമിലോ ലോഗിൻ ചെയ്ത് പിൻവലിക്കാൻ ലഭ്യമായ തുക എത്രയെന്ന് പരിശോധിക്കാൻ സാധിക്കും. തുടർന്ന് ഈ തുക തങ്ങളുടെ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ യുപിഐ ഓപ്ഷൻ തിരഞ്ഞെടുക്കാം. പണമിടപാട് പൂർണ്ണമായും സുരക്ഷിതമാക്കാൻ ഉപഭോക്താക്കൾ തങ്ങളുടെ രഹസ്യ യുപിഐ പിൻ (UPI PIN) ടൈപ്പ് ചെയ്ത് ആധികാരികത ഉറപ്പാക്കേണ്ടതുണ്ട്.

epfo-withdrawal-via-upi-1779271314 jpg

തൊഴിൽ മന്ത്രാലയത്തിന്റെ പുതിയ മോഡൽ അനുസരിച്ച്, വരിക്കാരന്റെ ആകെ പിഎഫ് ബാലൻസിന്റെ ഒരു നിശ്ചിത ഭാഗം നിലവിലെ നിയമപ്രകാരം ലോക്ക് ആയി തുടരും. എന്നാൽ അടിയന്തരമായി പിൻവലിക്കാൻ അർഹതയുള്ള ബാക്കി തുക യുപിഐ വഴി സെക്കന്റുകൾക്കുള്ളിൽ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റാൻ സാധിക്കും. ബാങ്കിലെത്തുന്ന പണം വരിക്കാർക്ക് ഉടൻ തന്നെ ഡിജിറ്റൽ പേയ്‌മെന്റുകൾക്കോ എടിഎം വഴി പിൻവലിക്കാനോ ഉപയോഗിക്കാം. നിലവിൽ ഇതിന്റെ കൃത്യമായ പരിധി ഇപിഎഫ്ഒ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, അർഹതയുള്ള തുകയുടെ 75% വരെ ഇത്തരത്തിൽ തൽക്ഷണം പിൻവലിക്കാൻ അനുമതിയുണ്ടാകുമെന്നാണ് സൂചനകൾ.

ഇപിഎഫ്ഒ ഇനി വാട്സാപ്പിലും; 24 മണിക്കൂറും സേവനം

യുപിഐ പണമിടപാടിന് പുറമെ സാധാരണക്കാരായ തൊഴിലാളികളിലേക്ക് കൂടുതൽ എളുപ്പത്തിൽ ഇറങ്ങിച്ചെല്ലാൻ വാട്സാപ്പ് വഴിയുള്ള സേവനങ്ങളും ഇപിഎഫ്ഒ അടുത്ത ഒരു മാസത്തിനുള്ളിൽ ആരംഭിക്കും. ഇപിഎഫ്ഒയുടെ ഗ്രീൻ ടിക്ക് ഉള്ള ഒഫീഷ്യൽ വാട്സാപ്പ് നമ്പറിലേക്ക് 'Hello' എന്ന് മെസ്സേജ് അയച്ചുകൊണ്ട് വരിക്കാർക്ക് ഈ സേവനം ഉപയോഗപ്പെടുത്താം.

പ്രാദേശിക ഭാഷകളിൽ ലഭ്യമാകുന്ന ഈ വാട്സാപ്പ് ചാറ്റ് സംവിധാനത്തിലൂടെ പിഎഫ് ബാലൻസ് അറിയാനും സംശയങ്ങൾ തീർക്കാനും സാധിക്കും. പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗാർ യോജന (PMVBRY) ഗുണഭോക്താക്കൾ നേരിടുന്ന ആധാർ ഒഥന്റിക്കേഷൻ പ്രശ്നങ്ങൾ പരിഹരിക്കാനും, ഫേസ് ഒഥന്റിക്കേഷൻ സാങ്കേതികവിദ്യ വഴി ബാങ്ക് അക്കൗണ്ടുകൾ വെരിഫൈ ചെയ്യാനും ഈ വാട്സാപ്പ് ഹെൽപ്പ്‌ലൈൻ വലിയ രീതിയിൽ സഹായിക്കും.

നിലവിൽ ഓൺലൈനായി ക്ലെയിം ഫോം സമർപ്പിച്ചാൽ ഓട്ടോ-സെറ്റിൽമെന്റ് വഴി പണം ബാങ്കിലെത്താൻ സാധാരണയായി മൂന്ന് ദിവസത്തോളം സമയമെടുക്കാറുണ്ട്. അടുത്തിടെ സർക്കാർ ഈ ഓട്ടോ-സെറ്റിൽമെന്റ് പരിധി 1 ലക്ഷം രൂപയിൽ നിന്നും 5 ലക്ഷം രൂപയായി ഉയർത്തിയിരുന്നു. എന്നാൽ യുപിഐ സംവിധാനം കൂടി എത്തുന്നതോടെ അടിയന്തര മെഡിക്കൽ ആവശ്യങ്ങൾക്കും വിവാഹം, വിദ്യാഭ്യാസം എന്നിവയ്ക്കും മിനിറ്റുകൾക്കുള്ളിൽ പണം ലഭ്യമാകും എന്നത് സാധാരണക്കാരായ ലക്ഷക്കണക്കിന് ശമ്പളക്കാർക്ക് വലിയ അനുഗ്രഹമായി മാറും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+