നവംബര്‍ വരെ 62.38 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതായി ഇപിഎഫ്ഒ റിപ്പോര്‍ട്ട്
നവംബര്‍ വരെ 62.38 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതായി ഇപിഎഫ്ഒ റിപ്പോര്‍ട്ട്:
ദില്ലി: 2019 നവംബര്‍ വരെ രാജ്യത്ത് 62.38 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതായി ഇപിഎഫ്ഒ റിപ്പോര്‍ട്ട്. 11.62 ലക്ഷമാണ് 2019 നവംബറില്‍ ഔദ്യോഗിക മേഖലയിലെ മൊത്തം തൊഴിലവസരങ്ങള്‍. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2019 ഒക്ടോബറില്‍ 6.48 ലക്ഷം വരിക്കാരെയാണ് ഇപിഎഫ് ചേര്‍ത്തത്. അതേസമയം കഴിഞ്ഞ വര്‍ഷം ഇതേ മാസം 4.03 ലക്ഷം തൊഴിലവസരങ്ങള്‍ മാത്രമാണ് സൃഷ്ടിക്കപ്പെട്ടത്.
2017 സെപ്റ്റംബര്‍ മുതല്‍ 2019 നവംബര്‍ വരെ 1.39 കോടി പുതിയ വരിക്കാരെ ഇപിഎഫ്ഒയുടെ സാമൂഹിക സുരക്ഷാ പദ്ധതികളിലേക്ക് ചേര്‍ത്തിട്ടുണ്ടെന്ന് ഡാറ്റ വ്യക്തമാക്കുന്നു. കഴിഞ്ഞ 27 മാസത്തിനിടെ ഈ നിരവധി ജോലികള്‍ സൃഷ്ടിക്കപ്പെട്ടുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇതില്‍ 15.53 ലക്ഷം തൊഴിലവസരങ്ങള്‍ 2017 സെപ്റ്റംബറിനും 2018 മാര്‍ച്ചിനുമിടയിലാണ് സൃഷ്ടിക്കപ്പെട്ടത്.

2019 നവംബര്‍ മാസത്തില്‍ 22നും 25നും ഇടയില്‍ പ്രായമുള്ളവര്‍ക്കായി പരമാവധി 3.09 ലക്ഷം തൊഴിലവസരങ്ങളും 18നും 21നും വയസ്സിനിടയില്‍ പ്രായമുള്ളവര്‍ക്കായി 2.98 ലക്ഷം ജോലികളും സൃഷ്ടിക്കപ്പെട്ടു. 29നും 35നും വയസ്സിനിടയിലുള്ളവര്‍ക്ക് 2.08 ലക്ഷം ജോലികളും 35 വയസ്സിനു മുകളിലുള്ളവര്‍ക്ക് 1.9 ലക്ഷം ജോലികളും സൃഷ്ടിച്ചു. 26-28 വയസ്സിനിടയിലുള്ളവര്ക്കായി മൊത്തം 1.47 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. 18 വയസ്സിന് താഴെയുള്ള 8,023 പേര്‍ക്കാണ് ജോലി ലഭിച്ചത്.
2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചത് നവംബര്‍ മാസത്തിലാണ്. 11.6 ലക്ഷം ജോലികളാണ് സൃഷ്ടിച്ചത്. അതേസമയം ഏറ്റവും കുറവ് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചത് മെയ് മാസത്തിലാണ്. 4.73 ലക്ഷം തൊഴിലവസരങ്ങള്‍ മാത്രമാണ് ആ മാസം സൃഷ്ടിച്ചതെന്ന് ഇപിഎഫ്ഒ കണക്കുകള്‍ വ്യക്തമാക്കുന്നു. ജീവനക്കാരുടെ രേഖകള്‍ തുടര്‍ച്ചയായി അപഡേറ്റ് ചെയ്യുന്നതിനാല്‍ ഡാറ്റ താല്‍ക്കാലികമാണെന്ന് ഇപിഎഫ്ഒ പറഞ്ഞു.
-
രക്തക്കുറവ് ചെറിയ സംഗതിയല്ല; ബോധം കെട്ട് വീഴാൻ പോലും സാധ്യത, ഈ പഴങ്ങൾ കഴിച്ചാൽ ഫലം ഉറപ്പ്..! -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന്












Click it and Unblock the Notifications