Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇപിഎസ് പെൻഷൻ 5000 രൂപയാക്കും?കാത്തിരിക്കുന്നത് ലോട്ടറിയോ..ബജറ്റിൽ വൻ പ്രതീക്ഷ

ഞായറാഴ്ചയാണ് ധനമന്ത്രി നിർമ്മല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുക. ബജറ്റിൽ ജനപ്രിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. റെയിൽവേ ടിക്കറ്റ് നിരക്കിലെ ഇളവുകൾ പുനഃസ്ഥാപിക്കുമെന്ന പ്രതീക്ഷകൾ, ജിഎസ്ടി നിരക്ക് കുറയ്ക്കൽ, നികുതി ഇളവുകൾ, സ്വർണത്തിൻ്റെ ഇറക്കുമതി നികുതി കുറക്കൽ തുടങ്ങി നിരവധി സുപ്രധാന പദ്ധതികളും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിനിടയിലാണ് എംപ്ലോയീസ് പെൻഷൻ സ്കീം പ്രകാരമുള്ള മിനിമം പെൻഷൻ തുക വർദ്ധിപ്പിച്ചേക്കുമെന്ന ചർച്ചകളും സജീവമാകുന്നത്.

ഇപിഎസ് പെൻഷൻകാർക്ക് നിലവിൽ ലഭിക്കുന്നത് പ്രതിമാസം 1,000 രൂപ മാത്രമാണ്. ഇത് 7,500 ആയി ഉയർത്തണമെന്നാണ് ഇവർ ദീർഘകാലമായി ആവശ്യപ്പെടുന്നത്. വർദ്ധിച്ചുവരുന്ന ജീവിതച്ചെലവുകൾക്കിടയിൽ ഈ തുകകൊണ്ട് ജീവിക്കാൻ സാധിക്കില്ലെന്നും വിരമിച്ചവർക്ക് അന്തസ്സുള്ള ജീവിതം ഉറപ്പാക്കാൻ പെൻഷൻ വർദ്ധനവ് അനിവാര്യമാണെന്നും ഇവർ പറയുന്നു.

pension-1

അതേസമയം മിനിമം പെൻഷൻ 7500 ആക്കാനാകില്ലെന്നാണ് നേരത്തേ കേന്ദ്ര തൊഴിൽ മന്ത്രാലയം രാജ്യസഭയിൽ വ്യക്തമാക്കിയത്.നിലവിലുള്ള 1,000 രൂപയിൽ നിന്ന് 7,500 ആയി ഉയർത്താൻ നിലവിൽ പ്രത്യേക നിർദ്ദേശങ്ങളോ സമയപരിധിയോ ഇല്ലെന്നും പെൻഷൻ ഫണ്ടിന്റെ ദീർഘകാല സാമ്പത്തിക ഭദ്രത ഉറപ്പാക്കിയ ശേഷമേ ഇങ്ങനെയൊരു നീക്കം പരിഗണിക്കാനാകൂ എന്നുമാണ് മന്ത്രാലയം അറിയിച്ചത്.

അതേസമയം 7500 ആക്കി ഉയർത്തിയില്ലെങ്കിലും പെൻഷൻ തുക 5000 രൂപയെങ്കിലുമായി ബജറ്റിൽ ഉയർത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് വിലയിരുത്തലുകൾ. എന്തായാലും ഞായറാഴ്ചയോടെ ഇത് സംബന്ധിച്ചുള്ള കാത്തിരിപ്പിന് അവസാനമാകും.

ആർക്കൊക്കെ പെൻഷൻ ലഭിക്കും

പെൻഷൻ ലഭിക്കുന്നതിനുള്ള പ്രധാന യോഗ്യതാ മാനദണ്ഡം, കുറഞ്ഞത് 10 വർഷം ജോലി ചെയ്യുകയും അതിലേക്ക് ചിട്ടയായി വിഹിതം അടയ്ക്കുകയും ചെയ്യുക എന്നതാണ്. 58 വയസ്സ് പൂർത്തിയാകുമ്പോൾ ഒരാൾക്ക് മുഴുവൻ (സാധാരണ) പെൻഷനും കൈപ്പറ്റാൻ അർഹതയുണ്ട്. 50 വയസ്സ് മുതൽ പെൻഷൻ നേരത്തെ എടുക്കാൻ സാധിക്കുമെങ്കിലും, 58 വയസ്സിന് മുൻപുള്ള ഓരോ വർഷത്തിനും അനുപാതികമായി പെൻഷൻ തുകയിൽ കുറവ് വരും.

ഈ പെൻഷൻ ഫണ്ടിനായുള്ള പണം പ്രധാനമായും തൊഴിലുടമയാണ് നൽകുന്നത്.തൊഴിലുടമയുടെ വിഹിതത്തിൽ നിന്ന്, പ്രതിമാസ ശമ്പളത്തിന്റെ 8.33% (പരമാവധി 15,000 ശമ്പളത്തിന് മാത്രം കണക്കാക്കുന്നത്) പെൻഷൻ ഫണ്ടിലേക്ക് (EPS) നീക്കിവെക്കുന്നു. ഇതിനുപുറമെ, കേന്ദ്രസർക്കാർ തങ്ങളുടെ സംഭാവനയായി 1.16% കൂടി ഇപിഎസിലേക്ക് കൂട്ടിച്ചേർക്കും.

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിലേക്ക് (EPF) അടയ്ക്കുന്ന 12% വിഹിതം നിങ്ങളുടെ പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങളിലേക്കാണ് പോകുന്നത്, അത് നേരിട്ട് പെൻഷൻ ഫണ്ടിലേക്ക് ചേരുന്നില്ല. എന്നിരുന്നാലും, ചില പ്രത്യേക സന്ദർഭങ്ങളിൽ ജീവനക്കാരനും തൊഴിലുടമയും ഉഭയസമ്മതത്തോടെ ഒരു സംയുക്ത പ്രഖ്യാപനം സമർപ്പിക്കുകയാണെങ്കിൽ 15,000 എന്ന പരിധിക്ക് പകരം ഉയർന്ന ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ പെൻഷൻ വിഹിതം കണക്കാക്കാവുന്നതാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+