കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാമ്പത്തിക ക്രമക്കേട്; അനില്‍ അംബാനി ഇന്ത്യ വിട്ടുപോകുന്നത് തടയണമെന്ന് സുപ്രീംകോടതിയില്‍ ഹർജി

Google Oneindia Malayalam News

ദില്ലി: സാമ്പത്തിക ക്രമക്കേടുകള്‍ നടത്തി വന്‍കിട വ്യവസായികള്‍ രാജ്യം വിടുന്നത് കേന്ദ്രസര്‍ക്കാറിന്‍ വലിയ തലവേദനകളാണ് സൃഷ്ടിക്കുന്നത്. അരുണ്‍ ജയറ്റ്‌ലിയുമായി കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷമാണ് താന്‍ രാജ്യം വിട്ടതെന്ന വിജയ മല്യയുടെ പ്രസ്താവന ബിജെപിക്ക് വന്‍ തിരിച്ചടിയായിരുന്നു.

<strong>പരിചയപ്പെട്ട് മൂന്നാം നാള്‍ ലക്ഷ്മിയോട് പ്രണയം പറഞ്ഞു; സ്വന്തമാക്കാന്‍ കാത്തിരുന്നത് ഒന്നരവര്‍ഷം</strong>പരിചയപ്പെട്ട് മൂന്നാം നാള്‍ ലക്ഷ്മിയോട് പ്രണയം പറഞ്ഞു; സ്വന്തമാക്കാന്‍ കാത്തിരുന്നത് ഒന്നരവര്‍ഷം

ഇതിനിടെയാണ് കേന്ദ്രസര്‍ക്കാറുമായി അടുത്ത ബന്ധം പുലര്‍ത്തുകയും സമീപകാലത്ത് പ്രതിപക്ഷം വന്‍ ആരോപണങ്ങള്‍ ഉന്നയിച്ച റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് നില്‍ക്കുന്നതുമായ അനില്‍ അംബാനി ഇന്ത്യ വിട്ടു പോകുന്നത് തടയണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജിയെത്തുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

അനില്‍ അംബാനി ഇന്ത്യ വിട്ടുപോകുന്നത്

അനില്‍ അംബാനി ഇന്ത്യ വിട്ടുപോകുന്നത്

സ്വീഡിഷ് ടെലികോം കമ്പനിയായ എറിക്‌സണാണ് അനില്‍ അംബാനി ഇന്ത്യ വിട്ടുപോകുന്നത് തടയണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

500 കോടി രൂപ നല്‍കാനുണ്ട്

500 കോടി രൂപ നല്‍കാനുണ്ട്

അനില്‍ അംബാനിയുടെ കീഴിലുള്ള റിലയന്‍സ് ഗ്രൂപ്പ് തങ്ങള്‍ക്ക് 500 കോടി രൂപ നല്‍കാനുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് എറിക്‌സണ്‍ സുപ്രീംകോടതിയെ സമീപ്പിച്ചത്. അനില്‍ അംബാനിയും കമ്പനിയുടെ രണ്ട് മുതിര്‍ ഉദ്യോഗസ്ഥരും വിദേശത്തേക്ക് കടക്കുന്നത് തടയണമെന്നാണ് കമ്പനിയുടെ ആവശ്യം.

കോടതിയുടെ മേല്‍ നോട്ടത്തില്‍

കോടതിയുടെ മേല്‍ നോട്ടത്തില്‍

അനില്‍ അംബാനിയുടെ കമ്പനിക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കണമെന്നും ഏറിക്‌സണ്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിയുടെ മേല്‍ നോട്ടത്തില്‍ ഉണ്ടാക്കിയ ധാരണപ്രകാരം അനില്‍ അംബാനി നല്‍കാനുള്ള 1600 കോടി രൂപ 500 കോടിയാക്കി എറിക്‌സണ്‍ കുറച്ചിരുന്നു.

കഴിഞ്ഞ മാസം 30 ന്

കഴിഞ്ഞ മാസം 30 ന്

എന്നാല്‍ നിശ്ചയിച്ച തിയതിയില്‍ പണംകിട്ടാതെ വന്നതോടെയാണ് എറിക്‌സണ്‍ വീണ്ടും കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ മാസം 30 ന് പണം നല്‍കാമെന്നായിരുന്നു കോടതിയുടെ മേല്‍ നോട്ടത്തില്‍ ഉണ്ടാക്കിയ ധാരണയിലെ വ്യവസ്ഥ.

മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയുമായി

മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയുമായി

സ്‌പെക്ട്രം, ടവര്‍, കേമ്പില്‍ എന്നിവയുടെ വില്‍പനക്കായി അനില്‍ അംബാനി സഹോദരനായ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയുമായി കരാറില്‍ എത്തിയിരുന്നു. എന്നാല്‍ സ്‌പെക്ട്രം ഉപയോഗിക്കുന്നതിന് മുമ്പ് വലിയൊരു തുക ബാങ്ക് ഗാരന്റി വേണമെന്ന് ടെലികോം മന്ത്രാലയം ആവശ്യപ്പെട്ടതോടെയാണ് കരാര്‍ പ്രതിസന്ധിയിലാവുന്നത്.

ആദ്യമായി കോടതിയെ സമീപിക്കുന്നത്

ആദ്യമായി കോടതിയെ സമീപിക്കുന്നത്

ഇതേ തുടര്‍ന്നാണ് എറിക്‌സണ്‍ ആദ്യമായി കോടതിയെ സമീപിക്കുന്നത് അനിലുമായി ധാരണയിലെത്തുന്നതും. എന്നാല്‍ കോടതിയുടെ മേല്‍നേട്ടത്തില്‍ ഉണ്ടാക്കിയ ധാരണ പോലും പാലിക്കാത്ത അനില്‍ അംബാനി രാജ്യത്തെ നീതിന്യായ വ്യവ്‌സഥയെ ബഹുമാനിക്കുന്നില്ലെന്നും നിയപ്രക്രിയയെ അധിക്ഷേപിക്കുകയാണെന്നും ഏറികസണ്‍ ആരോപിച്ചു.

അടിസ്ഥാനരഹിതം

അടിസ്ഥാനരഹിതം

എന്നാല്‍ എറിക്‌സണ്‍ന്റെ പരാതി അടിസ്ഥാനരഹിതമാണെന്ന പ്രതികരണമാണ് അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍ നടത്തിയത്. പണം നല്‍കാന്‍ 60 ദിവസം കൂടി സാവകാശമുണ്ടെന്നും അവര്‍ അറിയിച്ചു.

English summary
Ericsson petitions Supreme Court to prevent Anil Ambani from leaving India over pending dues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X