കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫ് കാക്കുമോ എറണാകുളം കോട്ട; കരുത്ത് തെളിയിക്കാൻ എൽഡിഎഫും, സാധ്യതകൾ ഇങ്ങനെ

Google Oneindia Malayalam News

എറണാകുളം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ചൂടാറും മുമ്പെ മറ്റൊരു തിരഞ്ഞെടുപ്പ് പോരാട്ടത്തിന് കൂടി കളമൊരുങ്ങിയിരിക്കുകയാണ് എറണാകുളത്ത്. എറണാകുളം അടക്കം സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. എറണാകുളം എംഎൽഎ ആയിരുന്ന ഹൈബി ഈഡൻ ലോകസഭാ മണ്ഡലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് എറണാകുളത്ത് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

ചന്ദ്രയാന്‍ 2; വിക്രം ലാന്‍ഡറിനെ ബന്ധപ്പെടാനായില്ല, ദൗത്യം ഉപേക്ഷിച്ചെന്ന സൂചന നല്‍കി ഇസ്രോചന്ദ്രയാന്‍ 2; വിക്രം ലാന്‍ഡറിനെ ബന്ധപ്പെടാനായില്ല, ദൗത്യം ഉപേക്ഷിച്ചെന്ന സൂചന നല്‍കി ഇസ്രോ

യുഡിഎഫിന് തികഞ്ഞ വിജയപ്രതീക്ഷയുള്ള മണ്ഡലത്തിൽ കരുത്തരെ ഇറക്കി കളം പിടിക്കാൻ ഇടതുമുന്നണിയും ശ്രമിച്ചേക്കും. മണ്ഡലത്തിൽ കാര്യമായ സ്വാധീനമില്ലെങ്കിലും ഭാഗ്യപരീക്ഷണത്തിനായി എൻഡിഎയും ഉണ്ടായേക്കും. ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ഉപതിരഞ്ഞെടുപ്പിൽ മണ്ഡലം പിടിക്കാൻ ആരെയിറക്കണം എന്ന ചർച്ചകൾ മുന്നണികൾ സജീവമാക്കിയിരുന്നെങ്കിലും സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല.

ഹൈബി ഈഡൻ പാർലമെന്റിൽ

ഹൈബി ഈഡൻ പാർലമെന്റിൽ

കോൺഗ്രസ് കോട്ടയായ എറണാകുളത്ത് ഇത്തവണയും വിജയം ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. എറണാകുളം എംഎൽഎ ആയിരുന്ന ഹൈബി ഈഡൻ ലോക്സഭാ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചതും യുഡിഎഫിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നുണ്ട്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി പി രാജീവിനെ ഒരു ലക്ഷത്തിൽ പരം വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ഹൈബി ഈഡൻ ജയിച്ചു കയറിയത്. രണ്ടേകാൽ ലക്ഷം വോട്ട് പിടിക്കുമെന്ന് പ്രതീക്ഷിച്ച് മത്സരത്തിനിറങ്ങിയ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തിന് ലഭിച്ചതാകട്ടെ 1,37,748 വോട്ടുകളാണ്. എറണാകുളം നിയമസഭാ മണ്ഡലത്തിൽ മാത്രം 31,178 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഹൈബി ഈഡൻ നേടിയത്.

 സ്ഥാനാർത്ഥിയാര്?

സ്ഥാനാർത്ഥിയാര്?

യുവ എംഎൽഎ എന്ന നിലയിൽ ഹൈബി ഈഡന്റെ പ്രതിച്ഛായ എറണാകുളം മണ്ഡലത്തിലെ വിധിയെഴുത്തിനെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് യുഡിഎഫ് വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ പൊതുസ്വീകാര്യനായ സ്ഥാനാർത്ഥിയെ രംഗത്ത് ഇറക്കാനാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. എറണാകുളം ഡിസിസി അധ്യക്ഷനും കൊച്ചി കോർപ്പറേഷനിലെ ഡെപ്യൂട്ടി മേയറുമായ ടിജെ വിനോദിനെ ചുറ്റിപ്പറ്റിയാണ് സ്ഥാനാർത്ഥി ചർച്ചകൾ പുരോഗമിക്കുന്നത്. കൊച്ചി കോർപ്പറേഷൻ കൗൺസിലിലെ ഏറ്റവും സീനിയർ അംഗങ്ങളിൽ ഒരാളാണ് വിനോദ്. കെഎസ് യു കാലഘട്ടം മുതൽ സംഘടനാ പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച വിനോദിനെ തന്നെയാകും യുഡിഎഫ് രംഗത്ത് ഇറക്കുക എന്നാണ് കരുതുന്നത്.

 കെ വി തോമസ് വരുമോ?

കെ വി തോമസ് വരുമോ?

ലോക്സഭ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ട മുതിർന്ന നേതാവ് കെ വി തോമസ് നിയമസഭാ സീറ്റിന് അവകാശവാദം ഉന്നയിക്കുമോയെന്ന സംശയവും ഉയരുന്നുണ്ട്. പൊതുതിരഞ്ഞെടുപ്പിൽ സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ട കേരളത്തിലെ ഏക എംപി കെവി തോമസായിരുന്നു. ഇതോടെ അദ്ദേഹം ബിജെപിയിലേക്ക് പോകും എന്ന തരത്തിൽ വരെ പ്രചാരണങ്ങൾ വന്നിരുന്നു. നഷ്ടമായ എംപി സീറ്റിന് പകരം കെ വി തോമസ് എംഎൽഎ സ്ഥാനം ആവശ്യപ്പെട്ടെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. സീറ്റിനായി കെവി തോമസ് രംഗത്ത് വന്നില്ലെങ്കിൽ കാര്യമായ തർക്കങ്ങളില്ലാതെ യുഡിഎഫിലെ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ അവസാനിക്കാനാണ് സാധ്യത

 കരുത്തനെ ഇറക്കാൻ ഇടതുമുന്നണി

കരുത്തനെ ഇറക്കാൻ ഇടതുമുന്നണി

യുഡിഎഫ് കോട്ട പിടിക്കാൻ കരുത്തനായ സ്ഥാനാർത്ഥിയെ ഇറക്കാൻ ഇടതുമുന്നണിയും ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ തവണത്തെ സ്ഥാനാർത്ഥി അനിൽ കുമാറിനെ തന്നെ ഇത്തവണയും സ്ഥാനാർത്ഥിയാക്കുമോയെന്ന് വ്യക്തമായിട്ടില്ല. ഇടത് സ്വതന്ത്രനെ ഇറക്കാനും സാധ്യതയുണ്ട്. വിജയപ്രതീക്ഷയില്ലെങ്കിലും എറണാകുളം മണ്ഡലത്തിൽ വോട്ട് വിഹിതം വർദ്ധിപ്പിക്കാൻ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് സാധിച്ചിരുന്നു. 2016ലെ തിരഞ്ഞെടുപ്പിൽ യുഡിഎഫ് 57819 വോട്ടുകൾ നേടിയപ്പോൾ ഇടതുമുന്നണിക്ക് വേണ്ടി അനിൽ കുമാർ 35870 വോട്ടുകൾ നേടി. 14878 വോട്ടുകളാണ് ബിജെപി സ്ഥാനാർത്ഥിയായിരുന്ന എൻകെ മോഹൻദാസ് നേടിയത്.

സമുദായ സ്വാധീനം

സമുദായ സ്വാധീനം

ലത്തീൻ സമുദായത്തിന് നിർണായക സ്വാധീനമുള്ള മണ്ഡലമാണ് എറണാകുളം. സമുദായംഗം എന്ന നിലയിൽ ടിജെ വിനോദിന് അനുകൂലഘടകമാണിത്. എറണാകുളം മണ്ഡലത്തിൽ വിജയം ഉറപ്പാണെന്ന് ഹൈബി ഈഡൻ പ്രതികരിച്ചിട്ടുണ്ട്. പാലാരിവട്ടം പാലം അഴിമതിയുൾപ്പെടെയുള്ള പ്രതികൂല ഘടകങ്ങൾ തിരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കുമെന്നാണ് ഇനി അറിയേണ്ടത്. ഒക്ടോബർ 21നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. 24ന് ഫലം അറിയാം. പാലാ ഉപതിരഞ്ഞെടുപ്പിന് ശേഷം ചുരുങ്ങിയ ദിവസങ്ങൾ മാത്രമാണ് തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായി മുന്നണികളുടെ മുമ്പിലുള്ളത്.

English summary
Ernakulam by-election preparations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X