ഈറോഡ് ഉപതിരഞ്ഞെടുപ്പ്: 'കോണ്‍ഗ്രസ് വലിയ വിജയം നേടും, 2024 ലോക്സഭ തിരഞ്ഞെടുപ്പിലേക്കും സൂചന'
സിറ്റിംഗ് എം എൽ എയും കോൺഗ്രസ് നേതാവുമായ തിരുമഹൻ എവേര കഴിഞ്ഞ മാസം മരിച്ചതിനെ തുടർന്നാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

കോയമ്പത്തൂർ: തമിഴ്നാട്ടിലെ ഈറോഡ് നിയമസഭ സീറ്റിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയം അവകാശപ്പെട്ട് കോണ്‍ഗ്രസ് - എ ഐ എ ഡി എം കെ സ്ഥാനാർത്ഥികള്‍. സിറ്റിങ് സീറ്റില്‍ കോണ്‍ഗ്രസിന് വേണ്ടി ഇ വി കെ എസ് ഇളങ്കോവനും എ ഐ എ ഡി എംകെയ്ക്ക് വേണ്ടി കെ തെന്നരസുവുമാണ് മത്സരിക്കുന്നത്. തിരുമഹൻ എവേരാ സ്ട്രീറ്റിലെ പോളിംഗ് സ്റ്റേഷനിൽ മകൻ സഞ്ജയ് സമ്പത്തിനൊപ്പം വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്ത ഇളങ്കോവൻ, 80% വോട്ടർമാരും സെക്യുലർ പ്രോഗ്രസീവ് അലയൻസ് (എസ്പിഎ) സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുമെന്നാണ് അവകാശപ്പെട്ടത്. ഡി എം കെ നേതൃത്വം നല്‍കുന്ന സഖ്യത്തില്‍ കോണ്‍ഗ്രസിനൊപ്പം ഇടത് പാർട്ടികളും അംഗങ്ങളാണ്.

ഉപതെരഞ്ഞെടുപ്പ് ഫലം മുഖ്യമന്ത്രി എംകെ സ്റ്റാലിനെ
ഉപതെരഞ്ഞെടുപ്പ് ഫലം മുഖ്യമന്ത്രി എംകെ സ്റ്റാലിനേയും അദ്ദേഹം നയിക്കുന്ന സർക്കാറിനേയും ശക്തിപ്പെടുത്തുമെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു. കഴിഞ്ഞ 20 മാസമായി സ്റ്റാലിന്റെ സർക്കാർ നല്ല രീതിയിൽ ഭരിക്കുന്നു. 2024ൽ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉപതെരഞ്ഞെടുപ്പ് ഫലം പ്രതിഫലിക്കുമെന്നും താൻ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും കോണ്‍ഗ്രസ് സ്ഥാനാർത്ഥി അവകാശപ്പെട്ടു.

എതിർ സ്ഥാനാർത്ഥികൾക്ക് ഇതുവരെ കണ്ടിട്ടില്ലാത്ത പരാജയമാവും നേരിടേണ്ടി വരിക. ഭരണകക്ഷിയായ ഡി എം കെയുടെയും പ്രതിപക്ഷമായ എ ഐ എ ഡി എം കെയുടെയും അനധികൃത പാർട്ടി ഓഫീസുകൾ അടച്ചുപൂട്ടിയതിനാൽ പക്ഷപാതമില്ലാതെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവർത്തിച്ചതെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്റെ (ഇസി) പ്രവർത്തനത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമായി ഇളങ്കോവൻ പറഞ്ഞു.

തിരഞ്ഞെടുപ്പിൽ വിജയിക്കില്ലെന്ന് പ്രതിപക്ഷ പാർട്ടികൾ
തിരഞ്ഞെടുപ്പിൽ വിജയിക്കില്ലെന്ന് പ്രതിപക്ഷ പാർട്ടികൾക്ക് ഉറപ്പുണ്ടെന്നും അതിനാലാണ് ഭരണകക്ഷിക്കെതിരെ തെറ്റായ ആരോപണങ്ങൾ നിരന്തരം ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷത്തോടെയായിരിക്കും കോണ്‍ഗ്രസ് ഇത്തവണ സീറ്റ് നിലനിർത്തുന്നത്. പ്രതിപക്ഷത്ത് മുന്നണിയിലും പാർട്ടികളിലും തന്നെ വിള്ളലാണ്. ഇത് തങ്ങളുടെ സഖ്യത്തിന് ഗുണം ചെയ്യുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

എ ഐ ഡി എം കെ സ്ഥാനാർത്ഥി തെന്നരശു
അതേസമയം, കരുങ്കൽപാളയത്ത് കല്ലുപിള്ളയാർ കോവിൽ തെരുവിലെ മുനിസിപ്പൽ പ്രൈമറി സ്‌കൂളിലാണ് എ ഐ ഡി എം കെ സ്ഥാനാർത്ഥി തെന്നരശു വോട്ട് രേഖപ്പെടുത്തിയത്. സമാധാനപരമായ രീതിയിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നതെന്നും താൻ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സിറ്റിംഗ് എം എൽ എയും കോൺഗ്രസ് നേതാവുമായ തിരുമഹൻ എവേര കഴിഞ്ഞ മാസം മരിച്ചതിനെ തുടർന്നാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഇളങ്കോവന്റെ രണ്ടാമത്തെ മകനെയായിരുന്നു ആദ്യം സ്ഥാനാർത്ഥിയായി കണ്ടിരുന്നതെങ്കിലും മുൻ കേന്ദ്രമന്ത്രിയും തമിഴ്‌നാട് പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ ഇളങ്കോവന്‍ തന്നെ നിയമസഭയിലെത്തുന്നത് ഡി എം കെയ്ക്ക് കൂടുതൽ പിന്തുണ നൽകുമെന്ന് അവകാശപ്പെട്ട മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ഇടപെടലിനെ തുടർന്നാണ് പി സി സി അധ്യക്ഷന്‍ തന്നെ മത്സര രംഗത്തേക്ക് ഇറങ്ങിയത്.












Click it and Unblock the Notifications