കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ സ്വാതന്ത്ര്യ ദിനത്തില്‍ ഭീകരാക്രമണം: രണ്ട് ഭീകരരെ വധിച്ചു

  • By Sandra
Google Oneindia Malayalam News

ശ്രീനഗര്‍: സ്വാതന്ത്ര്യദിനത്തില്‍ കശ്മീരില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ തീവ്രവാദി ആക്രമണം നടത്തിയ ഭീകരെ സൈന്യം വധിച്ചു. ആക്രമണത്തിനിടെ ഒരു സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു. ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിനിടെ ഒമ്പത് സൈനികര്‍ക്ക് പരിക്കേറ്റു. ശ്രീനഗറിലെ നോഹട്ടയിലെ സിആര്‍പിഎഫ് ക്യാമ്പിന് നേരെ തിങ്കളാഴ്ച രാവിലെ ഏട്ടുമണിയോടെയാണ് ആക്രമണമുണ്ടായത്. ക്യാമ്പിന് സമീപത്തെ വീട്ടില്‍ ഒളിച്ചിരുന്ന തീവ്രവാദികളാണ് ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. സൈനികരും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ സൈന്യം വധിച്ചിട്ടുള്ളത്. ഇതിന് പുറമേ രാജ്യം സാതന്ത്ര്യ ദിനം ആഘോഷിക്കുന്നതിനിടെ ആസാമിലും മണിപ്പൂരിലും ഭീകരാക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്.

കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ശ്രീനഗറിലെ ബക്ഷി സ്റ്റേഡിയത്തില്‍ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കുന്നതിന് തൊട്ടുമുമ്പായിരുന്നു സംഭവം.
സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ പങ്കെടുത്ത് പ്രഭാഷണം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാകിസ്താനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡോ ബര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതോടെ കശ്മീരില്‍ ഉടലെടുത്ത അക്രമസംഭവങ്ങളെത്തുടര്‍ന്ന് കശ്മീരിലെ പല ഭാഗങ്ങളിലും നിരോധനാജ്ഞ നിലനില്‍ക്കുന്നുണ്ട്. സുരക്ഷാ സേനയും പ്രതിഷേധക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 50 പേരാണ് കശ്മീരില്‍ കൊല്ലപ്പെട്ടത്.

border2-15

ഞായറാഴ്ച വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാകിസ്താന്‍ പൂഞ്ച് ജില്ലയിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ മോര്‍ട്ടാര്‍ ഷെല്‍ ആക്രമണം നടത്തിയിരുന്നു. ഇതിന് പുറമേ ശനിയാഴ്ച നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ 15ഓളം വരുന്ന അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്കും പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് സിആര്‍പിഎഫ് ക്യാമ്പിന് നേരെ ആക്രമണമുണ്ടായത്.

English summary
Terrorist attack against security forces in srinagar's Nowhatta. Four CRPF personnel injured, firing going on. Incident just before J&K CM Mehbooba Mufti to address Independence day celebration in Bakshi stadium in Sri Nagar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X