കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനെ കരിച്ച് ചാന്പലാക്കാൻ ഇന്ത്യ ആദ്യം അണ്വായുധം പ്രയോഗിക്കും? പാകിസ്താന് 'ഹിന്ദുത്വപ്പേടി'

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

ദില്ലി: ഒരിക്കലും അണ്വായുധം ആദ്യം പ്രയോഗിക്കില്ല. അത് ഇന്ത്യയുടെ രാഷ്ട്രീയ നയമാണ്. എന്നാല്‍ പാകിസ്താന്‍ ഉപയോഗിച്ചാല്‍ തിരിച്ചടിക്കാതെ ഇരിക്കുകയും ഇല്ല- ഇതായിരുന്നു ഇത്രയും നാളത്തെ അവസ്ഥ. എന്നാല്‍ കാര്യങ്ങള്‍ ഇനി അങ്ങനെ ആവില്ലെന്ന ഭയത്തിലാണ് പാകിസ്താന്‍.

പാക് ആണവ വിദഗ്ധനെ ഉദ്ധരിച്ച് ഡോണ്‍ ദിനപ്പത്രം ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പാകിസ്താന്‍ ശരിക്കും ഇന്ത്യയെ ഭയക്കുന്നുണ്ടെന്ന് ചുരുക്കം. അതിന് കാരണം ബിജെപി ഹിന്ദുത്വ അജണ്ടയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് എന്നാണ് ആരോപണം. യോഗി ആദിത്യനാഥിനെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായി നിയോഗിച്ചത് തന്നെ ഉദാഹരണം.

എന്നാല്‍ ഇന്ത്യ ഇതുവരെ ഇത്തരം ഒരു കാര്യം പരാമര്‍ശിക്കുക പോലും ചെയ്തിട്ടില്ലെന്നതാണ് സത്യം. എന്നിട്ടും പാകിസ്താന്‍ എന്തിന് ഭയക്കുന്നു?

അണ്വായുധം

ഒരു യുദ്ധമുണ്ടായാല്‍ തങ്ങളായിട്ട് ആദ്യം അണ്വായുധം ഉപയോഗിക്കില്ല എന്നതാണ് ഇന്ത്യയുടെ പ്രഖ്യാപിത നിലപാട്. എന്നാല്‍ ആ നിലപാടില്‍ നിന്ന് ഇന്ത്യ പിറകോട്ട് പോയിട്ടുണ്ടോ?

തീവ്ര ഹിന്ദുത്വ അജണ്ട

ബിജെപിയില്‍ തീവ്ര ഹിന്ദുത്വ അജണ്ട ശക്തി പ്രാപിച്ചുവരികയാണ് എന്നാണ് പാകിസ്താന്റെ ഭയം. ഇതിന്റെ ഭാഗമായി അണ്വായുധ ഉപയോഗം സംബന്ധിച്ച നിലപാട് ഇന്ത്യ തിരുത്തിയേക്കും എന്നും പാക് ആണവ വിദഗ്ധര്‍ ഭയപ്പെടുന്നുണ്ട്.

ഇന്ത്യന്‍ വംശജന്‍ പറഞ്ഞത്

കഴിഞ്ഞ ദിവസം മസ്സാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഇന്ത്യന്‍ വംശജനായ ഒരു വിദഗ്ധന്‍ പറഞ്ഞ കാര്യം കൂടുതല്‍ ആശങ്ക സൃഷ്ടിക്കുന്നതാണ്. പാകിസ്താനെ ആദ്യം അണ്വായുധം ഉപയോഗിക്കാന്‍ ഇന്ത്യ അനുവദിക്കില്ല എന്നായിരുന്നു അത്. വിപിന്‍ നരംഗ് ആയിരുന്നു ഇത്തരം ഒരു നിരീക്ഷണം മുന്നോട്ട് വച്ചത്

പാകിസ്താന് എന്നും ഭയം?

അണ്വായുധ ഉപയോഗം സംബന്ധിച്ച് പാകിസ്താന്‍ എന്നും ആശങ്കപ്പെട്ടിരുന്നു എന്നാണ് ഒരു മുന്‍ പാകിസ്താന്‍ ജനറല്‍ പറയുന്നത്. ഇപ്പോള്‍ ഇന്ത്യന്‍ വംശജനായ വിദഗ്ധന്റെ വാക്കുകള്‍ ആ സംശയത്തിന് കൂടുതല്‍ ബലം നല്‍കുന്നു എന്നാണ് ആരോപണം.

ബലൂചിസ്താന്‍ വിഷയം

അടുത്തിടെ കശ്മീര്‍ പ്രശ്‌നത്തിന് ബദലായി ഇന്ത്യ ബലൂചിസ്താന്‍ വിഷയം ഉയര്‍ത്തിക്കൊണ്ടുവന്നതാണ് നിലപാട് മാറ്റത്തിന്റെ ആദ്യ ഘട്ടമായി പാകിസ്താന്‍ വിലയിരുത്തുന്നത്. തുടര്‍ന്ന് പാകിസ്താനെ നയതന്ത്രപരമായി ഒറ്റപ്പെടുത്താനുള്ള നീക്കം നടത്തിയെന്നും അവര്‍ ആരോപിക്കുന്നുണ്ട്.

സര്‍ജിക്കല്‍ സ്‌ട്രൈക്ക്

പത്താന്‍കോട്ട് ഭീകരാക്രമണത്തിന് ബദലായി ഇന്ത്യ പാക് അധീന കശ്മീരില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയ സംഭവവും ഇതിന്റെ സൂചനയാണെന്നാണ് വിലയിരുത്തല്‍.

മുന്‍ സൈനിക ജനറല്‍

പാക് ആണവ പദ്ധതിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന മുന്‍ സൈനിക ജനറല്‍
എഹ്‌സാന്‍ ഉല്‍ ഹഖ് ആണ് ഇപ്പോള്‍ ഇന്ത്യയുടെ നിലപാടില്‍ സംശയവുമായി രംഗത്ത് വന്നിരിക്കുന്നത്. ഒരു പുസ്തക പ്രകാശന ചടങ്ങില്‍ ആയിരുന്നു അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

English summary
Pakistan's nuclear experts are worried, of course, about signals emerging from New Delhi that it might be reconsidering its 'no first use' of nukes policy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X