കെ റെയില്‍ പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കരുത്; പാര്‍ലമെന്റില്‍ ഇടി മുഹമ്മദ് ബഷീര്‍
ന്യൂഡല്‍ഹി: കെ.റെയില്‍ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കരുതെന്ന് മുസ്ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയുമായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. റെയില്‍വേയുടെ ഉപ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യാതൊരു തരത്തിലും ഈ പ്രൊജക്ടിനോട് നീതികരിക്കാന്‍ കഴിയുന്നതല്ല . കേരളത്തില്‍ അത് വലിയ ദുരന്തങ്ങള്‍ വരുത്തിവെക്കും. ആയിരക്കണക്കിന് ആളുകള്‍ക്ക് വീടുകള്‍ നഷ്ടപ്പെടും. ഇതിനു മുടക്കുന്ന തുകയും അതില്‍ നിന്ന് തിരിച്ചു ലഭിക്കുന്ന വരുമാനവും തമ്മില്‍ സാമ്പത്തികമായി പ്രായോഗികമല്ല.
പരിസ്ഥിതി പ്രവര്‍ത്തകരായ പല പ്രമുഖരും ഇതിനകം തന്നെ ആശങ്ക അറിയിച്ചിട്ടുണ്ട്. പദ്ധതി മൂലം ഉണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ വളരെയേറെയാണ്. ഇതിന്റെ സാമൂഹിക-സാമ്പത്തിക- പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്തു കേന്ദ്ര ഗവണ്മെന്റ് കേരള സര്‍ക്കാരിനെ ഈ പദ്ധതിയില്‍ നിന്നും പിന്തിരിപ്പിക്കണം എന്നും എം.പി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു.

കേരളത്തില്‍ മുടങ്ങിക്കിടക്കുന്ന പ്രധാന റെയില്‍വേ പദ്ധതികളാണ് നിലമ്പൂര്‍-നഞ്ചന്‍ഗോഡ്, മൈസൂര്‍ - തലശ്ശേരി റെയില്‍ പാത. ഈ രണ്ട് പദ്ധതികളും വയനാട് വരെ രണ്ടു പദ്ധതികളായി അവിടെ നിന്ന് മൈസൂര്‍ വരെ ഒരു പദ്ധതിയായും നടപ്പിലാക്കിയാല്‍ സാമ്പത്തികമായി വളരെയേറെ ഗുണം ചെയ്യും. കേരള സര്‍ക്കാര്‍ ഇത്തരത്തിലൊരു നീക്കത്തിന് അനുകൂലമായി മുന്നോട്ട് വന്നിട്ടുണ്ട്. ഇത് നല്ലൊരു നിര്‍ദ്ദേശമാണ്. നടപ്പിലാക്കുന്നതിനു കേന്ദ്ര ഗവണ്മെന്റ് സന്നദ്ധമാകണമെന്നും എം.പി ആവശ്യപ്പെട്ടു.
കേരളത്തിലെ സവിശേഷമായ ചില പ്രശ്നങ്ങള്‍ കൂടിയുണ്ട്. വളരെ ചുരുങ്ങിയ എന്നാല്‍ അത്യാവശ്യമായ ഗണത്തില്‍പ്പെടുന്ന ചില സൗകര്യങ്ങള്‍ എല്ലാ സ്റ്റേഷനിലും ഫലപ്രദമായി നടപ്പിലാക്കണം. ചെറിയ സ്റ്റേഷനുകളുടെ കാര്യം വളരെ പരിതാപകരമാണ് അവയെ ആരും നോക്കാന്‍ ഇല്ലെന്ന സ്ഥിതിയാണ്. ഷൊര്‍ണൂര്‍ മംഗലാപുരം മേഖലയില്‍ ഇപ്പോഴത്തെ സ്പീഡ് ലിമിറ്റ് വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണ്. സ്പീഡ് ലിമിറ്റിന്റെ കാര്യത്തില്‍ കാലാനുസൃതമായ മാറ്റം വേണം. ഇപ്പോള്‍ ലൂപ് ലൈന്‍ സ്പീഡ് 15 കിലോമീറ്റര്‍ ആണ്. ഇത് 30 കിലോമീറ്റര്‍ ആക്കുന്നതിന് തടസ്സം ഇല്ലെന്നാണ് ഔദ്യോഗിക പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇവ കണക്കിലെടുത്തുകൊണ്ടുള്ള പുന:സംവിധാനങ്ങള്‍ നടപ്പില്‍ വരുത്തേണ്ടതാണ്.
ബജറ്റില്‍ പാസാക്കുന്നത് നടപ്പിലാക്കുന്ന കാര്യത്തില്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാലും സാധ്യമാകുന്നില്ല എന്ന സ്ഥിതിയാണുള്ളത്. എന്റെ മണ്ഡലത്തില്‍ തന്നെ കുറ്റിപ്പുറം റെയിവേ സ്റ്റേഷന് കെട്ടിടം പുതുക്കി നിര്‍മ്മിക്കുന്നതിനുള്ള ഫണ്ട് അനുവദിച്ചിട്ടും ഇതുവരെയും നടപ്പിലായിട്ടില്ല. തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വളരെ വൈകിയാണെങ്കിലും ലിഫ്റ്റിന്റെ വര്‍ക്ക് ഇപ്പോള്‍ ടെണ്ടര്‍ ചെയ്തിട്ടുണ്ട്. അതും വളരെ വൈകിയാണ് ചെയ്തത്. പാസഞ്ചേഴ്സ് അമിനിറ്റിസിന്റെ കാര്യങ്ങള്‍ പലതും കടലാസില്‍ മാത്രമേയുള്ളൂ യാഥാര്‍ഥ്യമാകുന്നില്ല.
റെയില്‍വേ ഭൂമിക്ക് സമീപം താമസിക്കുന്നവര്‍ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിനും മറ്റും അനുമതി ലഭിക്കുന്നതിനുള്ള നടപടികള്‍ വളരെ സങ്കീര്‍ണ്ണമാക്കിയിരിക്കുകയാണ്. നേരത്തെ അതിന് അനുമതി നല്‍കുന്നത് ഡി.ആര്.എം തലത്തില്‍ ആയിരുന്നെങ്കില്‍ അത് ഇപ്പോള്‍ ജി എം തലത്തില്‍ ആക്കിയിരിക്കുകയാണ് ഇത് പഴയ പോലെ ആക്കണം. റെയില്‍വേയില്‍ വലിയതോതിലുള്ള സ്വകാര്യവത്കരണം നടക്കുകയാണ്. സ്വകാര്യവല്‍ക്കരണത്തെ ഞങ്ങള്‍ പൂര്‍ണ്ണമായും എതിര്‍ക്കുന്നവരല്ല പക്ഷേ സ്വകാര്യവല്‍ക്കരണം വരുമ്പോള്‍ അതിന് നിയമപരമായി നിയന്ത്രിക്കുന്നതിനുള്ള കാര്യങ്ങള്‍ ചെയ്യേണ്ടതാണ്.
അതുപോലെ തന്നെ കോവിഡ് കാലത്തിനു മുമ്പ് ഉണ്ടായിരുന്ന പാസഞ്ചര്‍ ട്രെയിനുകള്‍ പുനസ്ഥാപിച്ചില്ല. ദുര്‍ബല ജന വിഭാഗങ്ങളെ ബാധിക്കുന്ന ഇത് ഗൗരവമായി എടുക്കേണ്ടതാണ്.എന്റെ മണ്ഡലത്തില്‍ ജില്ലയുടെ റയില്‍വേ ആസ്ഥാനമായ തിരൂരില്‍ രാജധാനി ഉള്‍പ്പെടെയുള്ള പല ദീര്‍ഘദൂര ട്രെയിനുകള്‍ക്കും സ്റ്റോപ്പില്ല. സംസ്ഥാനത്ത് തന്നെ ഏറ്റവും ജനസഖ്യയുള്ള ജില്ലയിലെ പ്രധാനപ്പെട്ട തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുന്നതിന് അടിയന്തരമായി നടപടികള്‍ സ്വീകരിക്കണമെന്നും എം പി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications