എഥനോള്‍ കാര്‍ അടുത്ത മാസം പുറത്തിറക്കും; ഇന്ധന വില ലിറ്ററിന് 25 രൂപ, പ്രഖ്യാപനവുമായി ഗഡ്കരി

പൂര്‍ണമായും എഥനോള്‍ ഇന്ധനത്തില്‍ ഓടുന്ന കാര്‍ അടുത്ത മാസം പുറത്തിറക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഈ വാഹനത്തിന് പെട്രോള്‍ ആവശ്യമുണ്ടാകില്ല. ഒരു ലിറ്റര്‍ പെട്രോളിന് ഓടുന്ന ദൂരം എഥനോള്‍ ഇന്ധനത്തിന് വെറും 25 രൂപയ്ക്ക് ഓടാന്‍ സാധിക്കുമെന്ന് ഗഡ്കരി അവകാശപ്പെടുന്നു. ഇ-20 ഇന്ധനം രാജ്യത്ത് വലിയ ചര്‍ച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയ സാഹചര്യത്തിലാണ് ഗഡ്കരിയുടെ പുതിയ പ്രഖ്യാപനം.

ഇ-20 ഇന്ധനം വാഹനങ്ങളുടെ എഞ്ചിന് തകരാറുണ്ടാക്കുമെന്ന വിമര്‍ശനം ശക്തമാണ്. അതിനിടെയാണ് പൂര്‍ണമായും എഥനോള്‍ ഇന്ധനത്തില്‍ ഓടുന്ന കാര്‍ പുറത്തിറക്കാന്‍ പോകുന്നത്. ടൊയോട്ടയുടെ ഇന്നോവ ഫ്‌ളെക്‌സ് ഇന്ധന കാര്‍ ഒക്ടോബറില്‍ പുറത്തിറക്കുമെന്നാണ് മന്ത്രി പറഞ്ഞത്. ഓടുന്ന സമയം ഈ കാര്‍ 60 ശതമാനം വൈദ്യുതി ഉല്‍പ്പാദിപ്പിക്കുമെന്നും ഗ്ഡ്കരി പറയുന്നു.

ethanol car nitin gadkari

ലോകത്ത് 19 രാജ്യങ്ങളില്‍ എഥനോള്‍ ഇന്ധനം ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയില്‍ ഒരു വാഹനത്തില്‍ നിന്നും ഇതുവരെ പരാതി ഉയര്‍ന്നിട്ടില്ലെന്നും ഗഡ്കരി പറഞ്ഞു. മൈലേജ് പ്രശ്‌നമുണ്ടാകുമെന്നും എഞ്ചിന്‍ തകരാറിലാകുമെന്നും എംപിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ആശങ്ക പങ്കുവെച്ചിരിക്കെയാണ് മന്ത്രിയുടെ പ്രതികരണം. ഇ-20 ഇന്ധനത്തില്‍ വിശദമായ പഠനം നടത്തിയിട്ടുണ്ടെന്ന് നേരത്തെ സര്‍ക്കാര്‍ പറഞ്ഞിരുന്നു.

രാജ്യത്തെ ആദ്യ ഫ്‌ളക്‌സ് ഫ്യുവല്‍ പാസഞ്ചര്‍ കാര്‍ കഴിഞ്ഞ ജൂണില്‍ മാരുതി സുസുകി പുറത്തിറക്കിയിരുന്നു. അടുത്ത മാസം ടൊയോട്ട എഥനോള്‍ ഇന്ധന ഇന്നോവ കാര്‍ പുറത്തിറക്കുകയാണ്. ഇ-20 മുതല്‍ പൂര്‍ണമായും എഥനോള്‍ ഇന്ധനം വരെ ഉപയോഗിക്കാന്‍ സാധിക്കും വിധമുള്ള എഞ്ചിനാണ് ഈ കാറിലുണ്ടാകുക. ലഭ്യമായ ഇന്ധനം ഏതാണോ അത് ഉപയോഗിക്കാന്‍ സാധിക്കും.

ബൈക്ക് ടാക്‌സി എല്ലായിടത്തും നടപ്പാക്കുന്ന കാര്യവും ഗഡ്കരി സൂചിപ്പിച്ചു. ആപ്പ് വഴി ബുക്ക് ചെയ്ത് ബൈക്ക് ടാക്‌സിയില്‍ യാത്ര ചെയ്യാം. ഇത് ഇരുചക്ര വാഹന ഉടമകള്‍ക്ക് അധിക വരുമാനം നല്‍കാന്‍ സഹായിക്കും. ഇതിന് പ്രത്യേകമായി പുതിയ നിക്ഷേപം ആവശ്യമില്ല എന്നതും നേട്ടമാകും. എല്ലാ ഗ്രാമങ്ങളിലും ഈ അവസരം ഒരുക്കണം എന്ന് സംസ്ഥാന ഗതാഗത മന്ത്രിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പുതിയ തൊഴില്‍ അവസരം സൃഷ്ടിക്കുന്ന പദ്ധതിയാണെന്നും ഗഡ്കരി പറഞ്ഞു.

ഒരു ലിറ്റര്‍ പെട്രോളില്‍ 20 ശതമാനം എഥനോള്‍ ചേര്‍ക്കുന്ന പദ്ധതിയാണ് ഇ-20. കേന്ദ്ര സര്‍ക്കാര്‍ ഇതിന് വലിയ തോതില്‍ പ്രാധാന്യം നല്‍ുകന്നുണ്ട്. കര്‍ഷകര്‍ക്ക് വരുമാനം കൂടുമെന്നും ക്രൂഡ് ഓയില്‍ ഇറക്കുമതി കുറയ്ക്കാമെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു. എന്നാല്‍ സമീപകാലത്ത് പഞ്ചസാര വില ഉയര്‍ന്നതോടെ ഈ നയം ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഗഡ്കരിയുടെ മക്കളുടെ കരിമ്പ് വ്യവസായത്തിന് നേട്ടമുണ്ടാക്കാനാണ് പദ്ധതി എന്ന വിമര്‍ശനവും ശക്തമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma