കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍ട്ടിക്കിള്‍ 370 ആഭ്യന്തര പ്രശ്നമെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘം

Google Oneindia Malayalam News

ദില്ലി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ഇന്ത്യന്‍ നിലപാടിനെ പിന്തുണച്ച് യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘം. കശ്മീര്‍ സന്ദര്‍ശിക്കാനെത്തിയത് സ്ഥിതിഗതികളെക്കുറിച്ച് മനസ്സിലാക്കന്നതിനാണ് രാഷ്ട്രീയത്തില്‍ ഇടപെടാനല്ലെന്നാണ് സന്ദര്‍ശനത്തിന് ശേഷം സംഘം പ്രതികരിച്ചത്. ആഗോള തലത്തില്‍ ഭീഷണിയുയര്‍ത്തുന്ന ഭീകരവാദം തന്നെയാണ് കശ്മീരിലെ സുസ്ഥിരതക്ക് പ്രധാന ഭീഷണിയെന്ന് തിരിച്ചറിഞ്ഞു. ഇതാണ് താഴ് വരയിലെ നിഷ്കളങ്കരായ ജനങ്ങളുടെ ജീവനെടുക്കുന്നതെന്നും സംഘം പറയുന്നു. 23 അംഗ യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളാണ് ജമ്മു കശ്മീര്‍ സന്ദര്‍ശിക്കുന്നതിനായി എത്തിയത്.

'കൊലചെയ്യപ്പെട്ടത് സഖാക്കളാണ്, നമ്മുടെ ചോരയാണ്', മാവോയിസ്റ്റ് വേട്ട:സിപിഎമ്മില്‍ നിന്ന് രാജി'കൊലചെയ്യപ്പെട്ടത് സഖാക്കളാണ്, നമ്മുടെ ചോരയാണ്', മാവോയിസ്റ്റ് വേട്ട:സിപിഎമ്മില്‍ നിന്ന് രാജി

 പോരാടാന്‍ ഇന്ത്യയ്ക്ക് പിന്തുണ

പോരാടാന്‍ ഇന്ത്യയ്ക്ക് പിന്തുണ

വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ച സംഘം കുല്‍ഗാമില്‍ വെച്ച് അഞ്ച് അന്യസംസ്ഥാന തൊഴിലാളികള്‍ കൊല്ലപ്പെട്ട വിഷയത്തില്‍ അപലപിച്ചിരുന്നു. കശ്മീരിലെ എല്ലാ പ്രശ്നങ്ങളും ഭീകര വാദവുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. ആര്‍ട്ടിക്കിള്‍ 370 ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് ചൂണ്ടിക്കാണിച്ച സംഘം ഭീകരവാദത്തെ ക്കുറിച്ചാണ് സംസാരിച്ചത്. ഭീകരവാദത്തിനെതിരെ പോരാടാന്‍ നാം ഇന്ത്യയ്ക്കൊപ്പം നില്‍ക്കേണ്ടതുണ്ടെന്നും അഞ്ച് നിഷകളങ്കരെയാണ് ഭീകരര്‍ വധിച്ചതെന്നും ഫ്രാന്‍സില്‍ നിന്നുള്ള ഹെന്‍റി മലോസ് കൂട്ടിച്ചേര്‍ത്തു.

 പ്രശ്നം ഭീകരവാദമെന്ന്

പ്രശ്നം ഭീകരവാദമെന്ന്

കശ്മീരില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതിനായി ഭീകരരെ അതിര്‍ത്തി കടത്തുന്ന പാക് നടപടിയെയും ഹെന്‍റി വിമര്‍ശിച്ചു. എന്റെ കാഴ്ചപ്പാടില്‍ ഈ സന്ദര്‍ശനത്തിന് വലിയ പ്രാധാന്യമുണ്ട്. കശ്മീരിനെ സംബന്ധിച്ച് ഭീകരവാദം ഗുരുതര പ്രശ്നമാണെന്നും ആഗോള തലത്തില്‍ ഒരു ചോദ്യമായി മാറിക്കഴിഞ്ഞെന്നും ഹെന്‍റി ചൂണ്ടിക്കാണിക്കുന്നു. പാകിസ്താന്‍ ഏത് തരത്തിലാണ് ഭീകരരെ ഇന്ത്യന്‍ അതിര്‍ത്തിക്കപ്പുറത്തേക്ക് കടത്തുന്നത് എന്നതിനെക്കുറിച്ച് ഇന്ത്യന്‍ സൈന്യത്തിനും പോലീസിനുമാണ് അറിയാവുന്നതെന്നും ഹെന്‍റി കൂട്ടിച്ചേര്‍ക്കുന്നു. ഇത്തരം അവസ്ഥകള്‍ കാരണം കശ്മീര്‍ പിന്നാക്കാവാസ്ഥയിലാണ്. എന്നാല്‍ ജനങ്ങളോട് സംസാരിച്ചതില്‍ നിന്ന് മനസ്സിലായത് പ്രത്യേക പദവി റദ്ദാക്കിയ നടപടി സ്ഥിതിഗതികള്‍ മെച്ചപ്പെടുമെന്ന പ്രതീക്ഷയുള്ളതായാണ്.

 ആശങ്ക കശ്മീരിനെക്കുറിച്ച്

ആശങ്ക കശ്മീരിനെക്കുറിച്ച്

കശ്മീര്‍ മറ്റൊരു അഫ്ഗാനിസ്ഥാനായി കാണാന്‍ ആഗ്രഹിക്കുന്നില്ല. ഭീകരര്‍ ഒരു രാജ്യത്തെ നശിപ്പിച്ചു. ഞാന്‍ സിറിയയിലും അഫ്ഗാനിസ്താനിലും പോയിട്ടുണ്ട്. ഭീകരവാദം എന്താണ് ചെയ്തത് എന്നതിന് സാക്ഷിയുമാണ്. ഭീകരവാദത്തോട് പോരാടാന്‍ ഞങ്ങള്‍ ഇന്ത്യയ്ക്കൊപ്പം നില്‍ക്കുമെന്ന് ഫ്രാന്‍സില്‍ നിന്നുള്ള തിയറി മരിയാനി പ്രതികരിച്ചു.

 രാജ്യാന്തര മാധ്യമങ്ങള്‍ പറഞ്ഞത് അസത്യം?

രാജ്യാന്തര മാധ്യമങ്ങള്‍ പറഞ്ഞത് അസത്യം?

കശ്മീര്‍ സന്ദര്‍ശനം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനല്ല. ഞങ്ങള്‍ക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ താല്‍പ്പര്യവുമില്ല. കശ്മീരിലെ പൊതുജനങ്ങളെ കാണുന്നതിനും സംസാരിക്കുന്നതിനും വേണ്ടിയായിരുന്നു സന്ദര്‍ശനം. സന്തോഷമുള്ള അനുഭവത്തിന് വേണ്ടിയാണ് കശ്മീരിലേക്ക് വന്നത്. കാര്യങ്ങള്‍ ശരിയായ ദിശയിലാണ് പോകുന്നത്. കശ്മീരിലെ ജനങ്ങള്‍ക്ക് വേണ്ടത് സമാധാനവും വികസനവുമാണ്. അവര്‍ക്ക് സ്കൂളുകളും ആശുപത്രികളും വേണം. തിയറി മരിയാനി പറയുന്നു. കശ്മീര്‍ വിഷയത്തില്‍ പക്ഷം ചേര്‍ന്നുള്ള രാജ്യാന്തര മാധ്യമ റിപ്പോര്‍ട്ടുകളെ വിമര്‍ശിച്ചാണ് പോളണ്ടില്‍ നിന്നുള്ള റൈസാര്‍ സാര്‍നെക്കിയുടെ പ്രതികരണം. ഞങ്ങള്‍ തിരിച്ചു പോകുന്നതോടെ മാധ്യമങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 അജിത് ഡോവലുമായി കൂടിക്കാഴ്ച

അജിത് ഡോവലുമായി കൂടിക്കാഴ്ച

കശ്മീര്‍ സന്ദര്‍ശനത്തിന് മുന്നോടിയായി 27 പേരും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം പാകിസ്താന്റെ ഭാഗത്തുനിന്നുള്ള അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഇന്ത്യ ചൂണ്ടിക്കാണിച്ചത്. കശ്മീര്‍ വിഷയത്തില്‍ പാകിസ്താന്റേത് വ്യാജപ്രചാരണമാണെന്ന് ചൂണ്ടിക്കാണിച്ച ഡോവല്‍ താഴ് വരയിലെ ലാന്‍ഡ് ലൈനുകളും മൊബൈല്‍ കണക്ഷനുകളും 100 ശതമാനവും പുനഃസ്ഥാപിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ചു.

English summary
EU delagation says Article 370 India’s internal matter, not here to interfere in politics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X