കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരിലെ നിയന്ത്രണങ്ങൾ എത്രയും വേഗം പിൻവലിക്കണം, നിർദ്ദേശവുമായി യൂറോപ്യൻ യൂണിയൻ

Google Oneindia Malayalam News

ദില്ലി: ജമ്മു കശ്മീരിൽ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ എടുത്ത് കളയണമെന്ന് യൂറോപ്യൻ യൂണിയൻ. യൂറോപ്യൻ യൂണിയൻ പ്രതിനിധി സംഘത്തിന്റെ കശ്മീർ സന്ദർശനത്തിന് പിന്നാലെയാണ് പ്രതികരണം. കഴിഞ്ഞ ഓഗസ്റ്റ് 5ന് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശമായി വിഭജിച്ചതോടെ കനത്ത നിയന്ത്രണങ്ങളാണ് കശ്മീർ താഴ്വരയിൽ ഏർപ്പെടുത്തിയിരിക്കുന്നത്.

ബിജെപി പ്രസംഗിച്ചു, വോട്ട് ആപ്പ് കൊണ്ടു പോയി; വന്‍ തോല്‍വിയുടെ പ്രാധന കാരണം കണ്ടെത്തി കോണ്‍ഗ്രസ്ബിജെപി പ്രസംഗിച്ചു, വോട്ട് ആപ്പ് കൊണ്ടു പോയി; വന്‍ തോല്‍വിയുടെ പ്രാധന കാരണം കണ്ടെത്തി കോണ്‍ഗ്രസ്

യൂറോപ്യൻ യൂണിയനിൽ നിന്നടക്കം 25 രാഷ്ട്രങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് താഴ്വരയിലെ സ്ഥിതിഗതികൾ വിലയിരുത്താനായി രണ്ട് ദിവസത്തെ സന്ദർശനത്തിനായി എത്തിയത്. ജർമനി, കാനഡ, ഫ്രാൻസ്, ഇറ്റലി, പോളണ്ട്, ന്യൂസീലാൻറ്, മെക്സിക്കോ, ഓസ്ട്രേലി. തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും യൂറോപ്യൻ യൂണിയൻ അംഗങ്ങളും സംഘത്തിലുണ്ടായിരുന്നു.

kashmir

'ജമ്മു കശ്മീരിൽ സാധാരണ നില പുന:സ്ഥാപിക്കാനായി സർക്കാർ ക്രിയാത്മക നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് സന്ദർശനത്തിൽ വ്യക്തമായി. എന്നാൽ ചില നിയന്ത്രണങ്ങൾ ഇപ്പോഴും തുടരുന്നുണ്ട്. പ്രത്യേകിച്ച് മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ പൂർണമായും പുന: സ്ഥാപിച്ചിട്ടില്ല, പ്രമുഖ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ളവർ ഇപ്പോഴും തടങ്കലിൽ തുടരുകയാണ്. സുരക്ഷാ ആശങ്കകൾ മനസിലാക്കുന്നുണ്ടെങ്കിലും അവശേഷിക്കുന്ന നിയന്ത്രണങ്ങൾ എത്രയും വേഗം എടുത്ത് കളയാൻ തയ്യാറാകണം' യൂറോപ്യൻ യൂണിയൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ഇത് രണ്ടാം തവണയാണ് വിദേശ പ്രതിനിധി സംഘം പ്രത്യേക പദവി റദ്ദാക്കിയ ശേഷം കശ്മീർ സന്ദർശിക്കുന്നത്. കശ്മീർ മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുള്ള, ഫറൂഖ് അബ്ദുള്ള, മെഹ്ബൂബ മുഫ്തി തുടങ്ങിയവർ ഇപ്പോഴും വീട്ടുതടങ്കലിൽ കഴിയുകയാണ്. കഴിഞ്ഞയാഴ്ച ഒമർ അബ്ദുള്ളയ്ക്കും മെഹബൂബ മുഫ്തിക്കുമെതിരെ പൊതു സുരക്ഷാ നിയമം ചുമത്തിയിരുന്നു.

English summary
EU envoy asked to lift restrictions imposed in Kashmir during 2 days visit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X