ഹിജഡകള്‍ 26കാരന്റെ ജനനേന്ദ്രിയം ഛേദിച്ചു
ലഖ്‌നൊ: മൂന്ന് ഹിജഡകള്‍ ചേര്‍ന്ന് യുവാവിനെ ആക്രമിച്ച ശേഷം ജനനേന്ദ്രിയം ഛേദിച്ചു. ഉത്തര്‍ പ്രദേശിലെ ഷാജഹാന്‍പൂരിലാണ് 26 കാരനായ യുവാവ് ക്രൂരമായ ആക്രമണത്തിന് ഇരയായത്. യുവാവിനെ തങ്ങളുടെ കൂട്ടത്തില്‍ ചേര്‍ക്കാന്‍ വേണ്ടിയാണ് ഹിജഡകളുടെ സംഘം ഇങ്ങനെ ചെയ്തതെന്ന് പോലീസ് പറഞ്ഞു.
മൂന്നംഗ സംഘത്തിലെ രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു. എന്നാല്‍ സംഘത്തലവന്‍ ഒളിവിലാണ് എന്നും ഇയാളെ പിടികൂടാന്‍ ശ്രമം തുടരുന്നതായും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കന്‍വാര്‍പൂരിലേക്ക് പോകുന്നതിനിടെയാണ് ജനുവരി 16 വ്യാഴാഴ്ച തന്നെ മൂന്ന് പേര്‍ ചേര്‍ന്ന് ആക്രമിച്ചതെന്ന് ഇയാള്‍ മൊഴി നല്‍കി.

ഹിജഡകളുടെ ആക്രമണത്തില്‍ ഇയാള്‍ക്ക് ബോധം നഷ്ടമായിരുന്നു. പത്ത് ദിവസം കഴിഞ്ഞാണത്രെ ഇയാള്‍ക്ക് ബോധം തിരിച്ചുകിട്ടിയത്. ബോധം തിരിച്ചുവന്നപ്പോഴാണ് തന്റെ ലിംഗം അക്രമികള്‍ ഛേദിച്ച കാര്യം ഇയാള്‍ക്ക് മനസ്സിലായത്. പത്ത് ദിവസവും ഹിജഡകള്‍ ഇയാളെ അവരുടെ കൈവശം സൂക്ഷിക്കുകയായിരുന്നു.
ബോധം തിരിച്ചുകിട്ടിയ ഇയാള്‍ സ്വതന്ത്രനാകാന്‍ വേണ്ടി ശ്രമം നടത്തി. ഇതേത്തുടര്‍ന്ന് വാനില്‍ ഷാജഹാന്‍ പൂരില്‍ കൊണ്ട് വന്നെ ഇയാളെ ഇറക്കി വിടുകയായിരുന്നു. സംഭവം പുറത്താരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം ഇയാളെ വിട്ടയച്ചത്.
രക്ഷപ്പെട്ട് വീട്ടിലെത്തിയ യുവാവ് ആശുപത്രിയില്‍ ചികിത്സതേടിയതിന് ശേഷമാണ് പേലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പരാതിയെത്തുടര്‍ന്ന് ഹിജഡകളുടെ വീട് റെയ്ഡ് ചെയ്ത പോലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഭര്‍ത്താവിനെ ആരോ തട്ടിക്കൊണ്ടുപോയതായി കാണിച്ച് ഇയാളുടെ ഭാര്യ പോലീസില്‍ പരാതി നല്‍കിയിരുന്നു.












Click it and Unblock the Notifications