കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂറോപ്പിലെ മലിനീകരണം, ഇന്ത്യയിലെ 13 കോടി ജനങ്ങളെ ദുരിതത്തിലാക്കുമെന്ന് റിപ്പോര്‍ട്ട്!!

യൂറോപ്പിലെ മലിനീകരണം ഇന്ത്യയെ കടുത്ത വരള്‍ച്ചയിലാക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയിലെ 13 കോടി ജനങ്ങള്‍ ദുരതത്തിലാകും.

  • By Akhila
Google Oneindia Malayalam News

ദില്ലി: യൂറോപ്പിലെ മലിനീകരണം ഇന്ത്യയെ കടുത്ത വരള്‍ച്ചയിലാക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയിലെ 13 കോടി ജനങ്ങള്‍ ദുരതത്തിലാകും. ഇംപീരിയല്‍ കോളേജ് ഓഫ് ലണ്ടന്‍ നടത്തിയ പഠനത്തിലാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

കല്‍ക്കരി പ്ലാന്റുകളില്‍ നിന്നുള്ള സള്‍ഫര്‍ ഡയോക്‌സൈഡ് ഹൃദയ ശ്വാസകോശ രോഗങ്ങള്‍ ആസിഡ് മഴ എന്നിവയ്ക്ക് കാരണമാകുകെയും സസ്യങ്ങളുടെ വളര്‍ച്ചയെ ദോഷകരമായി ബാധിക്കുകെയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

drought

എന്നാല്‍ അന്തരീക്ഷത്തെ തണുപ്പിക്കുന്ന സള്‍ഫേറ്റ് വികിരണങ്ങള്‍ സൂര്യപ്രകാശത്തെ ശൂന്യാകാശത്തേക്ക് പ്രതിഫലിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതുമൂലം സൂര്യന്റെ ചൂട് വടക്കന്‍ അര്‍ധഗോളത്തില്‍ നിന്ന് തെക്കിലേക്ക് എത്തും.

ഇംപീരിയല്‍ കോളേജ് റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സള്‍ഫര്‍ ഡയോക്‌സൈഡുകളുടെ വിസര്‍ജ്ജനം കൊല്‍ക്കത്തെയെ ബാധിച്ചിട്ടുണ്ട്. ഉത്തരാര്‍ദ്ധഗോളത്തിലെ പ്രധാന വ്യവസായ മേഖലകളില്‍ നിന്നുള്ള മലിനീകരണം പുറത്തള്ളലിനെ തുടര്‍ന്ന് ഇന്ത്യയുടെ വടക്ക്-കിഴക്കന്‍ ഭാഗങ്ങളില്‍ 40 ശതമാനത്തോളം നശിപ്പിച്ചട്ടുണ്ടെന്ന് പറയുന്നു.

English summary
'Europe's pollution caused drought in India'.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X